- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിക്കുമ്പോൾ നിങ്ങൾക്കാവശ്യപ്പെട്ടത്രയും മാത്രം സ്ഥലം ഉപയോഗിക്കുക; വിയർപ്പു നാറാൻ ഇടയുണ്ടെങ്കിൽ പൗഡർ ഉപയോഗിക്കുക; ഫോണെടുത്തു കലപില സംസാരിക്കാതിരിക്കുക; പബ്ലിക് ട്രാൻസ്‌പോർട്ടിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
യാത്രക്കായി ട്രെയിനിലും മറ്റും കയറുമ്പോൾ സ്ഥിരമായി ഫോൺ കോളുകൾ ചെയ്യുന്ന സ്വഭാവക്കാരാണോ നിങ്ങൾ? അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ സഹയാത്രികരെ വെറുപ്പിക്കുന്ന സ്വഭാവമാണ് നിങ്ങൾക്ക്...യാത്രക്കിടെ സഹയാത്രികരെ ഏറ്റവുമധികം വെറുപ്പിക്കുന്ന രണ്ടു സ്വഭാവങ്ങളാണ് വാഹനത്തിലിരുന്ന് ഭക്ഷിക്കുന്നതും തുടരെത്തുടരെ ഫോൺ വിളിക്കുന്നതും എന്നാണ് ഇതുസംബന്ധിച്ചു നടത്തിയ സർവേയിൽ വ്യക്തമായിരിക്കുന്നത്. ബ്രിട്ടണിലെ ഒരു സംഘടനയായ ജൂസർ ആണ് ഇതു സംബന്ധിച്ച സർവേ സ്ഥിരം യാത്രക്കാർക്കിടയിൽ നടത്തിയത്. സഹയാത്രക്കാരെ ഏറെ അസ്വസ്ഥതപ്പെടുത്തുന്ന മറ്റൊരു സ്വഭാവമാണ് ആവശ്യത്തിൽ കൂടുതൽ സ്ഥലം അപഹരിക്കുന്നത്. ട്രെയിനിൽ കയറുമ്പോൾ ഇതു നമ്മുടെ സ്വകാര്യ സ്വത്താണെന്ന ഭാവത്തിൽ ആവശ്യത്തിൽ കൂടുതൽ സ്ഥലമെടുക്കുന്നതും മറ്റുള്ളവർക്ക് വെറുപ്പുണ്ടാക്കുന്ന കാര്യമാണ്. ജൂസർ നടത്തിയ സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും തങ്ങളുടെ സ്ഥിരം യാത്രയിൽ തങ്ങളെ അലോസരപ്പെടുത്തുന്നത് ഇക്കാര്യമാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. യാത്രക
യാത്രക്കായി ട്രെയിനിലും മറ്റും കയറുമ്പോൾ സ്ഥിരമായി ഫോൺ കോളുകൾ ചെയ്യുന്ന സ്വഭാവക്കാരാണോ നിങ്ങൾ? അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ സഹയാത്രികരെ വെറുപ്പിക്കുന്ന സ്വഭാവമാണ് നിങ്ങൾക്ക്...യാത്രക്കിടെ സഹയാത്രികരെ ഏറ്റവുമധികം വെറുപ്പിക്കുന്ന രണ്ടു സ്വഭാവങ്ങളാണ് വാഹനത്തിലിരുന്ന് ഭക്ഷിക്കുന്നതും തുടരെത്തുടരെ ഫോൺ വിളിക്കുന്നതും എന്നാണ് ഇതുസംബന്ധിച്ചു നടത്തിയ സർവേയിൽ വ്യക്തമായിരിക്കുന്നത്.
