- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരയുന്ന കുഞ്ഞിന്റെ അടുത്തിരിക്കാൻ എനിക്ക് താത്പര്യമില്ല; മകളുമായി അടുത്തിരുന്ന ഇന്ത്യൻ യുവതിയോട് തട്ടിക്കയറി യാത്രക്കാരി; ബ്രിട്ടനിലെ ഒരു ട്രെയിനിൽ നടന്നത്
കൈക്കുഞ്ഞുമായി ട്രെയിനിൽ കയറിയ ഇന്ത്യക്കാരിക്ക് ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റില്ലെന്ന പേരിൽ ബ്രിട്ടനിൽ സീറ്റ് നിഷേധിച്ചെന്ന് റിപ്പോർട്ട്. ബ്രൈറ്റനിലേക്കുള്ള ട്രെയിനിൽ കയറിയ യുവതിയെ ഒഴിഞ്ഞുകിടക്കുന്ന സീറ്റിൽ ഇരിക്കാൻ അനുവദിക്കാത്തതിന്റെ വീഡിയോ ഇതിനകം വലിയ വിമർശനം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയുടെ അടുത്തിരിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ യാത്രക്കാരി, യുവതിയുടെ കൈയിൽ ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റില്ലെന്നും വാദിച്ചു. തന്റെ ലഗേജ് സീറ്റിൽനിന്ന് മാറ്റാനും അവർ തയ്യാറായില്ല. തന്റെ കൈയിലൊരു കൈക്കുഞ്ഞുണ്ടെന്നും ആ ബഹുമാനം തനിക്ക് നൽകണമെന്നും യുവതി യാത്രക്കാരിയോട് ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല. മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കണമെന്ന് മറുപടി പറഞ്ഞ യാത്രക്കാരി, ഉയർന്ന ക്ലാസ്സിലേക്ക് ടിക്കറ്റെടുത്തവരെ മാനിക്കണമെന്നും ആവശ്യപ്പെട്ടു. താൻ ഉയർന്ന ക്ലാസ്സിലേക്കുള്ള ടിക്കറ്റെടുത്തിട്ടുണ്ടെന്ന് മറുപടി പറഞ്ഞെങ്കിലും അതുൾക്കൊള്ളാൻ യാത്രക്കാരി തയ്യാറായിലല്ല. ബ്രൈറ്റനിലേക്കുള്ള സ
കൈക്കുഞ്ഞുമായി ട്രെയിനിൽ കയറിയ ഇന്ത്യക്കാരിക്ക് ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റില്ലെന്ന പേരിൽ ബ്രിട്ടനിൽ സീറ്റ് നിഷേധിച്ചെന്ന് റിപ്പോർട്ട്. ബ്രൈറ്റനിലേക്കുള്ള ട്രെയിനിൽ കയറിയ യുവതിയെ ഒഴിഞ്ഞുകിടക്കുന്ന സീറ്റിൽ ഇരിക്കാൻ അനുവദിക്കാത്തതിന്റെ വീഡിയോ ഇതിനകം വലിയ വിമർശനം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയുടെ അടുത്തിരിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ യാത്രക്കാരി, യുവതിയുടെ കൈയിൽ ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റില്ലെന്നും വാദിച്ചു. തന്റെ ലഗേജ് സീറ്റിൽനിന്ന് മാറ്റാനും അവർ തയ്യാറായില്ല.
തന്റെ കൈയിലൊരു കൈക്കുഞ്ഞുണ്ടെന്നും ആ ബഹുമാനം തനിക്ക് നൽകണമെന്നും യുവതി യാത്രക്കാരിയോട് ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല. മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കണമെന്ന് മറുപടി പറഞ്ഞ യാത്രക്കാരി, ഉയർന്ന ക്ലാസ്സിലേക്ക് ടിക്കറ്റെടുത്തവരെ മാനിക്കണമെന്നും ആവശ്യപ്പെട്ടു. താൻ ഉയർന്ന ക്ലാസ്സിലേക്കുള്ള ടിക്കറ്റെടുത്തിട്ടുണ്ടെന്ന് മറുപടി പറഞ്ഞെങ്കിലും അതുൾക്കൊള്ളാൻ യാത്രക്കാരി തയ്യാറായിലല്ല. ബ്രൈറ്റനിലേക്കുള്ള സതേൺ സർവീസിലാണ് സംഭവമുണ്ടായത്.
എഴുന്നേറ്റുനിന്ന് യാത്ര ചെയ്യാൻ സാധിക്കാത്തവർക്കുള്ള സീറ്റാണിതെന്ന് ന്യായീകരിക്കാൻ യുവതി ശ്രമിച്ചപ്പോഴാണ്, കരയുന്ന കുഞ്ഞിന്റെ അടുത്തിരിക്കാൻ താൻ തയ്യാറല്ലെന്ന് യാത്രക്കാരി പ്രതികരിച്ചു. കുഞ്ഞ് കരയുകയല്ല, നിങ്ങളെക്കാൾ നന്നായി പെരുമാറുകയാണെന്ന് ചുട്ട മറുപടികൊടുത്താണ് യുവതി യാത്രക്കാരിയുടെ നാവടക്കിയത്. മറ്റു യാത്രക്കാരും ഇവരുടെ വാഗ്വാദത്തിൽ പങ്കെടുത്തെങ്കിലും കൂടുതൽ പേരും യുവതിക്ക് ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റില്ലെന്ന വാദത്തിന്റെ കൂടെയായിരുന്നു.
ഒരുകുട്ടിയുമായി വന്നാൽ എവിടെയുമിരിക്കാമെന്ന് കരുതേണ്ടെന്ന് യാത്രക്കാരിലൊരാൾ അഭിപ്രായപ്പെട്ടു. തനിക്ക് കടുത്ത ജലദോഷമുണ്ടെന്നും അടുത്തിക്കുന്നത് കുഞ്ഞിന് ദോഷമാണെന്നുമുള്ള ന്യായവും ഇതിനിടെ യാത്രക്കാരി അവതരിപ്പിച്ചു. ഇതിനിടെ യാത്രക്കാരിലൊരാൾ തന്റെ സീറ്റ് അമ്മയ്ക്കും കുഞ്ഞിനുമായി വാഗ്ദാനം ചെയ്തു.. യാത്രക്കാരിലൊരു വിഭാഗം കരഘോഷം മുഴക്കി ആ തീരുമാനത്തെ അംഗീകരിക്കുന്നതിനിടെ, യുവതി സീറ്റ് മാറിയിരുന്നു. ബ്രോംലികക്കാരനായ ടൈറോൺ വില്യംസ് പകർത്തിയ വീഡിയോ ദൃശ്യങ്ങളിലൂടെ ഇതിനം സോഷ്യൽ മീഡിയയിൽ ഈ തീവണ്ടിവിവാദം സജീവ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു.