- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുമതലയേറ്റ ദിവസത്തെ കളക്ഷൻ സ്‌പെയർ പാർട്‌സ് വാങ്ങാൻ മാറ്റി തച്ചങ്കരി; ഷെഡ്ഡിൽ കിടക്കുന്ന വണ്ടികൾ ആദ്യം നിരത്തിലിറക്കും; ഒരു കുഴപ്പവുമില്ലാത്ത ഇരുനൂറോളം ബസുകൾ ഇന്നലെ ഓടാതിരുന്നതിനെ കുറിച്ച് അന്വേഷണം; സൂപ്പർഫാസ്റ്റ് - ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ മുടങ്ങാതിരിക്കാൻ മുൻഗണന; കെഎസ്ആർടിസിയിൽ പരിഷ്ക്കാരങ്ങൾക്ക് തുടക്കം
തിരുവനന്തപുരം: കെഎസ്ആർടിസിയെ നന്നാക്കാൻ അരയും തലയും മുറുക്കി തന്നെയാണ് എംഡി ടോമിൻ തച്ചങ്കരി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ചുമതലേറ്റ ദിവസം മുതൽ അദ്ദേഹം അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. പാഠപുസ്തക പ്രിന്റിങ് സുഗമമായി നടത്തി സർക്കാരിന് അഭിമാന നേട്ടം കൈവരിക്കാൻ ഇടയാക്കിയ അതേ താൽപ്പര്യത്തോടെയാണ് തച്ചങ്കരി കെഎസ്ആർടിസിയിലും കാര്യങ്ങൾ നീക്കുന്നത്. കോർപ്പറേഷനെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങി തച്ചങ്കരി തന്റെ ആദ്യ പ്രയോരിറ്റിയായി കണക്കാക്കിയിരിക്കുന്നത് കോർപ്പറേഷന് കീഴിലുള്ള ബസുകൾ യഥാസമയം സർവീസ് നടത്തുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ്. പ്രത്യേകിച്ചും സൂപ്പർ എക്സ്‌പ്രസ്, ഫാസ്റ്റ് ഗണത്തിൽ പെടുന്ന ബസുകൾ. കെഎസ്ആർടിസിക്ക് ഏറ്റവും അധികം വരുമാനം നൽകുന്ന ബസുകൾ സൂപ്പർഫാസ്റ്റ് ഇനത്തിൽ പെട്ട ബസുകളാണ്. ദ്വീർഘദൂര സർവീസ് നടത്തുന്ന ഇത്തരം ബസുകളിൽ എല്ലായെപ്പോഴും തിരക്കു തന്നെയാണ്. അടുത്തിടെ ഹൈക്കോടതി പുറപ്പെടുവിച്ച കോടതി ഉത്തരവ് നടപ്പിലായാൽ അത് ഈ സർവീസുകളെ ബാധിക്കും. അതുകൊണ്ട് തന്നെ വിധിയെ മറികടന്ന് എങ
തിരുവനന്തപുരം: കെഎസ്ആർടിസിയെ നന്നാക്കാൻ അരയും തലയും മുറുക്കി തന്നെയാണ് എംഡി ടോമിൻ തച്ചങ്കരി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ചുമതലേറ്റ ദിവസം മുതൽ അദ്ദേഹം അതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. പാഠപുസ്തക പ്രിന്റിങ് സുഗമമായി നടത്തി സർക്കാരിന് അഭിമാന നേട്ടം കൈവരിക്കാൻ ഇടയാക്കിയ അതേ താൽപ്പര്യത്തോടെയാണ് തച്ചങ്കരി കെഎസ്ആർടിസിയിലും കാര്യങ്ങൾ നീക്കുന്നത്. കോർപ്പറേഷനെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങി തച്ചങ്കരി തന്റെ ആദ്യ പ്രയോരിറ്റിയായി കണക്കാക്കിയിരിക്കുന്നത് കോർപ്പറേഷന് കീഴിലുള്ള ബസുകൾ യഥാസമയം സർവീസ് നടത്തുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ്. പ്രത്യേകിച്ചും സൂപ്പർ എക്സ്‌പ്രസ്, ഫാസ്റ്റ് ഗണത്തിൽ പെടുന്ന ബസുകൾ.
കെഎസ്ആർടിസിക്ക് ഏറ്റവും അധികം വരുമാനം നൽകുന്ന ബസുകൾ സൂപ്പർഫാസ്റ്റ് ഇനത്തിൽ പെട്ട ബസുകളാണ്. ദ്വീർഘദൂര സർവീസ് നടത്തുന്ന ഇത്തരം ബസുകളിൽ എല്ലായെപ്പോഴും തിരക്കു തന്നെയാണ്. അടുത്തിടെ ഹൈക്കോടതി പുറപ്പെടുവിച്ച കോടതി ഉത്തരവ് നടപ്പിലായാൽ അത് ഈ സർവീസുകളെ ബാധിക്കും. അതുകൊണ്ട് തന്നെ വിധിയെ മറികടന്ന് എങ്ങനെ സർവീസ് നഷ്ടമില്ലാതെ കൊണ്ടുപോകാൻ സാധിക്കുമെന്ന ആലോചനയിലാണ് തച്ചങ്കരി.
