- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് ദിവസത്തെ പരോളിന് വീട്ടിൽ പോയ കുഞ്ഞനന്തൻ 40 ദിവസമായിട്ടും ഇതുവരെ മടങ്ങിയില്ല; പരോൾ നീട്ടി നീട്ടി സഖാവിനെ സ്നേഹിച്ച് അധികൃതർ; നാലുകൊല്ലം മുമ്പ് ജീവപര്യന്തം വിധിച്ച പ്രതി ഇതുവരെ പരോളിൽ പുറത്തു പോയത് 384 ദിവസം; ഡോക്ടർ വധുവിനെ കെട്ടാൻ പാർട്ടി സർജൻ കൊടി സുനിയും തയ്യാറെടുക്കുന്നു; വെല്ലുവിളിക്കാനാരുണ്ട് ഞങ്ങുണ്ടിവിടെ ചാവാനാണെങ്കിലും അതോ കൊന്ന് കൊലവിളിക്കാനാണെങ്കിലുമെന്ന് പരോൾകാലത്ത് പോസ്റ്റിട്ട് ഷാഫി; ടിപിയെ കൊന്നവർക്ക് സുഖവാസം
തിരുവനന്തപുരം: കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യതയെ കുറിച്ച് വാ തോരാതെ സംസാരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനായുള്ള നെട്ടോട്ടത്തിൽ. നാമജപ പ്രതിഷേധത്തിന് ഇറങ്ങിയ ഭക്തരെ മുഴുവൻ ജയിലിലടച്ച് ലക്ഷ്യം കാണാനാണ് നീക്കം. അങ്ങനെ കോടതി വിധി നടപ്പാക്കാൻ ഇറങ്ങുന്ന മുഖ്യമന്ത്രിക്ക് കേരളത്തെ നടുക്കിയ കൊലപാതികകളുടെ കാര്യത്തിൽ മറ്റൊരു നിലപടാണ്. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷ വാങ്ങി ജയിലിൽ കഴിയുന്നവർക്ക് ആവോളം പരോൾ നൽകി കോടതി വിധി അട്ടിമറിക്കുകയാണ് സർക്കാർ. ടിപിയെ കൊന്നതിൽ പ്രധാന ഗൂഡാലോചകനാണ് സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തൻ. കുഞ്ഞനന്തന് സർക്കാർ വീണ്ടും പരോൾ കാലാവധി നീട്ടി നൽകി വീട്ടിലിരുത്തുകയാണ്. ആദ്യം 10 ദിവസത്തെ പരോളിനു വീട്ടിലേക്കുപോയ കുഞ്ഞനന്തനു 15 ദിവസം കൂടി പരോൾ നീട്ടി നൽകിയ സർക്കാർ ഇപ്പോൾ വീണ്ടും 15 ദിവസം കൂടി വീട്ടിലിരിക്കാൻ അനുമതി നൽകി. ഇങ്ങനെ എല്ലാ അർത്ഥത്തിലും കുഞ്ഞനന്തന് കോടതി നൽകിയ ശിക്ഷയെ ഇല്ലായ്മ ചെയ്യുകയാണ് സർക്കാർ. കുഞ്ഞനന്തനു വീട്ടി
തിരുവനന്തപുരം: കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യതയെ കുറിച്ച് വാ തോരാതെ സംസാരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനായുള്ള നെട്ടോട്ടത്തിൽ. നാമജപ പ്രതിഷേധത്തിന് ഇറങ്ങിയ ഭക്തരെ മുഴുവൻ ജയിലിലടച്ച് ലക്ഷ്യം കാണാനാണ് നീക്കം. അങ്ങനെ കോടതി വിധി നടപ്പാക്കാൻ ഇറങ്ങുന്ന മുഖ്യമന്ത്രിക്ക് കേരളത്തെ നടുക്കിയ കൊലപാതികകളുടെ കാര്യത്തിൽ മറ്റൊരു നിലപടാണ്. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷ വാങ്ങി ജയിലിൽ കഴിയുന്നവർക്ക് ആവോളം പരോൾ നൽകി കോടതി വിധി അട്ടിമറിക്കുകയാണ് സർക്കാർ.
