ത് സൗത്ത് ഈസ്റ്റ് ചൈനയിലെ ചോൻഗ്ക്യുൻഗ് എന്ന നഗരമാണ്. ഇവിടെ ലോകത്തിലെ മറ്റൊരു അത്ഭുതം കൂടി അരങ്ങേറാൻ തുടങ്ങിയിരിക്കുന്നു. അതായത് 19 നിലകളുള്ള അപ്പാർട്ട്‌മെന്റ്‌കെട്ടിടത്തിന്റെ ആറ് മുതൽ എട്ട് വരെയുള്ള നിലകളിലൂടെ ഇവിടെ ട്രെയിൻ കടന്ന് പോകാനുള്ള സൗകര്യമുണ്ട്.

49 മില്യൺ പേർ അധിവസിക്കുന്ന നഗരമാണിത്. ഇവിടുത്തെ അർബൻ പ്ലാനർമാർ റെയിൽവേ ട്രാക്ക് നിർമ്മിച്ചപ്പോൾ ഈ വിധത്തിലാണ് സ്ഥലപ്രശ്‌നത്തിന് ക്രിയാത്മകമായി പരിഹാരം തേടിയിരിക്കുന്നത്. ഈ അപാർട്ട്‌മെന്റിനകത്ത് കൂടി ട്രെയിൻ പോകുന്നുവെന്ന് മാത്രമല്ല ഇതിനകത്ത് ഒരു പ്രത്യേക റെയിൽ വേസ്റ്റേഷനും പണിതിട്ടുണ്ട്.

അതിനാൽ ഈ കെട്ടിടത്തിലെ താമസക്കാർക്ക് തങ്ങളുടെ അപാർട്ട്‌മെന്റിനകത്ത് നിന്ന് തന്നെ ട്രെയിൻ കയറാനും സൗകര്യം ലഭിക്കുന്നു. ഇത്തരത്തിൽ ട്രെയിന് കെട്ടിടത്തിനകത്ത് കൂടി പോകുമ്പോൾ അതിന്റെ കടുത്ത ശബ്ദം ഇവിടെയുള്ളവർക്ക് അലോസരമുണ്ടാക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

വെറുമൊരു ഡിഷ് വാഷറിന്റെ സ്വരം മാത്രമേ ട്രെയിൻ കടന്ന് പോകുമ്പോൾ ഇവിടുത്തുകാർക്ക് അനുഭവപ്പെടുന്നുള്ളൂ. അതിന് തക്കവണ്ണമുള്ള ഡിസൈനിലാണീ കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നതാണിതിന് കാരണം. വളരേയേറെ ജനസംഖ്യയുള്ള പട്ടണമാണ് ചോൻഗ്ക്യുൻഗ് . മലകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം മൗണ്ടയിൻ സിറ്റി എന്നുമറിയപ്പെടുന്നുണ്ട്.