- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരുദോഷമെല്ലാം മാറ്റി മാന്യനാകാൻ ശ്രമിച്ച തച്ചങ്കരിക്ക് പെരുംകള്ളന്മാരുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല; സ്ഥാനചലനം മന്ത്രി ഉൾപ്പെട്ട അഴിമതി ലോബിക്കെതിരെ നിലപാട് എടുത്തപ്പോൾ
തിരുവനന്തപുരം: ടോമിൻ തച്ചങ്കരിയോളം വിവാദങ്ങൾ പിന്തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥൻ ഉണ്ടാകില്ല. വ്യാജസിഡി വിവാദവും വിദേശയാത്ര വിവാദവും സഹോദഹങ്ങളുടെ പേരിലുള്ള ഭൂമി കൈയേറ്റ വിവാദങ്ങൾ അടക്കം നോക്കുകയാണെങ്കിൽ ആരോപണങ്ങളുടെ പെരുമഴ തന്നെയാണ് ടോമിൻ തച്ചങ്കരിക്കെതിരെ ഉയർന്നിരുന്നത്. എന്നാൽ, ഈ വിവാദങ്ങളിൽ ചിലത് തച്ചങ്കരി ചിലരുടെ കണ്ണിൽ കര
തിരുവനന്തപുരം: ടോമിൻ തച്ചങ്കരിയോളം വിവാദങ്ങൾ പിന്തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥൻ ഉണ്ടാകില്ല. വ്യാജസിഡി വിവാദവും വിദേശയാത്ര വിവാദവും സഹോദഹങ്ങളുടെ പേരിലുള്ള ഭൂമി കൈയേറ്റ വിവാദങ്ങൾ അടക്കം നോക്കുകയാണെങ്കിൽ ആരോപണങ്ങളുടെ പെരുമഴ തന്നെയാണ് ടോമിൻ തച്ചങ്കരിക്കെതിരെ ഉയർന്നിരുന്നത്. എന്നാൽ, ഈ വിവാദങ്ങളിൽ ചിലത് തച്ചങ്കരി ചിലരുടെ കണ്ണിൽ കരടായതു മൂലം ഉയർന്നതാണെന്ന വാദങ്ങൾ നേരത്തെ ഉണ്ടായിരുന്നു. എന്തായാലും വിവാദങ്ങൾക്കൊടുവിൽ കൺസ്യൂമർ ഫെഡ് എംഡിയിയാ നിയമിതനായ ടോമിൻ തച്ചങ്കരി ഈ വകുപ്പിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങളുടെ കാര്യത്തിൽ ജീവനക്കാർക്കെല്ലാം നൂറ് നാവാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച വകുപ്പിനെ നന്നാക്കിയെടുക്കാൻ വേണ്ടി പരിശ്രമിച്ച തച്ചങ്കരിക്ക് ഒടുവിൽ രാഷ്ട്രീയക്കാരുടെ കാപട്യത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. മന്ത്രിമാരും ശിൽപ്പന്തികളും നടത്തുന്ന അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് തച്ചങ്കരിയെ കൺസ്യൂമർ ഫെഡ് എം ഡി സ്ഥാനത്തു നിന്നും നീക്കിയത്. പകരം റബർ മാർക്കറ്റിങ് ഫെഡറേഷൻ എംഡി രത്‌നകുമാരന് കൺസ്യൂമർഫെഡിന്റെ അധികചുമതല നൽകി.
തച്ചങ്കരി തങ്ങൾക്ക് തലവേദനയാണെന്ന് സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ സമ്മർദത്തിന് വഴങ്ങിയാണ് ഉദ്യോഗസ്ഥനെ തൽസ്ഥാനത്തു നിന്നും നക്കിയത്. സി.എൻ. ബാലകൃഷ്ണന്റെ ആവശ്യത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പിന്തുണയ്ക്കുകയായിരുന്നു. അതേസമയം കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തു നിന്നും നീക്കിയതിൽ വിഷമം ഉണ്ടെന്ന് തച്ചങ്കരി പ്രതികരിച്ചു. ക്രമക്കേടുകൾ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തിരുന്നു. കൺസ്യൂമർഫെഡിലെ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി തച്ചങ്കരി നടപടിയെടുത്തിരുന്നു. കഴിഞ്ഞ മാർച്ചിലാണ് തച്ചങ്കരി കൺസ്യൂമർഫെഡിന്റെ എംഡിയായി എത്തിയത്. കൺസ്യൂമർഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് 17 പേർക്കെതിരെ അദ്ദേഹം നടപടിയെടുത്തിരുന്നു. നഷ്ടത്തിലായിരുന്ന നിരവധി ഔട്ട്‌ലെറ്റുകൾ തച്ചങ്കരി പൂട്ടിക്കുകയും ചെയ്തിരുന്നു.
പാഠപുസ്തക അച്ചടി പ്രതിസന്ധിയിലായ സാഹചര്യത്തിൽ കേരള ബുക്ക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എംഡിയായി ടോമിൻ ജെ. തച്ചങ്കരിയെ നിയമിച്ചിരുന്നു. ഇതുകൂടാതെ മാർക്കറ്റ് ഫെഡിന്റെ എംഡി സ്ഥാനവും തച്ചങ്കരി വഹിക്കും. മുൻപും കെബിപിഎസ് എംഡിയായിരുന്നു തച്ചങ്കരി. ഏറെക്കാലമായി കൺസ്യൂമർഫെഡ് ഡയറക്ടർബോർഡും എം.ഡി.യും തമ്മിൽ തർക്കം നിലനിൽക്കുകയായിരുന്നു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഏതാനും പേരെ സസ്‌പെൻഡ് ചെയ്യണമെന്ന എം.ഡി.യുടെ ആവശ്യമാണ് തർക്കങ്ങൾക്ക് കാരണമായത്.
