- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവങ്ങൾ 5000 രൂപ കുടിശിക വരുത്തിയാൽ ജപ്തി; സമ്പന്നർ നൽകില്ലെങ്കിൽ കിട്ടാക്കടം; 30 അതിസമ്പന്നർ പൊതുമേഖലാ ബാങ്കുകളെ വായ്പ തിരിച്ചടയ്ക്കാതെ പറ്റിക്കുന്നത് ഒരു ലക്ഷം കോടി രൂപ! എഴുതിത്ത്തള്ളാൻ ശുപാർശയുമായി സർക്കാർ
ന്യൂഡൽഹി: ബാങ്കിൽനിന്ന് വായ്പയെടുത്ത് കൃഷി ചെയ്ത് അതു നഷ്ടമാകുമ്പോൾ വായ്പ തിരിച്ചടയ്ക്കാനാകാതെ കർഷകർ ആത്മഹത്യ ചെയ്യുന്ന നാടാണ് ഇന്ത്യ. എന്നാൽ, സമ്പന്നർ എത്ര കോടി രൂപ വായ്പ മുടക്കിയാലും ഒരു നടപടിയുമില്ല. പാവപ്പെട്ടവൻ 5000 രൂപ ബാങ്കിൽനിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയാൽ ജപ്തിഭീഷണിയുമായെത്തുന്ന പൊതുമേഖലാ ബാങ്കുകൾക്ക്, രാജ്യത്ത
ന്യൂഡൽഹി: ബാങ്കിൽനിന്ന് വായ്പയെടുത്ത് കൃഷി ചെയ്ത് അതു നഷ്ടമാകുമ്പോൾ വായ്പ തിരിച്ചടയ്ക്കാനാകാതെ കർഷകർ ആത്മഹത്യ ചെയ്യുന്ന നാടാണ് ഇന്ത്യ. എന്നാൽ, സമ്പന്നർ എത്ര കോടി രൂപ വായ്പ മുടക്കിയാലും ഒരു നടപടിയുമില്ല. പാവപ്പെട്ടവൻ 5000 രൂപ ബാങ്കിൽനിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയാൽ ജപ്തിഭീഷണിയുമായെത്തുന്ന പൊതുമേഖലാ ബാങ്കുകൾക്ക്, രാജ്യത്തെ 30 അതിസമ്പന്നരിൽനിന്ന് കിട്ടാനുള്ള കിട്ടാക്കടം ഒരു ലക്ഷം കോടി രൂപ! കേന്ദ്രസർക്കാർ രാജ്യസഭയിൽ നൽകിയ ഔദ്യോഗിക വിവരമാണിത്.
2014 ഡിസംബർ വരെയുള്ള കണക്കാണിത്. റിസർവ് ബാങ്ക് കണക്കനുസരിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം 95,122 കോടി രൂപയാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ജയന്ത് സിൻഹ രാജ്യസഭയെ രേഖാമൂലം അറിയിച്ചു. 30 അതിസമ്പന്നർ വരുത്തിയിട്ടുള്ള വായ്പാ കുടിശിക മാത്രമാണിത്. പൊതുമേഖലാ ബാങ്കുകളുടെ ആകെ നിഷ്‌ക്രിയ ആസ്തി 2,60,531 കോടി രൂപയാണ്. അതിന്റെ മൂന്നിലൊന്നും അതിസമ്പന്നരുടെ വായ്പാ കുടിശികയാണെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞവർഷം സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് പത്തുകോടിയോ അതിന് മുകളിലോ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ എണ്ണം 2897 ആണ്. ഇത്രയും പേരുടെ ആകെ വായ്പാ തുക 1,60,164 കോടി രൂപയും. നിഷ്‌ക്രിയ ആസ്തികൡപ്പലതും എഴുതിത്ത്തള്ളണമെന്ന നിലപാടിലാണ് സർക്കാർ. പൊതുമേഖലാ ബാങ്കുകളുടെ ആകെ നിഷ്‌ക്രിയ ആസ്തിയിൽ 36.5 ശതമാനത്തോളം 30 സമ്പന്നരിൽനിന്ന് ലഭിക്കാനുള്ള കിട്ടാക്കടമാണ്.
പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 2,60,531 കോടി രൂപയാണെങ്കിൽ സ്വകാര്യ മേഖലാ ബാങ്കുകളുടേത് 38,209 കോടി രൂപയാണ്. ഇതുകൂടി ചേരുന്നതോടെ രാജ്യത്തെ ആകെ നിഷ്‌ക്രിയ ആസ്തി മൂന്നുലക്ഷം കോടി കവിയും. കിട്ടാക്കടം പെരുകുകയാണെന്ന സൂചനയാണ് കേന്ദ്രസർക്കാർ നൽകുന്നത്.