- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനയുടെ മസ്തകം ലക്ഷ്യമാക്കി ഉതിർത്ത വെടി താഴെ നിന്ന ടോണിയുടെ കാൽ മുട്ടിൽ കൊണ്ടു; ആശുപത്രിയിലെത്തിച്ചത് അഞ്ചു മണിക്കൂർ കഴിഞ്ഞ്; ടോണി മരിച്ചത് രക്തം വാർന്ന്; നായാട്ടുസംഘാംഗം കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ മൊഴി അതേപടി വിഴുങ്ങി മനപ്പൂർവമല്ലാത്ത നരഹത്യക്കു കേസെടുത്ത് പൊലീസ്
കോതമംഗലം: എട്ടടിയിലേറെ ഉയരമുള്ള ആനയുടെ മസ്തകം ലക്ഷ്യമിട്ട് ഉതിർത്ത വെടി കൊണ്ടത് നിലത്തുനിന്നിരുന്ന ടോണിയുടെ കാൽമുട്ടിൽ! പരിക്കേറ്റെന്നു വ്യക്തമായിട്ടും കാര്യമാക്കിയില്ലത്രേ. സംസാരിച്ചിരുന്നപ്പോൾ കുഴഞ്ഞുവീണു. പിന്നെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഒളിവിൽ പോയത് വനപാലകർ മർദ്ദിക്കുമെന്നു ഭയന്നാണെന്നും വെളിപ്പെടുത്തൽ. നായാട്ടുസംഘത്തിൽപ്പെട്ട എഞ്ചിനിയർ ഞായപ്പിള്ളി വഴുതനാപ്പിള്ളി ടോണി മാത്യു (25) വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ പൊലീസിന്റെ പിടിയിലായ സുഹൃത്ത്് ഞായപ്പിള്ളി വടക്കേൽ ഷൈറ്റ് ജോസഫിന്റെ (25)ന്റെ വെളിപ്പെടുത്തൽ ഇങ്ങനെ. ഒപ്പം പിടിയിലായ പ്രദേശവാസി ചെരുവിള അജേഷ് രാജൻ (20)നും ഇക്കാര്യം ശരിവയ്ക്കുന്നു. കുട്ടമ്പുഴ പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.മനപ്പൂർവ്വമല്ലാത്ത നരഹത്യക്കും ആയുധ നിരോധന നിയമപ്രകാരവുമാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽക്കഴിയുന്ന പ്രദേശവാസിയായ വാട്ടപ്പിള്ളി ബേസിൽ തങ്കച്ചനും ക
കോതമംഗലം: എട്ടടിയിലേറെ ഉയരമുള്ള ആനയുടെ മസ്തകം ലക്ഷ്യമിട്ട് ഉതിർത്ത വെടി കൊണ്ടത് നിലത്തുനിന്നിരുന്ന ടോണിയുടെ കാൽമുട്ടിൽ! പരിക്കേറ്റെന്നു വ്യക്തമായിട്ടും കാര്യമാക്കിയില്ലത്രേ. സംസാരിച്ചിരുന്നപ്പോൾ കുഴഞ്ഞുവീണു. പിന്നെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഒളിവിൽ പോയത് വനപാലകർ മർദ്ദിക്കുമെന്നു ഭയന്നാണെന്നും വെളിപ്പെടുത്തൽ.
നായാട്ടുസംഘത്തിൽപ്പെട്ട എഞ്ചിനിയർ ഞായപ്പിള്ളി വഴുതനാപ്പിള്ളി ടോണി മാത്യു (25) വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ പൊലീസിന്റെ പിടിയിലായ സുഹൃത്ത്് ഞായപ്പിള്ളി വടക്കേൽ ഷൈറ്റ് ജോസഫിന്റെ (25)ന്റെ വെളിപ്പെടുത്തൽ ഇങ്ങനെ. ഒപ്പം പിടിയിലായ പ്രദേശവാസി ചെരുവിള അജേഷ് രാജൻ (20)നും ഇക്കാര്യം ശരിവയ്ക്കുന്നു. കുട്ടമ്പുഴ പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.മനപ്പൂർവ്വമല്ലാത്ത നരഹത്യക്കും ആയുധ നിരോധന നിയമപ്രകാരവുമാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽക്കഴിയുന്ന പ്രദേശവാസിയായ വാട്ടപ്പിള്ളി ബേസിൽ തങ്കച്ചനും കേസിൽ പ്രതിയാണ്.
