- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്ത് നിന്നും ബാംഗ്ലൂർ വരെ പോയ യാത്രികൻ ടോൾ ഇനത്തിൽ മാത്രം നൽകിയത് 1100 രൂപ! സ്വകാര്യവൽക്കരണത്തിന് ഓശാന പാടുന്നവർ വായിച്ചറിയാൻ
കൊച്ചി: കൊച്ചിയിൽ നിന്ന് ബാഗ്ലൂരിലേക്കുള്ള ഏകദേശം 550 കിലോമീറ്റർ. പെട്രോൾ കാറിലാണെങ്കിൽ 2400 രൂപയ്ക്ക് ഇന്ധനമടിച്ചാൽ കൊച്ചിയിൽ നിന്ന് ബാഗ്ലൂരിൽ ഓടിയെത്താം. പക്ഷേ കാറിലെ യാത്രയ്ക്ക് അത്രയും തുകമാത്രം കൈയിൽ കരുതിയാൽ പണി കിട്ടും. ടോൾ കൊടുക്കാൻ പിന്നേയും ആയിരത്തിലധികം രൂപ വേണം. അതായത് അങ്ങോട്ടുമിങ്ങോട്ടുമുള്ള കാർ യാത്രയ്ക്ക് ടോൾ കൊടു
കൊച്ചി: കൊച്ചിയിൽ നിന്ന് ബാഗ്ലൂരിലേക്കുള്ള ഏകദേശം 550 കിലോമീറ്റർ. പെട്രോൾ കാറിലാണെങ്കിൽ 2400 രൂപയ്ക്ക് ഇന്ധനമടിച്ചാൽ കൊച്ചിയിൽ നിന്ന് ബാഗ്ലൂരിൽ ഓടിയെത്താം. പക്ഷേ കാറിലെ യാത്രയ്ക്ക് അത്രയും തുകമാത്രം കൈയിൽ കരുതിയാൽ പണി കിട്ടും. ടോൾ കൊടുക്കാൻ പിന്നേയും ആയിരത്തിലധികം രൂപ വേണം. അതായത് അങ്ങോട്ടുമിങ്ങോട്ടുമുള്ള കാർ യാത്രയ്ക്ക് ടോൾ കൊടുക്കാൻ രണ്ടായരിത്തൽ അധികം രൂപ വേണം. കൃത്യമായി പറഞ്ഞാൽ 2200 രൂപ. ഇതുകൊള്ളയല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 28 ഡോളർ മാത്രമാണ്. ഈ കണക്കിൽ ഇന്ത്യയിൽ പരമാവധി ലാഭമെടുത്ത് ലിറ്ററിന് 25 രൂപയ്ക്ക് പെട്രോൾ നൽകാം. എന്നാൽ സംഭവിക്കുന്നത് മറിച്ചാണ്. കേരളത്തിൽ ഒരു ലിറ്റർ പെട്രോൾ കിട്ടാൻ 63 രൂപയോളം നൽകണം. ഇതിൽ 20 രൂപയോളം വിവധയിനത്തിൽ സർക്കാർ പിരിച്ചെടുക്കുന്ന നികുതികളാണ്. അടിസ്ഥാന സൗകര്യവികസനത്തിന് സെസുകളും മറ്റുമായി പെട്രോളടിക്കുന്നവരിൽ നിന്ന് വലിയൊരു തുക സർക്കാർ കൊള്ളയടിക്കുന്നവെന്നതാണ് യാഥാർത്ഥ്യം. ഇതുമായി തട്ടിക്കുമ്പോഴാണ് ദേശീയ പാതകളിലൂടെയുള്ള യാത്രയ്ക്ക് ടോൾ പിടിച്ചുവാങ്ങുന്നത് ക്രൂരതയായി മാറുന്നത്.
