- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ അദ്ധ്യാപികയായ അനിത എന്തിന് ഇത്രയേറെ പണം നൽകി? അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അനധികൃത സമ്പാദ്യങ്ങളിൽ തെളിവുണ്ടെന്ന് വിജിലൻസ്; ടോംജോസിനെ ഉടൻ ചോദ്യം ചെയ്യും; സസ്പെൻഷൻ കാര്യത്തിൽ സർ്ക്കാർ തിരുമാനം കരുതലോടെ മാത്രം
കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസിൽ തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലൻസ് ഉടൻ ചോദ്യംചെയ്യും. അമേരിക്കയിൽ കഴിയുന്ന പാലാ സ്വദേശിനി ഡോ. അനിതാ ജോസുമായി ടോം ജോസ് നടത്തിയ സാമ്പത്തിക ഇടപാടുകളാകും പ്രധാനമായും വിജിലൻസ് ഇപ്പോൾ ്അന്വേഷിക്കുന്നത്. ടോം ജോസിന്റെ അടുത്ത ബന്ധു കൂടിയാണ് അനിതാ ജോസ്. ഈ സാധ്യതകൾ ടോം ജോസ് വളരെ വിദഗ്ധമായി ഉപയോഗിച്ചാണ് അനധികൃത സ്വത്ത് സമ്പാദനത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് വിലയിരുത്തൽ. ടോം ജോസിനെതിരേ വസ്തുതാപരമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ തൽക്കാലം സർവീസിൽ നിന്നു മാറ്റിനിർത്തണമെന്ന ശിപാർശയും സർക്കാരിനു നൽകും. എന്നാൽ ടോംജോസിനെ സസ്‌പെന്റ് ചെയ്യുന്നത് ആലോചിച്ച് മാത്രമേ സർക്കാർ ചെയ്യൂവെന്നാണ് സൂചന. ഇതു സംബന്ധിച്ച് നേരത്തെ ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോ അന്വേഷണം നടത്തിയതാണ്. ക്രമക്കേടൊന്നും കണ്ടെത്തിയില്ല. ഈ സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ പ്രതികാരത്തിന് സർക്കാർ കൂട്ടുനിൽക്കരുതെന്നാണ് ആവശ്യം. ഐഎഎസുകാരെ പിണക്കിയാൽ ഭരണ സ്ത
കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസിൽ തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലൻസ് ഉടൻ ചോദ്യംചെയ്യും. അമേരിക്കയിൽ കഴിയുന്ന പാലാ സ്വദേശിനി ഡോ. അനിതാ ജോസുമായി ടോം ജോസ് നടത്തിയ സാമ്പത്തിക ഇടപാടുകളാകും പ്രധാനമായും വിജിലൻസ് ഇപ്പോൾ ്അന്വേഷിക്കുന്നത്. ടോം ജോസിന്റെ അടുത്ത ബന്ധു കൂടിയാണ് അനിതാ ജോസ്. ഈ സാധ്യതകൾ ടോം ജോസ് വളരെ വിദഗ്ധമായി ഉപയോഗിച്ചാണ് അനധികൃത സ്വത്ത് സമ്പാദനത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് വിലയിരുത്തൽ.
ടോം ജോസിനെതിരേ വസ്തുതാപരമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ തൽക്കാലം സർവീസിൽ നിന്നു മാറ്റിനിർത്തണമെന്ന ശിപാർശയും സർക്കാരിനു നൽകും. എന്നാൽ ടോംജോസിനെ സസ്‌പെന്റ് ചെയ്യുന്നത് ആലോചിച്ച് മാത്രമേ സർക്കാർ ചെയ്യൂവെന്നാണ് സൂചന. ഇതു സംബന്ധിച്ച് നേരത്തെ ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോ അന്വേഷണം നടത്തിയതാണ്. ക്രമക്കേടൊന്നും കണ്ടെത്തിയില്ല. ഈ സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ പ്രതികാരത്തിന് സർക്കാർ കൂട്ടുനിൽക്കരുതെന്നാണ് ആവശ്യം. ഐഎഎസുകാരെ പിണക്കിയാൽ ഭരണ സ്തംഭനത്തിലേക്ക് കാര്യമെത്തുമെന്ന് വിലയിരുത്തലുണ്ട്. എന്നാൽ ടോം ജോസിനെതിരെ മതിയായ തെളിവുണ്ടെന്ന് തന്നെയാണ് വിജിലൻസിന്റെ പക്ഷം.
മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ 2010 ലാണ് ടോം ജോസ് അൻപതേക്കർ വാങ്ങിയത്. 1.34 കോടി രൂപ എസ്.ബി.ഐയിൽ നിന്നു വായ്പയെടുത്തായിരുന്നു ഇത്. ഒരു വർഷത്തിനകം 1.41 കോടി രൂപയായി വായ്പ അടച്ചുതീർത്തു. ഭാര്യാപിതാവും അനിതയുമാണ് വായ്പ തിരിച്ചടയ്ക്കാൻ പണം നൽകിയതെന്ന് ടോം ജോസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ 2011ൽ കൊച്ചിയിൽ ഫ്ളാറ്റ് വാങ്ങിയത് ഭാര്യ സോജ ജോസിന്റെയും അനിതയുടെയും പേരിലായിരുന്നു. എറണാകുളം ജവഹർ നഗറിലെ ഈ ഫ്ളാറ്റിനായി 2011ൽ 96 ലക്ഷം കൈമാറി. ഇങ്ങനെ ടോം ജോസിന് പണം നൽകാനുള്ള സാമ്പത്തിക സ്രോതസ് അനിതയ്ക്കുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അമേരിക്കയിലെ ഒരു സർവ്വകലാശാലയിൽ അദ്ധ്യാപികയാണ് അനിത.
വായ്പാ തിരിച്ചടവിനു പണം നൽകിയത് അനിതയാണെന്നു ടോം ജോസ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അമേരിക്കയിൽ അവരുടെ വരുമാനസ്രോതസ് അന്വേഷിക്കുന്നത് വിജിലൻസിനു വലിയ വെല്ലുവിളിയാണ്. രാമപുരം വെള്ളിലാപ്പള്ളിയില അനിതയുടെ വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ കാര്യമായൊന്നും കണ്ടെത്തിയിരുന്നില്ല. തിരുവനന്തപുരം വെള്ളയമ്പലത്തെ ടോം ജോസിന്റെ ഫ്ളാറ്റിൽനിന്നും സെക്രട്ടേറിയറ്റിലെ ക്യാബിനിൽനിന്നും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിക്കുന്ന രേഖകളും അനിതയുടെ ബാങ്ക് പാസ്ബുക്കും വിജിലൻസിനു ലഭിച്ചതായി വിവരമുണ്ട്. അനിതയുടെ നാട്ടിലെ പ്രധാന സ്വത്തുവകകളുടെ പവർ ഓഫ് അറ്റോർണി 20 വർഷമായി ടോം ജോസിനാണ്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ.
ടോം ജോസിന്റെ മൊഴി രേഖപ്പെടുത്തിയേ തുടരന്വേഷണം സാധ്യമാവൂ എന്നാണ് വിജിലൻസ് പറയുന്നത്. വിജിലൻസ് പിടിച്ചെടുത്ത രേഖകൾ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. 201016 ൽ ടോം ജോസ് 1.19 കോടി രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. രേഖകളുടെ പരിശോധന തുടരുകയാണ്. ഇതിന്റെ റിപ്പോർട്ടും ഉടൻ വിജിലൻസ് കോടതിക്കു കൈമാറും. കോടതി ഉത്തരവ് ലഭിക്കുന്ന മുറയ്ക്കായിരിക്കും ടോം ജോസിനെ ചോദ്യം ചെയ്യുക.