- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്പാനെയും ബ്രിട്ടനെയും പിന്നിലാക്കി ഇന്ത്യയിൽ ഡൊമസ്റ്റിക് വിമാന യാത്ര മുന്നോട്ട്; ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നിൽ മൂന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യൻ ആകാശം; ഒരു വർഷം ഇന്ത്യയ്ക്കുള്ളിൽ യാത്ര ചെയ്യുന്നത് പത്ത് കോടി യാത്രക്കാർ
ഇന്ത്യൻ ഏവിയേഷൻ വ്യവസായത്തിന് പുതിയ ഉയരങ്ങൾ പ്രദാനം ചെയ്തുകൊണ്ട് രാജ്യത്തെ ഡൊമസ്റ്റിക് വിമാനയാത്ര കുതിപ്പ് തുടരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതനുസരിച്ച് ഡൊമസ്റ്റിക് വിമാനയാത്രയുടെ കാര്യത്തിൽ ജപ്പാനെയും ബ്രിട്ടനെയും പിന്നിലാക്കിയാണ് ഇന്ത്യ കുതികുതിക്കുന്നത്. നിലവിൽ ഇക്കാര്യത്തിൽ അമേരിക്ക, ചൈന എന്നിവ കഴിഞ്ഞാൽ മൂന്നാംസ്ഥാനത്തുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. പുതിയ കണക്കുകളനുസരിച്ച് ഒരു വർഷം ഇന്ത്യക്കുള്ളിൽ യാത്ര ചെയ്യുന്നത് പത്ത് കോടി യാത്രക്കാരാണ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന എയർ ട്രാവൽ വിപണിയെന്ന കിരീടം മാസങ്ങളായി ഇന്ത്യൻ ഏവിയേഷൻ ചൂടുന്നുണ്ട്. ഡൊമസ്റ്റിക് വിമാനയാത്രയിൽ ഇപ്പോൾ നേടിയിരിക്കുന്ന പുതിയ സ്ഥാനം അതിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കുകയാണ്. രാജ്യത്തിനുള്ളിൽ ഏറ്റവും കൂടുതൽ യാത്രക്കാർ വിമാനത്തിൽ സഞ്ചരിച്ച കാര്യത്തിൽ ഇന്ത്യയുടെ പുറകിൽ ജപ്പാന് നാലാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്. അതായത് 2016ലെ കണക്കുകൾ പ്രകാരം ഇന്ത്യയ്ക്കുള്ളിൽ
ഇന്ത്യൻ ഏവിയേഷൻ വ്യവസായത്തിന് പുതിയ ഉയരങ്ങൾ പ്രദാനം ചെയ്തുകൊണ്ട് രാജ്യത്തെ ഡൊമസ്റ്റിക് വിമാനയാത്ര കുതിപ്പ് തുടരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതനുസരിച്ച് ഡൊമസ്റ്റിക് വിമാനയാത്രയുടെ കാര്യത്തിൽ ജപ്പാനെയും ബ്രിട്ടനെയും പിന്നിലാക്കിയാണ് ഇന്ത്യ കുതികുതിക്കുന്നത്. നിലവിൽ ഇക്കാര്യത്തിൽ അമേരിക്ക, ചൈന എന്നിവ കഴിഞ്ഞാൽ മൂന്നാംസ്ഥാനത്തുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. പുതിയ കണക്കുകളനുസരിച്ച് ഒരു വർഷം ഇന്ത്യക്കുള്ളിൽ യാത്ര ചെയ്യുന്നത് പത്ത് കോടി യാത്രക്കാരാണ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന എയർ ട്രാവൽ വിപണിയെന്ന കിരീടം മാസങ്ങളായി ഇന്ത്യൻ ഏവിയേഷൻ ചൂടുന്നുണ്ട്. ഡൊമസ്റ്റിക് വിമാനയാത്രയിൽ ഇപ്പോൾ നേടിയിരിക്കുന്ന പുതിയ സ്ഥാനം അതിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കുകയാണ്.