ഒരു ജാധിപത്യ രാഷ്ട്രം സ്വകാര്യവത്ക്കരിക്കപ്പെടുന്നത് എതിർക്കുന്നവരെ വികസനവിരോധികളായി മുദ്രകുത്തുമ്പോൾ ഓർക്കണം ഇതാണ് നമ്മുടെ കണ്മുൻപിൽ സംഭവിക്കാൻ പോകുന്നത്. പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ എത്ര ലാഘവത്തോടെയാണ് നമ്മുടെ രാജ്യം വിറ്റുതുലച്ചത് എന്ന് നോക്കൂ-സാധാരണക്കാരൻ സോഷ്യൽ മീഡിയിയൽ ടോൾ വിഷയത്തിൽ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. ഒരാൾ തന്റെ വാഹനത്തിൽ ബാംഗ്ലൂർ വരെ റോഡ് മാർഗ്ഗം യാത്ര ചെയ്തപ്പോൾ കൊടുത്ത ടോളുകൾ ചിത്രത്തിൽ. ആകെ ടോൾ തുക : 1100/ രൂപ. പാത: എറണാകുളം-ബാംഗ്ലൂർ. ചുരുക്കം പറഞ്ഞാൽ ടോൾ കൊടുത്ത തുകയുണ്ടായിരുന്നുവെങ്കിൽ ബസിൽ പോയി വരമായിരുന്നു.
അപ്പോഴും നമ്മൾ പറയും 'ടോൾ കൊടുത്താൽ എന്താണ് കുഴപ്പം നല്ല വഴിയിലൂടെ യാത്ര ചെയ്യുന്നില്ലേ?' പൗരന്മാർക്ക് സഞ്ചാരത്തിന് നല്ല വഴിയുണ്ടാക്കി കൊടുക്കാൻ കഴിയാത്ത രാഷ്ട്രം എന്തിനാണ് അവരിൽ നിന്ന് റോഡ്‌നികുതിയും വാഹനനികുതിയും പിരിക്കുന്നത് എന്നതാണ് അവരോടുള്ള മറുചോദ്യം. സഞ്ചാരം മാത്രമല്ല, ആരോഗ്യം, ആഹാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയും പൗരന്റെ മൗലീക അവകാശങ്ങളാണ്. അവയ്ക്ക് സ്വകാര്യ വ്യക്തികളേയും സ്ഥാപനങ്ങളേയും ആശ്രയിക്കേണ്ട സാഹചര്യത്തിലേക്ക് പൗരനെ തള്ളിയിടുന്നത് ജനാധിപത്യത്തിന്റെ കാശാപ്പാണ്. അതാണ് നാളുകളായി നമ്മുടെ രാഷ്ട്രീയ നേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നത്. ഇനിയും അത് തുടരുകയും ചെയ്യും.
സഞ്ചാരത്തിന് നല്ല വഴിയുണ്ടാക്കി കൊടുക്കാൻ കഴിയാത്ത രാഷ്ട്രം എന്തിനാണ് അവരിൽ നിന്ന് റോഡ്‌നികുതിയും വാഹനനികുതിയും പിരിക്കുന്നത് എന്നതിന് മാത്രം ആർക്കും ഉത്തരവുമില്ല. മോശം റോഡാണെങ്കിൽ ടോൾ പിരിക്കരുതെന്നാണ് സുപ്രീം കോടതി നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. എന്നാൽ ഇതുപോലും ആരും നടപ്പാക്കുന്നില്ല. രാജ്യത്തുടനീളം മോശം റോഡുകളിലും സ്വകാര്യവ്യക്തികൾ ടോൾ പിരിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.
കാരണം ഭരണകൂടത്തിന് ജനങ്ങളേക്കാൾ താൽപ്പര്യം സ്വകാര്യ കമ്പനികളോടാണ്. കോടതിയെല്ല ആരെന്തുപറഞ്ഞാലും അവരെ വേദനിപ്പിക്കുന്നതൊന്നും സർക്കാർ ചെയ്യില്ല.