ടിപിയെ കൊന്നതിൽ പ്രധാന ഗൂഡാലോചകനാണ് സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തൻ. കുഞ്ഞനന്തന് സർക്കാർ വീണ്ടും പരോൾ കാലാവധി നീട്ടി നൽകി വീട്ടിലിരുത്തുകയാണ്. ആദ്യം 10 ദിവസത്തെ പരോളിനു വീട്ടിലേക്കുപോയ കുഞ്ഞനന്തനു 15 ദിവസം കൂടി പരോൾ നീട്ടി നൽകിയ സർക്കാർ ഇപ്പോൾ വീണ്ടും 15 ദിവസം കൂടി വീട്ടിലിരിക്കാൻ അനുമതി നൽകി. ഇങ്ങനെ എല്ലാ അർത്ഥത്തിലും കുഞ്ഞനന്തന് കോടതി നൽകിയ ശിക്ഷയെ ഇല്ലായ്മ ചെയ്യുകയാണ് സർക്കാർ. കുഞ്ഞനന്തനു വീട്ടിലിരിക്കാൻ ഇക്കുറി മാത്രം സർക്കാർ കനിഞ്ഞു നൽകിയത് ആകെ 40 ദിവസങ്ങൾ. ഇതോടെ 2014 ജനുവരിയിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ പരോൾ ജീവിതം 384 ദിവസമായി. ഇതൊരു പുതിയ ചരിത്രമാണ്.
കൊലക്കേസ് പ്രതിയെ എങ്ങനെ കോടതി വിധിയിൽ നിന്ന് രക്ഷിച്ചെടുക്കാമെന്നതിന്റെ തെളിവ്. കുഞ്ഞനന്തനെ മോചിപ്പിക്കാൻ പലപ്പോഴും സർക്കാർ നടപടി എടുത്തു. എന്നാൽ ഗവർണ്ണർ പി സാദാശിവത്തിന്റെ ഇടപെടൽ കാരണം ഇത് നടന്നില്ല. 70 വയസ്സ് കഴിഞ്ഞ കുഞ്ഞനന്തനെ മോചിപ്പിച്ച് വീണ്ടും പാർട്ടിയിൽ സജീവമാക്കാനാണ് സിപിഎം തീരുമാനം. ഇതാണ് പിണറായി സർക്കാർ നടപ്പാക്കുന്നതും. കിർമ്മാണി മനോജിന് വിവാഹം കഴിക്കാൻ അവസരമൊരുക്കിയ പരോളും കൊടി സുനിയും നിരന്തര പുറത്തിങ്ങലുമെല്ലാം വിവാദമായിരുന്നു. കൊടി സുനിയും പ്രണയത്തിലാണെന്ന് റിപ്പോർട്ടുണ്ട്. അങ്ങനെ ജയിലിനുള്ളിലും അടിപൊളി ജീവതമാണ് ഇവരെല്ലാം നടത്തുന്നത്. ടിപി കേസിൽ ജീവപര്യന്തം വിധിച്ച കോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പരോളും പ്രതികളുടെ സുഖജീവിതവും.
