- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞനന്തന്റെ ശിക്ഷ വധശിക്ഷയാക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ; പിന്നെങ്ങനെ ടിപി കേസിലെ മുഖ്യ ഗൂഡാലോചകനെ സർക്കാർ മോചിപ്പിക്കും? പാനൂർ ഏര്യാകമ്മറ്റി അംഗത്തെ പുറത്തിറക്കാനുള്ള പിണറായി സർക്കാർ നീക്കം വൻ പ്രതിസന്ധിയിലേക്ക്; നീതി തേടി ഗവർണ്ണറെ കാണാൻ കെ കെ രമ; ടിപി കേസ് പ്രതിയെ മോചിപ്പിക്കൽ എളുപ്പമാകില്ലെന്ന് തിരിച്ചറിഞ്ഞ് സിപിഎം
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധ ഗൂഢാലോചനാക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ ജയിൽ മോചിതനാക്കാനുള്ള നീക്കം തടയാനുറച്ച് ആർ എം പി. അതീവ രഹസ്യമായി കുഞ്ഞനന്തനെ മോചിപ്പിക്കാനായിരുന്നു സർക്കാർ ശ്രമം. എന്നാൽ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കളുടെ അഭിപ്രായം അറിയണമെന്ന ഗവർണ്ണർ പി സദാശിവത്തിന്റെ നിലപാട് കാര്യങ്ങൾ മാറ്റി മറിച്ചു. ഇതോടെ ടിപിയുടെ ഭാര്യ കെകെ രമയുടെ മൊഴി പൊലീസിന് എടുക്കേണ്ടി വന്നു. ഇതോടെ മറുനാടൻ പുറത്തുവിട്ട വാർത്ത സർക്കാർ സ്ഥിരീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള നീക്കം നിയമപരമായി നേരിടുമെന്ന് ആർ.എംപി.ഐ. കോടതിയെ സമീപിക്കുമെന്നും സുപ്രീം കോടതിയിലെ അഭിഭാഷകരുമായി ആശയ വിനിമയം നടത്തി വരികയാണെന്നും സംസ്ഥാന സെക്രട്ടറി എൻ.വേണു അറിയിച്ചു. സർക്കാർ നീക്കത്തിനെതിരേ കെ.കെ. രമയുടെ നേതൃത്വത്തിൽ ഗവർണറെ കാണും. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കൾക്ക് ഈ കൊലപാതകത്തിൽപങ്കുണ്ടെന്നുള്ള സംശയം ബലപ്പെടുത്തുന്നതാണ് സർക്കാർ നീക്കം. ചന്ദ്രശേഖരനെ വധിക്കുന്നതിന
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധ ഗൂഢാലോചനാക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനെ ജയിൽ മോചിതനാക്കാനുള്ള നീക്കം തടയാനുറച്ച് ആർ എം പി. അതീവ രഹസ്യമായി കുഞ്ഞനന്തനെ മോചിപ്പിക്കാനായിരുന്നു സർക്കാർ ശ്രമം. എന്നാൽ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കളുടെ അഭിപ്രായം അറിയണമെന്ന ഗവർണ്ണർ പി സദാശിവത്തിന്റെ നിലപാട് കാര്യങ്ങൾ മാറ്റി മറിച്ചു. ഇതോടെ ടിപിയുടെ ഭാര്യ കെകെ രമയുടെ മൊഴി പൊലീസിന് എടുക്കേണ്ടി വന്നു. ഇതോടെ മറുനാടൻ പുറത്തുവിട്ട വാർത്ത സർക്കാർ സ്ഥിരീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള നീക്കം നിയമപരമായി നേരിടുമെന്ന് ആർ.എംപി.ഐ. കോടതിയെ സമീപിക്കുമെന്നും സുപ്രീം കോടതിയിലെ അഭിഭാഷകരുമായി ആശയ വിനിമയം നടത്തി വരികയാണെന്നും സംസ്ഥാന സെക്രട്ടറി എൻ.വേണു അറിയിച്ചു. സർക്കാർ നീക്കത്തിനെതിരേ കെ.കെ. രമയുടെ നേതൃത്വത്തിൽ ഗവർണറെ കാണും. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കൾക്ക് ഈ കൊലപാതകത്തിൽപങ്കുണ്ടെന്നുള്ള സംശയം ബലപ്പെടുത്തുന്നതാണ് സർക്കാർ നീക്കം.
