- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോമിൻ ജെ തച്ചങ്കരിയെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയായി നിയമിച്ചു; പുതിയ ചുമതല ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയതിന് പിന്നാലെ
തിരുവനന്തപുരം: ടോമിൻ ജെ തച്ചങ്കരിയെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയായി നിയമിച്ചു. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു. കഴിഞ്ഞ ദിവസം ഡിജിപിയായി സ്ഥാനക്കയറ്റം നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ചുമതല. റോഡ് സേഫ്റ്റി കമ്മീഷണറായ എൻ ശങ്കർ റെഡ്ഢി വിരമിച്ച ഒഴിവിലാണ് തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം നൽകിയത്. അടുത്ത വർഷം ജൂണിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിരമിക്കുമ്പോൾ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിൻ ജെ തച്ചങ്കരി.
നേരത്തെ ലോക്‌നാഥ് ബെഹ്റ ഡെപ്യൂട്ടേഷനിൽ കേന്ദ്ര സർവീസിലേക്ക് മടങ്ങുമെന്ന അഭ്യൂവഹങ്ങൾക്കിടയിൽ ഡിജിപി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത തച്ചങ്കരിക്കായിരുന്നു. കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളുടെ പൊലീസ് മേധാവി ആയി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കണ്ണൂർ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എഡിജിപി, ട്രാൻസ്‌പോർട് കമ്മിഷണർ, അഗ്നിശമനസേനാ മേധാവി എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ തലവനായും തച്ചങ്കരി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്