- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിൻലൻഡിനു പിന്നാലെ യുഎഇയും ഒമാനും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലേക്ക്; ബ്രിട്ടനും അമേരിക്കയും ഏറെ പിന്നിൽ; ഇന്ത്യക്ക് 114-ാം റാങ്കുമാത്രം; ഊരുറപ്പിച്ച് യാത്ര ചെയ്യാൻ പറ്റുന്ന രാജ്യങ്ങളുടെ പട്ടികയിതാ
ലോകത്തേറ്റവും സുരക്ഷിതമായ രാജ്യം ഫിൻലൻഡാണെന്ന് റിപ്പോർട്ട്. ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ 136 രാജ്യങ്ങളുടെ പട്ടികയിലാണ് ഫിൻലൻഡ് ഒന്നാമതെത്തിയത്. യു.എ..ഇയാണ് സഞ്ചാരികൾക്ക് സുരക്ഷിതമായി സന്ദർശിക്കാവുന്ന രണ്ടാമത്തെ രാജ്യം. ഐസ്‌ലൻഡ് മൂന്നാമതുമുണ്ട്. തീവ്രവാദം, മറ്റ് അക്രമപ്രവർത്തനങ്ങൾ, കുറ്റകൃത്യങ്ങൾ തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അമേരിക്കയും ബ്രിട്ടനുമൊന്നും സുരക്ഷയുടെ കാര്യത്തിൽ ഒട്ടും ആശ്വസിക്കാവുന്ന നിലയിലല്ല. അമേരിക്ക ഈ പട്ടികയിൽ 84-ാം സ്ഥാനത്താണുള്ളത്. ബ്രിട്ടൻ 78-ാമതും. ഇന്ത്യയുടെ കാര്യവും പറയേണ്ടതില്ല. 114-ാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ പത്ത് സുരക്ഷിത രാജ്യങ്ങൾ ഇവയൊക്കെയാണ്. ഫിൻലൻഡ്, യു.എ.ഇ, ഐസ്‌ലൻഡ്, ഒമാൻ, ഹോങ്കോങ്, സിംഗപ്പുർ, നോർവെ, സ്വിറ്റ്‌സർലൻഡ്, റുവാൻഡ, ഖത്തർ. യാത്രാ സുരക്ഷയും തീവ്രവാദമുൾപ്പെടെയുള്ള ഭീഷണികളുമാണ് പട്ടിക തയ്യാറാക്കുന്നതിന് പ്രധാനമായും പരിഗണിച്ചത്. പെറ്റിക്കേസുകൾ ഇതിലുൾപ്പെടുത്തിയിട്ടില്ല. ട്രാവൽ ആൻഡ് ടൂറിസം കോംപറ്റിറ്റീവ്‌നെസ് റിപ്പ
ലോകത്തേറ്റവും സുരക്ഷിതമായ രാജ്യം ഫിൻലൻഡാണെന്ന് റിപ്പോർട്ട്. ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ 136 രാജ്യങ്ങളുടെ പട്ടികയിലാണ് ഫിൻലൻഡ് ഒന്നാമതെത്തിയത്. യു.എ..ഇയാണ് സഞ്ചാരികൾക്ക് സുരക്ഷിതമായി സന്ദർശിക്കാവുന്ന രണ്ടാമത്തെ രാജ്യം. ഐസ്‌ലൻഡ് മൂന്നാമതുമുണ്ട്. തീവ്രവാദം, മറ്റ് അക്രമപ്രവർത്തനങ്ങൾ, കുറ്റകൃത്യങ്ങൾ തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
അമേരിക്കയും ബ്രിട്ടനുമൊന്നും സുരക്ഷയുടെ കാര്യത്തിൽ ഒട്ടും ആശ്വസിക്കാവുന്ന നിലയിലല്ല. അമേരിക്ക ഈ പട്ടികയിൽ 84-ാം സ്ഥാനത്താണുള്ളത്. ബ്രിട്ടൻ 78-ാമതും. ഇന്ത്യയുടെ കാര്യവും പറയേണ്ടതില്ല. 114-ാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ പത്ത് സുരക്ഷിത രാജ്യങ്ങൾ ഇവയൊക്കെയാണ്. ഫിൻലൻഡ്, യു.എ.ഇ, ഐസ്‌ലൻഡ്, ഒമാൻ, ഹോങ്കോങ്, സിംഗപ്പുർ, നോർവെ, സ്വിറ്റ്‌സർലൻഡ്, റുവാൻഡ, ഖത്തർ.
യാത്രാ സുരക്ഷയും തീവ്രവാദമുൾപ്പെടെയുള്ള ഭീഷണികളുമാണ് പട്ടിക തയ്യാറാക്കുന്നതിന് പ്രധാനമായും പരിഗണിച്ചത്. പെറ്റിക്കേസുകൾ ഇതിലുൾപ്പെടുത്തിയിട്ടില്ല. ട്രാവൽ ആൻഡ് ടൂറിസം കോംപറ്റിറ്റീവ്‌നെസ് റിപ്പോർട്ടിൽ ടൂറിസം മേഖലയിൽ ഓരോ രാജ്യവും നൽകുന്ന പ്രാമുഖ്യവും വികസന പ്രവർത്തനങ്ങളും പരിഗണിച്ചിട്ടുണ്ട്.
136 രാജ്യങ്ങളിൽ, ഏറ്റവും പിന്നിലുള്ളതുകൊളംബിയയാണ്. യെമൻ, എൽ സാൽവദോർ എന്നിവയാണ് അവസാന സ്ഥാനങ്ങളിലുള്ള മറ്റു രാജ്യങ്ങൾ. തീവ്രവാദവും ഭീകരതയും നടമാടന്ന പാക്കിസ്ഥാൻ 133-ാം സ്ഥാനത്താണ്. ഈജിപ്ത് (130), വെനസ്വേല (131), നൈജീരിയ (132) എന്നിവയും യാത്ര ചെയ്യാൻ ഒട്ടും നല്ല രാജ്യങ്ങളല്ല.
വിനോദ സഞ്ചാരത്തിന് ഏറ്റവും യോജിച്ച രാജ്യം സ്‌പെയിനാണ്. ഫ്രാൻസും ജർമനിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.ജപ്പാൻ, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ഇറ്റലി, കാനഡ, സ്വിറ്റ്‌സർലൻഡ് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. 2016-ൽ യൂറോപ്പിലെത്തിയ സഞ്ചാരികളുടെ എണ്ണം 120 കോടിയാണ്. ബിസിനസ് യാത്രകൾക്ക് ഏറ്റവും മുന്നിലുള്ളത് ജപ്പാനും.