ലണ്ടൻ: ക്രോയ്‌ഡോണിൽ ട്രാം മറിഞ്ഞ് അഞ്ചുപേർ മരിച്ചു. അമ്പതിലധികം പേർക്കു പരിക്കേറ്റു. അപകടകരമാം വിധത്തിൽ ട്രാം ഓടിച്ചതിനു ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക സമയം പുലർച്ചെ ആറേകാലോടെയാണു ദക്ഷിണ ലണ്ടനിലെ ക്രോയ്‌ഡോണിൽ അപകടം നടന്നത്.