സംഭവസമയം കൂടെയുണ്ടായിരുന്ന ഷൈറ്റും അജേഷും പിന്നീട് ഒളിവിൽ പോകുകയായിരുന്നു. വനപാലകരുടെ മർദ്ദനം ഭയന്നാണ് തങ്ങൾ ഒളിവിൽ പോയതെന്നാണ് ഇക്കാര്യത്തിൽ ഇവർ പൊലീസിൽ നൽകിയിട്ടുള്ള വിശദീകരണം. വനമേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ മൊബൈൽ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞ് കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് മൂവാറ്റുപുഴ ഡിവൈ എസ് പി മുമ്പാകെ ഹാജരാക്കുകയായിരുന്നു.
കഴിഞ്ഞ നാലിനാണ് സംഭവം. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ തൊപ്പിമുടിക്ക് സമീപം വനത്തിൽ നായാട്ടിനിറങ്ങിയ തങ്ങളെ ആന ഓടിച്ചെന്നും ഇതിനിടയിൽ ഒറ്റപ്പെട്ടുപോയ ടോണിയെ പിന്നീട് അവശനിലയിൽ കണ്ടെത്തുകയായിരുന്നെന്നുമായിരുന്നു സംഭവ ദിവസം രാത്രി ഇവർ മൂവരും പുറത്തുവിട്ട വിവരം. ടോണി മരണപ്പെട്ടതായുള്ള വിവരം പുറത്തായ ഉടൻ ഷൈറ്റും അജേഷും നാട്ടിൽനിന്നും മുങ്ങുകയായിരുന്നു.
ആക്രമിക്കാനെത്തിയ ആനക്കു നേരെ താൻ നിറയൊഴിച്ചപ്പോൾ അബദ്ധത്തിൽ ടോണിയുടെ കാലിൽ കൊള്ളുകയായിരുന്നു എന്നുള്ള ഷൈറ്റിന്റെ വെളിപ്പെടുത്തൽ മുഖവിലയ്‌ക്കെടുത്താൽ പോലും ഈ സംഭവത്തിൽ കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത നിരവധി വസ്തുതകൾ ഇപ്പോഴും നിലനിൽക്കുന്നു.
ടോണിക്ക് പരിക്കേൽക്കുന്നത് രാത്രി ഏഴരയോടെയാണെന്നാണ് പിടിയിലായവർ നൽകിയ മൊഴി. മുറിവിൽ നിന്നും രക്തമൊഴുകുന്നത് സ്വഭാവികമായും ഇവർ കണ്ടിരിക്കാമെന്നും എന്നാൽ മുറിവ് കെട്ടിവയ്ക്കുന്നതിനോ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതിനോ ഇവരുടെ ഭാഗത്തുനിന്നും നീക്കമുണ്ടായില്ല എന്നതും ഇപ്പോൾ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ടോണിയെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചത് രാത്രി 12.45 -ഓടെയാണെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.
പരിശ്രമിച്ചാൽ ഒന്നര മണിക്കൂറിനകം ആശുപത്രിയിലെത്തിക്കാൻ കഴിയാവുന്ന സാഹചര്യം നിലനിൽക്കുമ്പോൾ ഇക്കാര്യത്തിൽ അഞ്ചുമണിക്കൂറിലേറെ വൈകിയത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ പ്രതികളുടെ വിശദീകരണം ഇനിയും പൊലീസ് പുറത്തുവിട്ടിട്ടില്ല. ആനയ്ക്കിട്ടുവച്ച വെടി ടോണിയുടെ കാൽമുട്ടിനേറ്റു എന്നുള്ള ഷൈറ്റിന്റെ വെളിപ്പെടുത്തൽ നട്ടാൽ കിളിർക്കാത്ത നുണയാണെന്നാണ് നാട്ടുകാരുടെ പക്ഷം. ഒന്നാം തരം ഷൂട്ടറെന്ന് പേരെടുത്തിട്ടുള്ള ഷൈറ്റിന് ഇങ്ങനെ അബദ്ധം പിണയാൻ യാതൊരു സാദ്ധ്യതയും ഇല്ലെന്നാണ് ഇക്കൂട്ടരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.