ഒട്ടേറെ തടവുകാരുടെ പരോൾ അപേക്ഷ തീരുമാനത്തിനായി കെട്ടിക്കിടക്കുമ്പോഴാണു ടിപി കേസിലെ പ്രതികൾക്ക് പരോൾ എപ്പോൾ വേണമെങ്കിലും അനുവദിക്കുന്നത്. കുഞ്ഞനന്തന്റെ അപേക്ഷ കണക്കിലെടുത്തു സെപ്റ്റംബർ 21നാണു ജയിൽ വകുപ്പ് 10 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. വീട്ടിലെത്തിയ കുഞ്ഞനന്തൻ പരോൾ നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ടതോടെ 15 ദിവസം കൂടി അനുവദിച്ച് ഉത്തരവിറക്കി. അതും മതിയാകാത്തതിനാൽ കഴിഞ്ഞ ആറിന് വീണ്ടും അപേക്ഷ നൽകി. അതു കിട്ടേണ്ട താമസം 15 ദിവസം കൂടി അടിയന്തര അവധി അനുവദിച്ചു, കഴിഞ്ഞ 16നു വീണ്ടും ഉത്തരവിറക്കി. കാലാവധി തീരുമ്പോൾ വീണ്ടും പരോൾ കൊടുക്കും. അങ്ങനെ കുഞ്ഞനന്തനെ പാർട്ടിയിൽ സജീവമാക്കാനാണ് തീരുമാനം. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കി ഭരണഘടനാ ബാധ്യത നിറവേറ്റാൻ മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസാണ്.
എല്ലാ അർത്ഥത്തിലും പരോളിലൂടെ ടിപി കേസ് പ്രതികൾക്ക് പരമാവധി ആനുകൂല്യം നൽകുകയാണ് സർക്കാർ. കൊടി സുനിക്കും കുഞ്ഞനന്തനും ശിക്ഷാ ഇളവ് നൽകാൻ പോലും ശ്രമിച്ചു. എന്നാൽ ഗവർണ്ണറുടെ ഇടപെടലോടെ ഇത് നടക്കാതെ പോയി. ഈ സാഹചര്യത്തിലാണ് പരോളിലൂടെ വിധിയെ അട്ടിമറിക്കുന്നത്. ഇങ്ങനെ പരോളിലിറങ്ങുന്ന ടിപി കേസിലെ പല പ്രതികളും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അക്രമത്തിന് ആഹ്വാനം ചെയ്യാറുമുണ്ട്. ടി പി കേസിലെ പ്രതി മുഹമ്മദ് ഷാഫി പരോളിലിറങ്ങിയിട്ട് ഫെയ്സ് ബുക്കിലൂടെ നടത്തിയ വെല്ലുവിളി ഏറെ ചർച്ചയായിരുന്നു. വെല്ലുവിളിക്കാനാരുണ്ട് ഞങ്ങുണ്ടിവിടെ ചാവാനാണെങ്കിലും അതോ കൊന്ന് കൊലവിളിക്കാനാണെങ്കിലുമെന്നായിരുന്നു പോസ്റ്റ്.
കിർമാണി മനോജിന് പിറകേ കൊടിസുനിയും വിവാഹിതനാകുന്നുവെന്നും റിപ്പോർട്ടുണ്ട്. അടുത്ത പരോൾ ലഭിച്ചാൽ വിവാഹതീയ്യതി തീരുമാനിക്കുമെന്നാണ് അറിയുന്നത് കാസർഗോഡ് സ്വദേശിയായ ഒരു ഡോക്ടറാണ് വധുവെന്നാണ് അഭ്യൂഹം. മംഗലാപുരത്തെ ഒരാശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവതിയാണ് വധുവെന്നും സൂചനയുണ്ട്. ഫെയ്സ് ബുക്ക് വഴിയാണ് ഇവർ തമ്മിലുള്ള പ്രണയം മൊട്ടിട്ടതെന്നും അറിയുന്നു. ഒരു വർഷത്തിലേറെയായി ഫെയ്സ് ബുക്ക് വഴി ബന്ധം തുടരുകയായിരുന്നു. ചൊക്ലി നിടുമ്പ്രം ഷാരൂൺ വില്ലയിൽ സുനിൽകുമാർ എന്ന കൊടി സുനി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയാണ്. ജയിലിൽ കഴിയുന്ന ആളുടെ ഫെയ്സ് ബുക്ക് പ്രണയം തന്നെ ജയിലിലെ സുഖവാസത്തിന് തെളിവാണ്. മാഹിയിലെ ഇരട്ട കൊലപാതക കേസ് ഉൾപ്പെടെ നിരവധി വധശ്രമക്കേസിലും പ്രതിയാണ് സുനി. നാട്ടിലെ ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജയിലിൽ വെച്ചു തന്നെ സുനി മധ്യസ്ഥ ശ്രമം നടത്തിവരുന്നുണ്ട് അതുകൊണ്ടു തന്നെ സാമ്പത്തിക പ്രശ്നങ്ങളിൽ കൊടി സുനിയുമായി പരോക്ഷമായി ബന്ധപ്പെടുന്നവർ ഏറെയാണ്.
