- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോംസ് കോളേജിന് അംഗീകാരം കിട്ടിയത് വളഞ്ഞവഴിയിലൂടെ; പത്തേക്കറിൽ പ്രവർത്തിക്കേണ്ട കാമ്പസിനുള്ളത് വെറും അമ്പതുസെന്റ്; അംഗീകാരം നേടിയത് ഇപ്പോഴത്തെ കെടിയു വിസിയായ കുഞ്ചെറിയ എഐസിടിഇ സെക്രട്ടറി ആയിരിക്കുമ്പോൾ; ക്രൂര പീഡനങ്ങൾക്കു പിന്നാലെ അംഗീകാരം പോകുന്നതിന്റെ വക്കിലെത്തി ടോം ജോസഫിന്റെ കോളേജ്
കോട്ടയം: മറ്റക്കരയിലെ ടോംസ് എൻജിനീയറിങ് കോളേജ് അംഗീകാരം നേടിയത് വളഞ്ഞവഴിയിലൂടെയെന്നും ഇപ്പോഴത്തെ സാങ്കേതിക സർവകലാശാല വിസിയായ ഡോ. കുഞ്ചെറിയ എഐസിടിഇ സെക്രട്ടറിയായിരിക്കുമ്പോഴാണ് ഇതിന് വഴിയൊരുക്കിയതെന്നും വ്യക്തമായതോടെ കോളേജിന്റെ അംഗീകാരംതന്നെ നഷ്ടമായേക്കുമെന്ന് സൂചനകൾ. വിദ്യാർത്ഥികൾക്കെതിരെ ക്രൂരമായ പീഡനങ്ങൾ നടക്കുന്നതായും കോളേജ് ചെയർമാനായ ടോം ടി ജോസഫ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അസമയത്തുൾപ്പെടെ കയറിച്ചെന്ന് ശല്യപ്പെടുത്തുന്നതായും ഉൾപ്പെടെ പരാതി ഉയർന്നതോടെ അന്വേഷണത്തിന് എത്തിയ സമിതിക്ക് ഈ വിവരങ്ങളും ലഭിച്ചതായാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജിനെതിരെ ഉടൻ നടപടി ഉണ്ടായേക്കുമെന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. സാങ്കേതിക സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ 2014 ൽ എ.ഐ.സി.ടി.ഇ സെക്രട്ടറിയായിരിക്കുമ്പോഴാണ് കോളേജിന് അംഗീകാരം ലഭിച്ചത്. കോളേജ് പ്രവർത്തിക്കാനുള്ള അംഗീകാരം ലഭിക്കണമെങ്കിൽ 10 ഏക്കർ സ്ഥലം വേണമെന്ന് നിയമമുള്ളപ്പോൾ മൂന്ന് നിലയുള്ള സ്ഥാപനം പ്രവർത്തിക്കുന്നത് വെറും 5
കോട്ടയം: മറ്റക്കരയിലെ ടോംസ് എൻജിനീയറിങ് കോളേജ് അംഗീകാരം നേടിയത് വളഞ്ഞവഴിയിലൂടെയെന്നും ഇപ്പോഴത്തെ സാങ്കേതിക സർവകലാശാല വിസിയായ ഡോ. കുഞ്ചെറിയ എഐസിടിഇ സെക്രട്ടറിയായിരിക്കുമ്പോഴാണ് ഇതിന് വഴിയൊരുക്കിയതെന്നും വ്യക്തമായതോടെ കോളേജിന്റെ അംഗീകാരംതന്നെ നഷ്ടമായേക്കുമെന്ന് സൂചനകൾ.
വിദ്യാർത്ഥികൾക്കെതിരെ ക്രൂരമായ പീഡനങ്ങൾ നടക്കുന്നതായും കോളേജ് ചെയർമാനായ ടോം ടി ജോസഫ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അസമയത്തുൾപ്പെടെ കയറിച്ചെന്ന് ശല്യപ്പെടുത്തുന്നതായും ഉൾപ്പെടെ പരാതി ഉയർന്നതോടെ അന്വേഷണത്തിന് എത്തിയ സമിതിക്ക് ഈ വിവരങ്ങളും ലഭിച്ചതായാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജിനെതിരെ ഉടൻ നടപടി ഉണ്ടായേക്കുമെന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.