കൺസ്യൂമർ ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് 22 പേർക്കെതിരെ തച്ചങ്കരി നടപടി എടുത്തിരുന്നു. അന്ന് മുതൽ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി അദ്ദേഹം. തുടർന്ന് കൺസ്യൂമർഫെ!ഡിലെ ആഭ്യന്തര അന്വേഷണവിഭാഗം കണ്ടെത്തിയ ക്രമക്കേടുകൾ പഠിക്കാൻ കൺസ്യൂമർഫെഡ് ഭരണസമിതി മൂന്നംഗ ഉപസമിതിയെ നിയോഗിക്കുകയുമായി. അതേസമയം, അഴിമതിയുടെ പേരിൽ സസ്‌പെൻഷൻ തീരുമാനം ഉപസമിതി റദ്ദാക്കിയാൽ താൻ എംഡി സ്ഥാനത്തു തുടരില്ലെന്നു തച്ചങ്കരി നേരത്തെ ഭരണസമിതിയോഗത്തെ അറിയിച്ചിരുന്നു.
കൺസ്യൂമർ ഫെഡിൽ നടക്കുന്നത് മറക്കാനോ പൊറുക്കാനോ കഴിയാത്ത അഴിമതിയാണെന്ന് ഒരു പൊതുചടങ്ങിൽ തച്ചങ്കരി തുറന്നു പറയുകുയും ചെയ്തിരുന്നു. കൺസ്യൂമർഫെഡ് കേരളത്തിലെ അടച്ചുപൂട്ടേണ്ട സ്ഥാപനങ്ങളിലൊന്നാണെന്ന് ഉദ്യോഗസ്ഥ തലങ്ങളിൽനിന്ന് അഭിപ്രായം ഉയരാറുണ്ട്. ഇത് അംഗീകരിക്കാത്ത രാഷ്ട്രീയക്കാർ അതു പൂട്ടാൻ തയാറാകില്ല. ലാഭമുണ്ടാക്കാനുള്ള സ്ഥാപനമല്‌ളെങ്കിലും കൺസ്യൂമർഫെഡിൽ നഷ്ടമുണ്ടാക്കരുത്. പത്രക്കാരുടെ മുന്നിൽ പേരെടുക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളായിരുന്നു പലതും.
കൺസ്യൂമർഫെഡ് അതിന്റെ പ്രധാന സേവനങ്ങളിൽനിന്ന് മാറിയതും നഷ്ടത്തിനും കാരണമായി. ഉയർന്ന തലത്തിൽ മാത്രമല്ല, വളരെയധികം തൊഴിലാളികളും അഴിമതിയിൽ താൽപര്യമുള്ളവരാണ്. കൺസ്യൂമർഫെഡിന്റെ തലപ്പത്ത് നടക്കുന്നതെന്താണെന്ന് അറിയാനുള്ള അവകാശം ഓരോ തൊഴിലാളിക്കുമുണ്ട്. ഓർഡർ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും ഓരോ ജീവനക്കാരനും അറിയണം. നഷ്ടം വരുമെന്ന് അറിയാമെങ്കിലും പ്രശസ്തിക്കുവേണ്ടി പലപദ്ധതികളും തുറന്നുതെന്നും തച്ചങ്കരി തുറന്നു പറഞ്ഞിരുന്നു. ഇങ്ങനെ പൊതുവേദിയിൽ രാഷ്ട്രീയക്കാർക്കെതിരെ പറഞ്ഞതിന്റെ കൂടി പ്രതിഫലനമാണ് തച്ചങ്കരിക്കെതിരായ ഇപ്പോഴത്തെ നടപടി. എങ്കിലും നിലവിലുള്ള ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് തച്ചങ്കരിയുടെ സ്ഥാനചലനവും
തച്ചങ്കരിയെ സംബന്ധിച്ചത്തോടെ വിവാദങ്ങലും സ്ഥാനചലനവുമൊന്നും പുതിയ കാര്യമല്ല. കേരള പൊലീസിന്റെ സൈബർ വിഭാഗത്തിന്റെ മേധാവിയായിരുന്ന വേളയിൽ തച്ചങ്കരി വ്യാജഡിസി വേട്ടയ്ക്കിറങ്ങിയിരുന്നു. എന്നാൽ പിന്നീട് അന്വേഷണം ചെന്നുനിന്നത് അദ്ദേഹത്തിന്റെ തന്നെ സ്ഥാപനത്തിലായിരുന്നു. കണ്ണൂർ റേഞ്ച് ഐജിയായിരിക്കേ തച്ചങ്കരി സർക്കാർ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ഐ.ജി. സ്ഥാനത്ത് നിന്ന് മാറ്റി. തുടർന്ന് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. ഒടുവിൽ ഏറെ വിവാദങ്ങൾക്കൊടുവിലാണ് തച്ചങ്കരി വീണ്ടും സർവീസിൽ തിരികേ കയറിയത്.