യഥേഷ്ടം ഫോൺ വിളിക്കാം, പ്രത്യേക ഭക്ഷണം, വാർഡന്മാരെ എടാ പോടാ എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം. എന്നിങ്ങനെ ജയിലിനു പുറത്തു കിട്ടുന്നതിനേക്കാൾ സുഖസൗകര്യത്തിലാണ് സുനിയുടെ ജീവിതമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഒരിക്കൽ ജയിലിനകത്തുനിന്ന് സുനി ഫോൺ വിളിക്കുന്നതു മൊബൈലിൽ പകർത്തിയ വാർഡനു ലഭിച്ചത് മെമോയായിരുന്നു. 2017 ജനുവരിയിലാണു കൊടി സുനി ജയിൽ ഉദ്യോഗസ്ഥനു മെമോ 'കൊടുപ്പിച്ചത്'.ഉദ്യോഗസ്ഥൻ ഫോൺ വിളി പകർത്തുന്നതു കണ്ട സുനി ഫോൺ പിടിച്ചെടുത്ത് സിംകാർഡ് നശിപ്പിച്ചു. ജയിലിനകത്തു കാമറ കടത്തിയെന്നു പറഞ്ഞ് വാർഡനു ജെയിലർ മെമോ നൽകി. തടവുകാരുടെ ചിത്രം അനുമതിയില്ലാതെ എടുക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിശദീകരണം തേടിയത്. എന്നാൽ സുനി ആരോടാണു സംസാരിച്ചത് എന്നതിനെപ്പറ്റി അന്വേഷണം നടന്നില്ല എന്നതാണ് യാഥാർഥ്യം. ഇതെല്ലാം വലിയ വിവാദമായിരുന്നു. ഇതിനൊപ്പമാണ് ഡോക്ടറുമായി ഫെയ്സ് ബുക്കിലൂടെ സുനി പ്രണയത്തിലായെന്ന റിപ്പോർട്ടും വിവാഹവുമെല്ലാം അഭ്യൂഹമായെത്തുന്നത്.
പരോളും ശിക്ഷാകാലാവധി തീരുന്നതിനു മുമ്പുള്ള ജയിൽ മോചനവും നിയന്ത്രിക്കുന്നത് നിയമങ്ങളോ ജയിൽ വകുപ്പുകളോ അല്ല, രാഷ്ട്രീയ നേതാക്കൾ അടങ്ങുന്ന ഉപദേശക സമിതികളാണ്. അതുകൊണ്ട് തന്നെ ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികൾക്ക് കൈയയച്ചു പരോൾ നൽകിയത് ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. ഇതിനൊപ്പാണ് ഫെയ്സ് ബുക്കിലെ പ്രണയവും വിവാഹവുമെല്ലാം ചർച്ചയ്ക്കെത്തുന്നത്. നേരത്തെ ടിപി കേസിലെ പ്രതി കിർമാണി മനോജും വിവാഹിതനായ വാർത്ത പുറത്തു വന്നിരുന്നു. ടിപിയുടെ നാട്ടുകാരിയായിരുന്നു വധു. പിന്നിട് ഈ വിവാഹം വിവാദത്തിനും ഇട നൽകി. വിവാഹ മോചിതയാകാത്ത യുവതിയെയാണ് കിർമാണി മനോജ് മിന്നുകെട്ടിയതായിരുന്നു പരാതിക്ക് കാരണം. ബഹറിനിൽ ജോലി ചെയ്യുന്ന സാനിത്ത്ന്റെ ഭാര്യയാണ് കിർമാണി മനോജിന്റെ നവവധു.