സാങ്കേതിക സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ 2014 ൽ എ.ഐ.സി.ടി.ഇ സെക്രട്ടറിയായിരിക്കുമ്പോഴാണ് കോളേജിന് അംഗീകാരം ലഭിച്ചത്. കോളേജ് പ്രവർത്തിക്കാനുള്ള അംഗീകാരം ലഭിക്കണമെങ്കിൽ 10 ഏക്കർ സ്ഥലം വേണമെന്ന് നിയമമുള്ളപ്പോൾ മൂന്ന് നിലയുള്ള സ്ഥാപനം പ്രവർത്തിക്കുന്നത് വെറും 50 സെന്റിലാണെന്ന വിവരമാണ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.
ഇതോടൊപ്പം വിദ്യാർത്ഥികൾക്ക് മാത്രമല്ല, പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള സ്റ്റാഫിന് പോലും സൗകര്യങ്ങൾ ഏർപ്പെടുത്താതെ ചെയർമാൻ സ്വന്ത്ം നിലയിൽ സ്വേച്ഛാധിപതിയെ പോലെ കോളേജിലെ കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നുവെന്നും സമിതിക്ക് വ്യക്തമായിട്ടുണ്ട്. അതേസമയം വിഷയത്തെക്കുറിച്ച് കെടിയു വിസി ഡോ.കുഞ്ചെറിയ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
പ്രിൻസിപ്പാളിന് പോലും കോളേജിൽ സ്വന്തമായി മുറിയില്ല. കോളേജ് ഹോസ്റ്റലിന് വാർഡനില്ല. ലൈബ്രറി പ്രവർത്തിക്കുന്നതാകട്ടെ ആൺകുട്ടികളുടെ ഹോസ്റ്റലിന് അനുബന്ധമായും. മറ്റ് അദ്ധ്യാപകർക്കൊപ്പം സ്റ്റാഫ് റൂമിലാണ് വൈസ് പ്രിൻസിപ്പാൾ ഇരിക്കുന്നതെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ഹോസ്റ്റലിലെയും കോളേജിലെയും പീഡനങ്ങൾ പുറത്തുവന്നതോടെയാണ് സാങ്കേതിക സർവകലാശാല രജിസ്ട്രാറുടെ നേതൃത്വത്തിൽ കോളജിൽ തെളിവെടുപ്പ് നടത്തിയത്.
കോളേജ് ചെയർമാൻ ടോം ടി. ജോസഫ് രാത്രി കാലങ്ങളിൽ ലേഡീസ് ഹോസ്റ്റലിലേക്ക് സന്ദർശനത്തിന് എത്താറുണ്ടെന്നും ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളോടു മോശം പെരുമാറ്റമുണ്ടായെന്നും വിദ്യാർത്ഥിനികൾ വെളിപ്പെടുത്തിയിരുന്നു. ഹോസ്റ്റലിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടാൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമെന്നും വിദ്യാർത്ഥിനികൾ ആരോപിക്കുകയും ചെയ്തിരുന്നു.
മാത്രമല്ല വിദ്യാർത്ഥികളെ ഉപയോഗിച്ച് കോളേജിലെ ജോലികൾ ചെയ്യിക്കുക, അതിന്റെ പേരിൽ പീഡിപ്പിക്കുക തുടങ്ങി നൂറുകണക്കിന് പരാതികളാണ് ഉയർന്നത്. വിദ്യാർത്ഥിനികൾ തെളിവുനൽകുന്നത് തടയാൻ ഇവരെ കവിഞ്ഞദിവസം ഹോസ്റ്റലിൽ ബന്ദികളാക്കി വയ്ക്കുകയും ചെയ്തു. പിന്നീട് പുറത്തുനിന്ന് മാർച്ച് നടത്തിയെത്തിയ എഎഫ്‌ഐ പ്രവർത്തകർ ഇടപെട്ടാണ് വിദ്യാർത്ഥിനികളെ മോചിപ്പിച്ച് തെളിവെടുപ്പിന് ഹാജരാക്കിയത്.
രാത്രിയിൽ ചെയർമാൻ ടോം ടി. ജോസഫ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തി മോശം സംഭാഷണങ്ങൾ നടത്താറുണ്ട്. ചെയർമാന് രാത്രി ഭക്ഷണം എത്തിക്കുന്നതും വിദ്യാർത്ഥിനികളാണ്. അടുത്തിടെ ഒരു വിദ്യാർത്ഥിനി ഭക്ഷണവുമായി ചെന്നപ്പോൾ സാമ്പാറിന് ഉപ്പില്ലെന്ന് പറഞ്ഞ് ദേഹത്തേക്ക് ഒഴിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. വനിതാ ഹോസ്റ്റലിന് വാർഡനില്ല. മുതിർന്ന ചില വിദ്യാർത്ഥിനികൾക്കാണ് ചുമതല. ഇവർ ജൂനിയർ വിദ്യാർത്ഥികളെ റാഗിങിന് സമാനമായിട്ടാണ് പീഡിപ്പിക്കുന്നത്. അദ്ധ്യാപകരോട് പരാതിപ്പെട്ടാൽ കോളേജ് ചെയർമാനേക്കാൾ കഷ്ടമാണ് ഇവരുടെ പെരുമാറ്റമെന്നും കുട്ടികൾ സമിതിക്കുമുന്നിൽ വെളിപ്പെടുത്തി.