ആവശ്യത്തിലേറെ ജീവനക്കാർ കോർപ്പറേഷനിൽ ഉണ്ടെങ്കിലും കൃത്യസമത്ത് ബസ് ഓടുന്നതിൽ ഇപ്പോഴും വീഴ്‌ച്ച പതിവാണ്. അത് പരിഹരാക്കാനുള്ള ശ്രമങ്ങളും തച്ചങ്കരി തുടങ്ങിക്കഴിഞ്ഞു. എംഡിയായി ചുതമലയേറ്റ ഉടൻ തന്നെ അദ്ദേഹം കൈക്കൊണ്ട തീരുമാനം സ്‌പെയർ പാർട്‌സിന്റെ കുറവു കൊണ്ട് ബസുകൾ മുടങ്ങിക്കിടക്കുന്ന സാഹചര്യം ഇല്ലാതാക്കാനാണ്. അതിനായി മൂന്നര കോടി രൂപ സ്‌പെയർ പാർട്‌സ് വാങ്ങാൻ നീക്കിവെച്ചു. സൂപ്പർഫാസ്റ്റ് കാറ്റഗറിയിലുള്ള ബസുകൾക്കായാണ് സ്‌പെയർപാർട്‌സുകൾ അടിയന്തരമായി വാങ്ങുന്നത്. ഷെഡ്ഡിൽ കിടക്കുന്ന വണ്ടികൾ ആദ്യം നിരത്തിലിറക്കുന്നതോടെ വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതിക്ഷ.
അതേസമയം ബസുകൾ സർവീസ് നടത്തുന്ന കാര്യത്തിൽ ഇപ്പോഴും കർശനമായ നിലപാട് സ്വീകരിക്കാനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. ഒരു കുഴപ്പവും ഇല്ലാതിരുന്നിട്ടും ഇന്നലെ മാത്രം ഇരൂനൂറോളം ബസുകളുടെ സർവീസുകൾ മുടങ്ങിയ സാഹചര്യം ഉണ്ടായി. ഈ വിഷയത്തിൽ എന്തുകൊണ്ട് സർവീസ് മുടങ്ങിയെന്ന് വ്യക്തമാക്കാൻ അദ്ദേഹം അന്വേഷണം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സർവീസുകൾ ഏകോപിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടായ വീഴ്‌ച്ചയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ബോധ്യമായിട്ടുണ്ട്. ഈ അപാകര പരിഹരിക്കാൻ ജീവനക്കാരെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടു നീങ്ങാനാണ് എംഡിയുടെ തീരുമാനം.
സൂപ്പർഫാസ്റ്റ് - ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ മുടങ്ങാതിരിക്കാനാണ് അദ്ദേഹം പ്രഥമ പരിഗണന നൽകുന്നത്. ഇതിന് പിന്നാലെ തുടർച്ചയായി പരിഷ്‌ക്കരണങ്ങലും കൊണ്ടുവരും. സ്‌പെയർ പാട്‌സുകളുടെ അപര്യാപ്തത നേരിട്ട് മനസിലാക്കാൻ വേണ്ടി കെഎസ്ആർടിയിയുടെ സെന്റർ വർക്ക്‌ഷോപ്പും എംഡി സന്ദർശിക്കും. കെടുകാര്യസ്ഥത ഒന്നു കൊണ്ട് മാത്രമാണ് കോർപ്പറേഷന് ഈ ഗതി വന്നിരിക്കുന്നത്. ആദ്യം കോർപ്പറേഷനെ പഠിച്ച് കാര്യങ്ങൾ നീക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
കെഎസ്ആർടിസിയുടെ വരുമാനം 10% വർധിപ്പിക്കുന്നതിനു സർവീസുകൾ ക്രമീകരിക്കാനാണ് ഡിപ്പോതല ഉദ്യോഗസ്ഥർക്കു തച്ചങ്കരി നിർദ്ദേശം നൽകിയത്. തിങ്കളാഴ്ച മുതൽ ഇതിനുള്ള പ്രവർത്തനം ആരംഭിക്കണം. അതിവേഗം തന്നെ റൂട്ട് ക്രമീകരണം നടപ്പാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. ആളില്ലാ റൂട്ടുകൾ റദ്ദാക്കാനും സാധ്യതയുണ്ട്. ഒരേ റൂട്ടിലേക്കുള്ള ബസുകളുടെ സമയ ക്രമീകരണവും പുതുക്കും. ഇതിലൂടെ കൂടുതൽ വരുമാനം കെ എസ് ആർ ടി സിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ദിവസം ശരാശരി ആറരക്കോടി രൂപയാണ് ഇപ്പോഴത്തെ വരുമാനം. ഇചത് ഏഴരയിലേക്ക് ഉയർത്താനാണ് തച്ചങ്കരിയുടെ നീക്കം. ഇതിനൊപ്പം ചെലവ് ചുരുക്കലിലൂടെ ലാഭം കൂട്ടാനാണ് നീക്കം.
ദിവസവും ഓരോ ബസും ഒരു ലീറ്റർ ഡീസലെങ്കിലും ലാഭിക്കണമെന്ന മറ്റൊരു നിർദേശവും അദ്ദേഹം നൽകി കഴിഞ്ഞു. ചെറിയ ന്യൂനതകൾ ഉണ്ടെങ്കിൽ പോലും അത് പരിഹരിക്കാതെ ട്രിപ്പ് മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ ചെറിയ പോരായ്മകൾ എത്രയും വേഗം പരിഹരിക്കപ്പെടണമെന്നാണ് തച്ചങ്കരിയുടെ തീരുമാനം. ഒരു ബസ് ഒരുവർഷമുണ്ടാക്കുന്ന നഷ്ടം വലതുതാണ്. ഈ നഷ്ടത്തിന്റെ തോത് കുറച്ചു കൊണ്ടുവന്നാൽ മാത്രമേ, കോർപ്പറേഷന് രക്ഷയുള്ളൂ. കെ.എസ്.ആർ.ടി.സിയെ നശിപ്പിക്കുന്നത് ഇവിടത്ത തൊഴിലാളികളും യൂണിയൻകാരുമാണെന്ന ധാരണ മാറ്റിയെടുത്ത് അവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകാനാണ് നീക്കം.