ചന്ദ്രശേഖരനെ വധിക്കുന്നതിനുള്ള ഗൂഢാലോചനയിൽ പ്രാധാനി കുഞ്ഞനന്തനാണ്. ടി.പി. കേസിന്റെ ശിക്ഷാവിധി പ്രഖ്യാപിച്ച അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ പ്രതികരണവും ജയിൽമോചന നീക്കവും കൂട്ടി വായിക്കേണ്ടതാണ്. 70 വയസിന്റെ ആനുകൂല്യം പറഞ്ഞാണ് കുഞ്ഞനന്തനെ പുറത്തുവിടാൻ നീക്കം നടത്തുന്നത്. കുഞ്ഞനന്തന്റെ ശിക്ഷ വധശിക്ഷയാക്കാൻ ഹൈക്കോടതിയിൽ ഹർജി നിലനിൽക്കെയാണ് ഇപ്പോഴത്തെ നീക്കം. ഇതു ഇരകളോടുള്ള നീതിനിഷേധമാണ്. -എൻ.വേണു പറഞ്ഞു.
ടി.പി കേസിലെ പ്രതികൾക്ക് ജയിലിൽ മുന്തിയ പരിഗണനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽവന്നശേഷം പ്രതികൾ മാസത്തിൽ പകുതി ദിവസവും പരോളിലാണ്. മറ്റു ദിവസങ്ങളിൽ ചികിൽസയിലും. കൊടി സുനി ഉൾപ്പെടെ കേസിലെ പ്രതികൾക്കെല്ലാം ഒന്നിച്ചാണ് പരോൾ അനുവദിക്കുന്നത്. കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ സഹോദരിയുടെ വിവാഹം പാർട്ടി നേതാക്കളാണ് നടത്തിക്കൊടുത്തതെന്ന് വേണു ആരോപിക്കുന്നു. ഇതോടെ കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള നീക്കം പുതിയ നിയമ കുരക്കിലേക്ക് എത്തുകയാണ്.
കുഞ്ഞനന്തൻ വിഷയത്തിൽ ജീവപര്യന്തം എന്നാൽ ആജീവനാന്ത തടവാണെന്നും 14 വർഷത്തിനു ശേഷം മോചനം അവകാശമല്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കെ താൻ നൽകിയ ഉത്തരവ് സർക്കാർ പാലിച്ചോ എന്ന് പരിശോധിക്കാനും ഗവർണ്ണർ തീരുമാനിച്ചിട്ടുണ്ട്. ഇതും അതീവ നിർണ്ണായകമാകും. സർക്കാർ പട്ടികയ്ക്ക് എതിരാണ് നിയമോപദേശമെങ്കിൽ ലിസ്റ്റിൽ ഗവർണ്ണർ ഒപ്പിടില്ല. ശിക്ഷ ഇളവ് നൽകാനുള്ള 739 തടവുകാരുടെ ലിസ്റ്റ് ഈ മാസം 8ന് സർക്കാർ ഗവർണർക്ക് സമർപ്പിച്ചിരുന്നു. അതിന് പിന്നാലെ ടി.പി വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന പി.കെ.കുഞ്ഞനന്തൻ അടക്കം കൊലക്കേസുകളിൽ പ്രതികളായ ചിലരുടെ അപേക്ഷ പ്രത്യേകമായും നൽകി. ഇതോടെയാണ് കടുത്ത നിലപാടിലേക്ക് ഗവർണ്ണർ കടന്നത്.
14വർഷം പൂർത്തിയാക്കിയവർക്ക് ഇളവ് നൽകാമെന്ന് ജസ്റ്റിസ് കൃഷ്ണയ്യർ ഉൾപ്പെട്ട ഏഴംഗ ഭരണഘടനാബഞ്ചിന്റെ ഉത്തരവുണ്ടെന്നാണ് സർക്കാർ വാദിക്കുന്നത്. ചട്ടപ്രകാരമുള്ള ഇളവുകൾ മാത്രമാണ് നൽകുന്നത്. നിയമവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ലെന്നും സർക്കാർ പറയുന്നു.കേരളപ്പിറവിയുടെ വജ്രജൂബിലിക്ക് ശിക്ഷ ഇളവിന് രണ്ട് വർഷം മുൻപ് തയ്യാറാക്കിയ കൊലക്കേസ് പ്രതികളടക്കമുള്ള 1850പേരുടെ ലിസ്റ്റ് ഗവർണർ മടക്കിയിരുന്നു. ഓരോരുത്തരുടെയും കേസിന്റ വിവരങ്ങൾ, ഇളവ് നൽകാനുള്ള കാരണം എന്നിവ രേഖപ്പെടുത്തി പ്രത്യേകം അപേക്ഷകൾ നൽകാനും നിർദ്ദേശിച്ചിരുന്നു. ആ ലിസ്റ്റ് ചുരുക്കിയ സർക്കാർ 739 പേരുടെ അപേക്ഷ ഒറ്റഫയലിലാണ് ഇപ്പോൾ ഗവർണർക്ക് നൽകിയത്.