ബ്രിട്ടണിലെ ഒരു സംഘടനയായ ജൂസർ ആണ് ഇതു സംബന്ധിച്ച സർവേ സ്ഥിരം യാത്രക്കാർക്കിടയിൽ നടത്തിയത്. സഹയാത്രക്കാരെ ഏറെ അസ്വസ്ഥതപ്പെടുത്തുന്ന മറ്റൊരു സ്വഭാവമാണ് ആവശ്യത്തിൽ കൂടുതൽ സ്ഥലം അപഹരിക്കുന്നത്. ട്രെയിനിൽ കയറുമ്പോൾ ഇതു നമ്മുടെ സ്വകാര്യ സ്വത്താണെന്ന ഭാവത്തിൽ ആവശ്യത്തിൽ കൂടുതൽ സ്ഥലമെടുക്കുന്നതും മറ്റുള്ളവർക്ക് വെറുപ്പുണ്ടാക്കുന്ന കാര്യമാണ്. ജൂസർ നടത്തിയ സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും തങ്ങളുടെ സ്ഥിരം യാത്രയിൽ തങ്ങളെ അലോസരപ്പെടുത്തുന്നത് ഇക്കാര്യമാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
യാത്രക്കിടെ ഫോണെടുത്ത് കലപില സംസാരിക്കുന്നതാണ് 36 ശതമാനം യാത്രക്കാരുടേയും സ്വസ്ഥത നശിപ്പിക്കുന്ന മറ്റൊരു കാര്യം. സർവേയിൽ പങ്കെടുത്ത കാൽ ഭാഗം ആൾക്കാർ തങ്ങളും യാത്രക്കിടെ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചുവെങ്കിലും മറ്റുള്ളവരുടെ ഫോൺവിളികൾ തങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നുവെന്നാണ് പറയുന്നത്. സഹയാത്രികർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മറ്റൊരു കാര്യമാണ് ശരീര ദുർഗന്ധം. വിയർപ്പു മണക്കുന്ന വസ്ത്രവും ശരീരദുർഗന്ധവുമായി പബ്ലിക് ട്രാൻസ്‌പോർട്ടിൽ കയറുന്ന ഒരാളെ മറ്റുള്ളവർ അസഹിഷ്ണുതയോടെ മാത്രമേ സമീപിക്കുകയുള്ളൂ. സർവേയിൽ പങ്കെടുത്ത 34 ശതമാനം പേരും പരാതിപ്പെട്ടത് സഹയാത്രികരുടെ ശരീരദുർഗന്ധത്തെ കുറിച്ചാണ്. പുറത്തുപോകുമ്പോൾ വൃത്തിയായി വേഷം ധരിക്കാനും ശരീരദുർഗന്ധം ഉണ്ടാകാൻ ഇടയുണ്ടെങ്കിൽ അതിനനുസരിച്ച് പൗഡറോ സ്‌പ്രേയോ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
പബ്ലിക് ട്രാൻസ്‌പോർട്ടിൽ ഭക്ഷണം കഴിക്കുന്നത് ഇഷ്ടപ്പെടാത്തതായി 24 ശതമാനം ആൾക്കാരുണ്ട്. വീട്ടിൽ വച്ച് ഭക്ഷണം കഴിക്കാൻ സമയം ഇല്ലാത്തതിനാലാവും ഇക്കൂട്ടർ പബ്ലിക് ട്രാൻസ്‌പോർട്ടിൽ കയറി ഇതിനു മുതിരുന്നത്. എന്നാൽ ഇതു കണ്ടിരിക്കുന്ന സഹയാത്രികർക്ക് ഇത് ഏറെ അസ്വസ്ഥതയുളവാക്കുന്ന കാര്യമാണെന്ന് ഇവർ ചിന്തിക്കുന്നുമില്ല. ഇവ കൂടാതെ 17 ശതമാനം ആൾക്കാർക്ക് മറ്റുള്ളവർ തുറിച്ചു നോക്കുന്നതും 16 ശതമാനം പേർക്ക് സഹയാത്രികരുമായി സംസാരിക്കുന്നതും ഇഷ്ടമില്ലാത്ത കാര്യമാണ്.