കുഞ്ഞനന്തനെ സമ്മേളനകാലത്ത് പാനൂർ ഏര്യകമ്മറ്റിയിൽ സിപിഎം നിലനിർത്തിയിരുന്നു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സഖാവിനെ മോചിപ്പിക്കാൻ സർക്കാർ തലത്തിൽ നീക്കം സജീവമാക്കുകയും ചെയ്തു. പ്രായാധിക്യമെന്ന പരിഗണന നൽകി കുഞ്ഞനന്തനെ മോചിപ്പിക്കാനാണ് ശ്രമമാണ് നടന്നത്. 70 വയസു പിന്നിട്ടവർക്കുള്ള ശിക്ഷാ ഇളവിൽ ഉൾപ്പെടുത്തി ഇതിന്റെ ഭാഗമായി തന്റെ മൊഴിയെടുത്തതായി കെ കെ രമയും വ്യക്തമാക്കി. എന്നാൽ ഗവർണ്ണർ അനുവദിച്ചില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയെ ആരോഗ്യ പ്രശ്നങ്ങളുയർത്തി ജയിൽ മോചിതനാക്കിയിരുന്നു. അതുകൊണ്ട് തന്നെ പ്രായാധിക്യവും ആരോഗ്യ പ്രശ്നവും ഉയർത്തി കുഞ്ഞനന്തനെ വിട്ടാലും ആരും ചോദ്യം ചെയ്യില്ലെന്നാണ് സിപിഎം വിലയിരുത്തൽ. ഇതിന് തടസ്സം ഗവർണ്ണർ മാത്രമാണ്.
കുഞ്ഞനന്തനു ശിക്ഷായിളവു നൽകാൻ ജയിൽ ഉപദേശക സമിതി നേരത്തെ നിർദ്ദേശിച്ചിരുന്നു. കുഞ്ഞനന്തനും കെ സി രാമചന്ദ്രനുമടക്കം ടി പി ചന്ദ്രശേഖരൻഡ വധക്കേസിലെ പ്രതികൾ ഉൾപ്പെടെ 1800 പേർക്ക് ശിക്ഷായിളവു നൽകാനായി ജയിൽ വകുപ്പു തയ്യാറാക്കിയ പട്ടിക മുൻപ് വിവാദമായിരുന്നു. മറുനാടൻ മലയാളിയാണ് വിവരാവകാശത്തിലൂടെ ഈ നീക്കം പുറത്തുകൊണ്ടു വന്നത്. ഇത് വിവാദമായതോടെ നീക്കം പാളി. സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നു കാണിച്ച് ഈ പട്ടിക ഗവർണർ തിരിച്ചയയ്ക്കുകയും ചെയ്തു. പിന്നീട് സർക്കാർ ഗവർണർക്കു സമർപ്പിച്ച 739 പേരുടെ പട്ടികയിൽ ടി പി കേസിലെ പ്രതികളുടെ പേരുണ്ടായിരുന്നില്ല. തന്ത്രപൂർവ്വമായിരുന്നു ഇതിൽ സർക്കാരിന്റെ തുടർനീക്കം.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കില്ലർ സ്ക്വാഡുകളെ അയയ്ക്കുന്നതും പിന്നീട് പൊലീസിലെത്തിക്കുന്നതുമൊക്കെ കുഞ്ഞന്തനായിരുന്നു. പല കൊലപാതകങ്ങളിലും ഇയാൾ സൂത്രധാരനായിരുന്നെങ്കിലും ഒന്നിലും പ്രതിയായിരുന്നില്ല. ടി പി കേസിൽ നടന്ന പഴുതുകളടച്ച അന്വേക്ഷണത്തിലാണ് കുഞ്ഞനന്തൻ ആദ്യമായി അകത്താകുന്നത്. ആർഎംപിയും ടിപിയുടെ ഭാര്യ കെകെ രമയും എടുത്ത ഉറച്ച നിലപാടായിരുന്നു ഇതിന് കാരണം.