രാജ്യത്തിനുള്ളിൽ ഏറ്റവും കൂടുതൽ യാത്രക്കാർ വിമാനത്തിൽ സഞ്ചരിച്ച കാര്യത്തിൽ ഇന്ത്യയുടെ പുറകിൽ ജപ്പാന് നാലാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്. അതായത് 2016ലെ കണക്കുകൾ പ്രകാരം ഇന്ത്യയ്ക്കുള്ളിൽ പറന്നിരിക്കുന്നത് 10 കോടിപേരാണ്. എന്നാൽ ജപ്പാനിൽ ഇതേ കാലത്ത് വിമാനയാത്ര ചെയ്തിരിക്കുന്നത് 9.7 കോടി പേരാണെന്ന് സെന്റർ ഫോർ ഏഷ്യ പസിഫിക്ക് ഏവിയേഷൻ (സിഎപിഎ) വ്യക്തമാക്കുന്നു. ഡൊമസ്റ്റിക് വിമാനയാത്രയുടെ കാര്യത്തിൽ 2015ൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനവും ജപ്പാന് മൂന്നാം സ്ഥാനവും ആയിരുന്നുവെങ്കിൽ 2016ൽ ജപ്പാനെ നാലാംസ്ഥാനത്തേക്ക് തള്ളി ഇന്ത്യ മൂന്നാമതെത്തിയിരിക്കുന്നുവെന്നാണ് സിഎപിഎയുടെ ഇന്ത്യൻ തലവനായ കപിൽ കൗൾ വെളിപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ 2016ൽ യുകെയെയും ഇന്ത്യ മറികടന്നിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഏവിയേഷൻ മന്ത്രാലയത്തിന് സമർപ്പിക്കാനായി സിഎപിഎ തയ്യാറാക്കിയ ഒരു റിപ്പോർട്ടാണ് ഇത് സംബന്ധിച്ച ഡാറ്റകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഏവിയേഷൻ വ്യവസായത്തിൽ കഴിഞ്ഞ 22 മാസങ്ങളായി ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇൻ-കൺട്രി മാർക്കറ്റായി ഇന്ത്യ തുടരുന്നുവെന്നും ഇപ്പോൾ ഡൊമസ്റ്റിക് എയർ ട്രാവലിന്റെ കാര്യത്തിൽ ഇന്ത്യ ജപ്പാനെ മറികടന്നിരിക്കുന്നുവെന്നുമാണ് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ) വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ രാജ്യത്തെ ഡൊമസ്റ്റിക് വിമാനയാത്രയിൽ ഉണ്ടാകുന്ന പെരുപ്പം രാജ്യത്തെ പരിമിതമായ സൗകര്യങ്ങളുള്ള നിരവധി വിമാനത്താവളങ്ങളെ വീർപ്പ് മുട്ടിക്കുന്നുണ്ട്.
ഡൽഹി, മുംബൈ പോലുള്ള മെട്രോ വിമാനത്താവളങ്ങളിൽ പുതിയ വിമാനങ്ങൾക്കുള്ള സ്ലോട്ട് ലഭിക്കുക ഇക്കാരണത്താൽ ബുദ്ധിമുട്ടുള്ള കാര്യമായിത്തീർന്നിരിക്കുന്നു. വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾക്കുപരിയായി വിമാനങ്ങൾ പെരുകുന്നത് എയർ ട്രാഫിക്കിൽ സമയം വൈകലുകൾക്ക് കാരണമാകുന്നുണ്ട്. ഏവിയേഷൻ വ്യവസായം വളരുന്നതിനാൽ ഇന്ത്യൻ കാരിയർമാർ നിലവിൽ നൂറ് കണക്കിന് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. എന്നാൽ ഇവ എവിടെയാണ് നിർത്തിയിടുകയെന്ന് ആർക്കുമറിയില്ല. ഈ ഒരു നിർണായക സാഹര്യത്തിൽ ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുമെന്നാണ് ഗവൺമെൻര് പറയുന്നത്.നവി മുംബൈ,ഡൽഹി എന്നിവിടങ്ങളിൽ പുതിയ വിമാനത്താവളങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷ ശക്തമാണ്. യുപിയിൽ രണ്ടോ മൂന്നോ പുതിയ എയർപോർട്ടുകൾ ആരംഭിക്കാനാവുമെന്ന പ്രതീക്ഷയാണ് ഏവിയേഷൻ മിനിസ്റ്ററായ ജയന്ത് സിൻഹ പ്രകടിപ്പിച്ചിരിക്കുന്നത്.