കേരള സാങ്കേതിക സർവകലാശാലാ രജിസ്ട്രാർ വി സി.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടോംസിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ആണ് അന്വേഷണം നടക്കുന്നത്. സംഘം ഉടൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ പശ്ചാത്തലത്തിൽ കോളേജിനെതിരെ സത്വര നടപടികൾ ഉണ്ടാകുമെന്നാണ് വിവരം. കോളേജിന്റെ അംഗീകാരം റദ്ദാകുന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നാണ് സൂചന.
ചെയർമാനും മാനേജ്‌മെന്റിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. അന്വേഷണസംഘത്തിന് മുമ്പിൽ മക്കളുടെ ദുരിതങ്ങൾ രക്ഷിതാക്കളും, തങ്ങൾ നേരിടുന്ന ശാരീരിക, മാനസിക പീഡനങ്ങൾ വിദ്യാർത്ഥികളും വിവരിച്ചു. ആദ്യം ജീവനക്കാരിൽ നിന്നാണ് വിവരങ്ങളാരാഞ്ഞത്. പിന്നീട് വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരിൽ നിന്ന് വിവരശേഖരണം നടത്തി.
വിദ്യാർത്ഥികളിൽ പലരും രേഖാമൂലം തന്നെ പരാതിപ്പെട്ടു. തൃശൂർ പാമ്പാടി നെഹ്‌റു കോളജിലെ പീഡനങ്ങളെ തുടർന്ന് ജിഷ്ണു എന്ന വിദ്യാർത്ഥി മരണത്തിന് കീഴടങ്ങിയതിന് പിന്നാലെയാണ് മറ്റക്കര ടോംസ് കോളേജിലെ മാനേജ്‌മെന്റിന്റെ പീഡങ്ങളിൽ വിദ്യാർത്ഥികൾ പൊറുതിമുട്ടിയിരിക്കുകയാണെന്ന വിവരം പുറംലോകം അറിയുന്നത്. ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്കു നേരെ ചെയർമാൻ നടത്തുന്ന അതിക്രമങ്ങൾ മറുനാട്ൻ ലേഖകനുമായി വിദ്യാർത്ഥിനികൾ പങ്കുവച്ചിരുന്നു.
കോളേജിനെതിരെ എസ്എഫ്‌ഐയും എബിവിപിയും ശക്തമായ പ്രക്ഷോഭത്തിലാണ്. ടോംസ് കോളേജ് കാമ്പസും ഹോസ്റ്റലും തടവറക്ക് സമാനമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വിശ്വേശ്വരയ്യ എന്നപേരിൽ മറ്റക്കരയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് ഇന്നത്തെ ടോംസ് കോളേജ്. വിദ്യാർത്ഥികളെ നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന ആക്ഷേപങ്ങളെത്തുടർന്ന് നിരവധി പ്രക്ഷോഭങ്ങൾ വിശ്വേശ്വരയ്യക്ക് മുന്നിൽ അന്ന് നടന്നിരുന്നു. കുട്ടികളുടെ ആത്മഹത്യ ഉൾപ്പെടെയുള്ള സംഭവങ്ങളും അരങ്ങേറി.
ഇതോടെ ബെംഗളൂരുവിൽ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്ന വിശ്വേശ്വരയ്യ എന്ന സ്ഥാപനം ടോമിനെതിരെ കേസ് കൊടുത്തു. രാഷ്ട്രീയ പിൻബലത്തിൽ പൊലീസിനെ സ്വാധീനിച്ച് കേസുകളിൽ നിന്ന് തടിയൂരിയെങ്കിലും കോളേജിന്റെ പ്രവർത്തനം നിലച്ചു. ഇതോടെയാണ് ടോം ടി. ജോസഫ് സ്വന്തം പേരിൽ 'ടോംസ്' എന്ന സ്ഥാപനം ആരംഭിച്ചത്. കുട്ടികളെ വലവീശാൻ ക്യാമ്പസ് കവാടത്തിലെ മുഖ്യബോർഡ് ഇപ്പോഴും വിശ്വേശരയ്യ എന്ന പേരിലാണെന്നത് ഇപ്പോഴും ചർച്ചയാണ്.