- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായനാരിൽ തുടങ്ങി പിണറായിയിലെത്തിയിട്ടും കോഴിക്കോട്ടെ ഒരു ഗ്രാമത്തിന് ടോൾ കൊള്ളയിൽ നിന്ന് മോചനമില്ല; പതിനെട്ടുവർഷമായും തീരാതെ ഊർക്കടവ് പാലത്തിലെ ടോൾ പിരിവ്; അന്യായ കൊള്ളയ്ക്കെതിരെ ഡിവൈഎഫ്ഐ ഇറങ്ങിയിട്ടുംപോലും അനങ്ങാതെ സർക്കാർ
കോഴിക്കോട്: ഒന്നും രണ്ടുമല്ല കഴിഞ്ഞ പതിനെട്ടുവർഷമായി ഊർക്കടവ് നിവാസികൾളിൽ നിന്ന് ടോളിന്റെ പേരിൽ പിടിച്ചുപറി. 2000ത്തിൽ നായനാർ കേരളത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച പിരിവ് ഇപ്പോൾ 2018ൽ പിണറായി വിജയന്റെ കാലത്തും തുടരുകയാണ്. ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാനാവശ്യമായി വന്ന തുകയുടെ നൂറിരട്ടിയിലേറെ തുക ഇക്കാലയളവിൽ ജനങ്ങളിൽ നിന്ന് പിഴിഞ്ഞിട്ടുണ്ട്. നിർമ്മാണത്തിന്റെ 70 ശതമാനം ചിലവും വഹിച്ചത് ഗ്വാളിയാർ റയോൺസ് കമ്പനിയായിരുന്നു. ബാക്കി തുക ലോകബാങ്ക് വായ്പയും. എന്നാൽ ഇപ്പോഴും തീരാതെ പിരിവ് തുടരുകയാണ് ഇവിടെ. ഏപ്രിൽ 1 മുതൽ ഡിവൈഎഫ്ഐ വാഴക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾബൂത്ത് ഉപരോധിക്കുന്നുണ്ടെങ്കിലും ടോൾ നിർത്തലാക്കാൻ സർക്കാർ ഇടപെട്ടിട്ടില്ല. ജലവിഭവ വകുപ്പിന്റെ ഉത്തരവില്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന് ഇവിടുത്തെ ജീവനക്കാർ പറയുന്നു. മലപ്പുറം-കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ്. 1999ൽ പണിയാരംഭിച്ച പാലം രണ്ടായിരത്തിലാണ് അന്നത്തെ മുഖ്യമന്
കോഴിക്കോട്: ഒന്നും രണ്ടുമല്ല കഴിഞ്ഞ പതിനെട്ടുവർഷമായി ഊർക്കടവ് നിവാസികൾളിൽ നിന്ന് ടോളിന്റെ പേരിൽ പിടിച്ചുപറി. 2000ത്തിൽ നായനാർ കേരളത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച പിരിവ് ഇപ്പോൾ 2018ൽ പിണറായി വിജയന്റെ കാലത്തും തുടരുകയാണ്. ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാനാവശ്യമായി വന്ന തുകയുടെ നൂറിരട്ടിയിലേറെ തുക ഇക്കാലയളവിൽ ജനങ്ങളിൽ നിന്ന് പിഴിഞ്ഞിട്ടുണ്ട്. നിർമ്മാണത്തിന്റെ 70 ശതമാനം ചിലവും വഹിച്ചത് ഗ്വാളിയാർ റയോൺസ് കമ്പനിയായിരുന്നു. ബാക്കി തുക ലോകബാങ്ക് വായ്പയും. എന്നാൽ ഇപ്പോഴും തീരാതെ പിരിവ് തുടരുകയാണ് ഇവിടെ.