ചന്ദ്രശേഖർ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി പി.കെ കുഞ്ഞനന്തനെ ജയിൽ മോചിതനാക്കാൻ കള്ളക്കളികൾ സജീവമാണെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കുഞ്ഞനന്തനെ സമ്മേളനകാലത്ത് പാനൂർ ഏര്യകമ്മറ്റിയിൽ സിപിഎം നിലനിർത്തിയിരുന്നു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സഖാവിനെ മോചിപ്പിക്കാൻ സർക്കാർ തലത്തിൽ നീക്കം സജീവമാകുന്നത്. പ്രായാധിക്യമെന്ന പരിഗണന നൽകി കുഞ്ഞനന്തനെ മോചിപ്പിക്കാനാണ് ശ്രമം. കുഞ്ഞനന്തനു ശിക്ഷായിളവു നൽകാൻ ജയിൽ ഉപദേശക സമിതി നേരത്തെ നിർദ്ദേശിച്ചിരുന്നു. കുഞ്ഞനന്തനും കെ സി രാമചന്ദ്രനുമടക്കം ടി പി ചന്ദ്രശേഖരൻഡ വധക്കേസിലെ പ്രതികൾ ഉൾപ്പെടെ 1800 പേർക്ക് ശിക്ഷായിളവു നൽകാനായി ജയിൽ വകുപ്പു തയ്യാറാക്കിയ പട്ടിക മുൻപ് വിവാദമായിരുന്നു. മറുനാടൻ മലയാളിയാണ് വിവരാവകാശത്തിലൂടെ ഈ നീക്കം പുറത്തുകൊണ്ടു വന്നത്. ഇത് വിവാദമായതോടെ നീക്കം പാളി.
സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നു കാണിച്ച് ഈ പട്ടിക ഗവർണർ തിരിച്ചയയ്ക്കുകയും ചെയ്തു. പിന്നീട് സർക്കാർ ഗവർണർക്കു സമർപ്പിച്ച 739 പേരുടെ പട്ടികയിൽ ടി പി കേസിലെ പ്രതികളുടെ പേരുണ്ടായിരുന്നില്ല. തന്ത്രപൂർവ്വമായിരുന്നു ഇതിൽ സർക്കാരിന്റെ തുടർനീക്കം. വിവാദമൊഴിവാക്കാൻ കുഞ്ഞനന്തനെ ഒറ്റയ്ക്ക് പുറത്തു കൊണ്ടു വരാനും നീക്കം നടത്തുകയായിരുന്നു സർക്കാർ. ടി.പി ചന്ദ്രശേഖരൻ കേസിലെ 13-ാം പ്രതിയായിരുന്നു പി.കെ കുഞ്ഞനന്തൻ ഇടതു സർക്കാർ അധികാരം ഏറ്റതിൽ പിന്നെ ഭൂരിപക്ഷം ദിവസങ്ങളിലും കുഞ്ഞനന്തൻ ജയിലിൽ ആയിരുന്നില്ല. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഇയാൾക്ക് പരോൾ നൽകിക്കൊണ്ടിരുന്നത്.
ഏറ്റവും ഒടുവിൽ പരോളിനിറങ്ങി സിപിഎം സമ്മേളനത്തിനും കുഞ്ഞനന്തൻ പങ്കെടുത്തു. പാനൂർ ഏരിയാ കമ്മറ്റിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞനന്തൻ ഒമ്പതിൽ ഏഴു മാസം പരോളിൽ ആയിരുന്നുവെന്ന് വിവരാവകാശ രേഖയിലും വ്യക്തമായിരുന്നു