ഇതിനിടെ ആനവേട്ട കേസിലെ പ്രതികളായ ഷൈറ്റിന്റെ സഹോദരൻ ഷിബുവും ഇയാളുടെ സുഹൃത്ത് പലമല റെജിയും സംഭവസ്ഥത്തെത്തിയതും തുടർന്നുള്ള നീക്കങ്ങളും ദുരഹത വർദ്ധിപ്പിക്കുന്നുണ്ട്. സംഭവം ഷൈറ്റ് ആദ്യം വിളിച്ചറിയിച്ചത് ഷിബുവിനെയാണ്. ഷിബു റെജിയേയും കൂട്ടി എട്ടരയോടെ സംഭവസ്ഥലത്തെത്തിയെന്നാണ് പരക്കെയുള്ള അനുമാനം.
ഇതിന് ശേഷം പിന്നെയും മണിക്കൂറുകൾക്കുശേഷമാണ് ഇവർ അറിയിച്ച പ്രകാരം 20-ളം വരുന്ന നാട്ടുകാർ സ്ഥലത്തെത്തുന്നതും ടോണിയെയും ബേസിലിനെയും ആശുപത്രിയിൽ എത്തിച്ചതും. തെളിവ് ലഭിച്ചാൽ നാട്ടുസംഘത്തിനൊപ്പം രക്ഷാപ്രവർത്തിനായി വനത്തിൽ പ്രവേശിച്ചവർക്കെതിരെയും കേസെടുക്കുന്നതിനാണ് വനം വകുപ്പിന്റെ നീക്കം.
മരണമടഞ്ഞ ടോണിക്കും പരിക്കേറ്റ ബേസിൽ തങ്കച്ചനും നേരെ ആനയുടെ ആക്രമണമുണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ നടത്തിയ ദേഹപരിശോധനയിൽ വ്യക്തമായി. ഇവർ ഇക്കാര്യം പൊലീസിനെ ധരിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ വ്യാഴാഴ്ച വൈകി ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വെടിയേറ്റ മുറിവിൽ നിന്നും രക്തം വാർന്നതിനെത്തുടർന്നാണ് ടോണിയുടെ മരണപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഇതോടെ നായാട്ടുസംഘത്തിലെ ടോണിയുടെ സുഹൃത്തുകൾ പുറത്തുവിട്ട ആന ആക്രമണക്കഥയുടെ വിശ്വാസ്യത പരക്കെ ചേദ്യം ചെയ്യപ്പെട്ടിരുന്നു. സംഭവസ്ഥലത്തുനിന്നും കണ്ടെടുത്ത തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടും മരണത്തിൽ സുഹൃത്തുക്കൾക്കുള്ള പങ്ക് കൂടുതൽ വ്യക്തമാക്കുന്നതായിരുന്നു. സംഭവസ്ഥത്തുനിന്നും രണ്ടായി ഒടിച്ച നിലയിൽ കാണപ്പെട്ട ഒറ്റക്കുഴൽ തോക്കിൽ നിന്നാണ് ടോണിക്ക് വെടിയേറ്റതെന്നാണ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന ബേസിൽ പൊലീസ്- വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ സൂചിപ്പിച്ചിരുന്നത്.
എന്നാൽ ഈ തോക്ക് അടുത്തകാലത്തെങ്ങും ഉപയോഗിച്ചതായി തോന്നുന്നില്ലെന്നായിരുന്നു സയിന്റിഫിക് വിദഗ്ധയുടെ പ്രതികരണം. ഈ സ്ഥിതിയിൽ നായാട്ടിനിറങ്ങിയ നാൽവർ സംഘത്തിന്റെ കൈവശം മറ്റൊരു തോക്കുകൂടി ഉണ്ടായിരുന്നിരിക്കാമെന്ന പൊലീസ് -വനം വകുപ്പധികൃതരുടെ കണക്കുകൂട്ടൽ ശരിവയ്ക്കുന്ന തരത്തിലാണ് കീഴടങ്ങിയ യുവാക്കൾ മൊഴി നൽകിയിട്ടുള്ളത്.