ഏപ്രിൽ 1 മുതൽ ഡിവൈഎഫ്ഐ വാഴക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾബൂത്ത് ഉപരോധിക്കുന്നുണ്ടെങ്കിലും ടോൾ നിർത്തലാക്കാൻ സർക്കാർ ഇടപെട്ടിട്ടില്ല. ജലവിഭവ വകുപ്പിന്റെ ഉത്തരവില്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന് ഇവിടുത്തെ ജീവനക്കാർ പറയുന്നു. മലപ്പുറം-കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ്. 1999ൽ പണിയാരംഭിച്ച പാലം രണ്ടായിരത്തിലാണ് അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാർ ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം ചാലിയാർ പുഴക്ക് കുറുകെ നിർമ്മിച്ച എടശ്ശേരിക്കടവ് പാലത്തിലെ ടോൾ പിരിവ് വർഷങ്ങൾക്ക് മുന്നേ നിർത്തലാക്കി. എന്നാൽ ഊർക്കടവിൽ പിരിവ് ഇപ്പോഴും തുടരുന്നു. ഇതേ മാതൃകയിൽ മമ്പാട് ഓടായിക്കലിൽ കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത റഗുലേറ്റർ കം ബ്രിഡ്ജിൽ ടോൾ സംവിധാനം തന്നെയില്ല. മറ്റുപാലങ്ങളിൽ ഇതാണ് സ്ഥിതിയെന്നാണിരിക്കെയാണ് ഊർക്കടവ് പാലത്തിൽ കഴിഞ്ഞ 18 വർഷമായി ടോൾപിരിവ് തുടരുന്നത്. ജലവിഭവ വകുപ്പാണ് ടോൾ പിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ജലവിഭവ വകുപ്പ് നേരിട്ടാണ് പിരിവ് നടത്തുന്നത്. ഈ രണ്ട് വർഷങ്ങളിലും ആരും ലേലത്തിൽ പങ്കെടുക്കാത്തതിനാലാണ് ജലവിഭവ വകുപ്പ് നേരിട്ട് നടത്തുന്നത്. അതേ സമയം പാലം നിർമ്മാണത്തിന് സർക്കാറിന് ചെലവായതിലധികം പണം ടോൾ പിരിവിലൂടെ ലഭിച്ചിട്ടുണ്ടെന്ന്‌ന നാട്ടുകാർ പറയുന്നു. മാത്രവുമല്ല പാലം നിർമ്മാണത്തിന്റെ 70 ശതമാനം ചിലവും വഹിച്ചത് മാവൂർ ഗോളിയോർ റയോൺസ് കമ്പനിയാണ്. ഉദ്ഘാടന സമയത്ത് പാലത്തിൽ ടോൾ സംവിധാനമുണ്ടാകില്ലെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയിരുന്നെങ്കിലും പിരിവ് ഇപ്പോഴും തുടരുന്നു.
നിലവിൽ ഇരു ചക്രവാഹനങ്ങളെയും, ഓട്ടോറിക്ഷകളെയും ടോളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏപ്രിൽ 1 മുതൽ ഡിവൈഎഫ്ഐ വാഴക്കാട് മേഖലാ കമ്മറ്റിയുെട നേതൃത്വത്തിൽ ടോൾബൂത്ത് ഉപരോധിച്ച് വരികയാണ്. ഏപ്രിൽ മുതൽ എല്ലാദിവസവും ടോൾപിരിക്കാനായി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ടെങ്കിലും സമരം കാരണം ടോൾബൂത്ത് തുറക്കാനോ പിരിവ് നടത്താനോ കഴിയാതെ തിരിച്ച് പോവുകയാണ്.
മേലുദ്യോഗസ്ഥരുടെയോ ജലവിഭവ വകുപ്പിന്റെയോ ഉത്തരവ് ലഭിക്കാതെ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് ജീവനക്കാരുടെ വാദം. അതേ സമയം ടോൾ സംവിധാനം പൂർണ്ണമായും നിർത്തലാക്കുന്നത് വരെ സമരം തുടരുമെന്ന് സമരക്കാരും അറിയിച്ചു. മാവൂർ ഗോളിയോൾ റയോൺസ് കമ്പനി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കെല്ലാം വളരെ എളുപ്പത്തിൽ വാഴക്കാട്, എടവണ്ണപ്പാറ ഭാഗങ്ങളിൽ നിന്നെത്തിച്ചേരാൻ കഴിയുന്ന വഴികളിലൊന്നാണ് ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ്. ഇതുകൊണ്ടായിരുന്നു അന്ന് പാലം നിർമ്മാണത്തിന് ഗ്വാളിയോർ റയോൺസ് കമ്പനി സാമ്പത്തിക സഹായം നൽകിയിരുന്നത്.