ലഖ്നൗ: ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിൽ ട്രെയിൻ പാളം തെറ്റി മറിഞ്ഞ് മൂന്നു പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. വാസ്‌ക്കോ ഡ ഗാമ-പട്ന എക്സ്പ്രസിന്റെ 13 കോച്ചുകളാണ് മണിക്പുർ ജംഗ്ഷന് സമീപം പാളം തെറ്റിയത്.

പുലർച്ചെ നാലരയോടെയായിരുന്നു അപകടം. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഗോവയിലെ വാസ്‌ക്കോ ഡ ഗാമയിൽ നിന്നും ബിഹാറിലെ പട്നയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.