- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് കിണറ്റിൽ വീണ ഒന്നര വയസ്സുകാരനെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്ത് ചാടി നാലാം ക്ലാസുകാരൻ; പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത് ദീപക്; ജീവൻ പണയം വച്ചുള്ള ധീരതയ്ക്ക് രക്ഷകനെ ആദരിച്ച് നാട്ടുകാർ
മലപ്പുറം: വീട്ടിലെ കിണറ്റിൽ വീണ ഒന്നര വയസ്സുകാരന്റെ രക്ഷിക്കാൻ നാലാംക്ലാസുകാരൻ കിണറ്റലേക്ക് എടുത്ത് ചാടി. പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത് ഈ നാലാം ക്ലാസുകാരന്റെ ധീരത. മലപ്പുറം പള്ളിക്കൽ അഴിഞ്ഞിലശ്ശേരി പൊറ്റമ്മൽ മധുവിന്റെ മകൻ ദീപകാണ് ജീവൻ പണയം വെച്ച് ഒരു കുഞ്ഞിന്റെ രക്ഷകനായത്.
അയൽവാസിയായ റംഷീദിന്റെ ഒന്നര വയസുകാരനായ മകൻ അമീൻ വീട്ടുവളപ്പിലെ കിണറിലേക്ക് കാലു വഴുതി വീണു. കുട്ടിയെ കാണാതെ വീട്ടുകാർ തെരച്ചിൽ നടത്തുന്നതിനിടയിലാണ് ദീപക് കിണറിലേക്ക് എത്തി നോക്കിയത്. കിണറിൽ പ്രാണനു വേണ്ടി കേഴുന്ന കുഞ്ഞിന്റെ കൈ കണ്ട മറ്റൊന്നും നോക്കാതെ കിണറിലേക്ക് എടുത്ത് ചാടി ദീപക് കുഞ്ഞിനെ രക്ഷപ്പെടുത്തി. വീട്ടുകാരുടെ സഹായത്തോടെ കിണറ്റിൽ നിന്നും കയറുകയായിരുന്നു.
പള്ളിക്കൽ എ.എം.യു.പി.സ്‌കൂൾ നാലാം ക്ലാസ്സ് വിദ്യാത്ഥിയാണ് ദീപക്. വീടിനടുത്തുള്ള ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കാട്ടുകുളമാണ് ദീപക് നീന്തൽ പഠിക്കാൻ സഹായകരമായത്. പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ദീപകും കുടുംബവും. 10 വയസ്സുകാരനെ പി.അബ്ദുൽ ഹമീദ് എംഎൽഎ.വീട്ടിലെത്തി ഉപഹാരം നല്കി ആദരിച്ചു. കെ.പി.മുസ്തഫ തങ്ങൾ, കെ.മജീദ്, എ.ഹബീബ്, കെ. നിസാർ, എ.റഫീഖ്, കെ.റമീസ് എന്നിവർ പങ്കെടുത്തു.