- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരേസ മെയ് കാണാൻ എത്തുമ്പോൾ മോദി ആദ്യം ആവശ്യപ്പെടുക പോസ്റ്റ് സ്റ്റഡി വിസ പുനഃസ്ഥാപിക്കാൻ; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി ബ്രിട്ടൺ; ഇന്ത്യയും ബ്രിട്ടണും തമ്മിൽ ഫ്രീ ട്രേഡ് എഗ്രിമെന്റിനും ഒപ്പിടും
ബ്രെക്‌സിറ്റ് കോടതി വിധിയുടെ ഷോക്ക് തുടരുമ്പോഴും ഇന്ത്യാ സന്ദർശന ഒരുക്കങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കാതെ തുടരുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. യൂറോപ്പിന് വെളിയിലുള്ള ആദ്യ സന്ദർശനത്തിനായി നാളെ പുറപ്പെടുമ്പോൾ ഇന്ത്യയും കരുതലിൽ ആണ്. ചൈന - റഷ്യ സഖ്യം ശക്തിപ്രാപിച്ചത് അവശേഷിച്ചാൽ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യം എന്ന നിലയിൽ ഇന്ത്യയുമായി നല്ല ബന്ധത്തിനുള്ള ശ്രമത്തിലാണ് അമേരിക്കയും ബ്രിട്ടണും. അതിനിടയിൽ ബ്രെക്‌സിറ്റ് ഉണ്ടാവുകയും വലിയ സാമ്പത്തിക തിരിച്ചടി ഉണ്ടാവുമെന്ന ഭയം ജനിക്കുകയും ചെയ്തതോടെയാണ് ബ്രിട്ടൺ മറ്റെല്ലാ രാജ്യങ്ങളെയും പിന്തള്ളി ഇന്ത്യയുമായി സഹകരിക്കാൻ ഓടി എത്തുന്നത്. തെരേസ മേയുടെ സന്ദർശനം ഗൗരവത്തോടെയാണ് ഇന്ത്യയും കാണുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ഫ്രീഡ് ട്രേഡ് കരാർ ഒരുക്കാൻ ആണ് പ്രധാന ശ്രമം. എന്നാൽ സ്റ്റുഡന്റ് വിസയിൽ ഇളവടക്കമുള്ള ആവശ്യങ്ങൾ ഇന്ത്യ മേയുടെ മുൻപിൽ വയ്ക്കും. മുൻപുണ്ടായിരുന്ന പോസ്റ്റ് സ്റ്റഡി വിസ പുനഃസ്ഥാപിക്കണം എന്നതാണ് പ്രധാന ആവശ്യം. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമായി പ്ര
ബ്രെക്‌സിറ്റ് കോടതി വിധിയുടെ ഷോക്ക് തുടരുമ്പോഴും ഇന്ത്യാ സന്ദർശന ഒരുക്കങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കാതെ തുടരുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. യൂറോപ്പിന് വെളിയിലുള്ള ആദ്യ സന്ദർശനത്തിനായി നാളെ പുറപ്പെടുമ്പോൾ ഇന്ത്യയും കരുതലിൽ ആണ്. ചൈന - റഷ്യ സഖ്യം ശക്തിപ്രാപിച്ചത് അവശേഷിച്ചാൽ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യം എന്ന നിലയിൽ ഇന്ത്യയുമായി നല്ല ബന്ധത്തിനുള്ള ശ്രമത്തിലാണ് അമേരിക്കയും ബ്രിട്ടണും. അതിനിടയിൽ ബ്രെക്‌സിറ്റ് ഉണ്ടാവുകയും വലിയ സാമ്പത്തിക തിരിച്ചടി ഉണ്ടാവുമെന്ന ഭയം ജനിക്കുകയും ചെയ്തതോടെയാണ് ബ്രിട്ടൺ മറ്റെല്ലാ രാജ്യങ്ങളെയും പിന്തള്ളി ഇന്ത്യയുമായി സഹകരിക്കാൻ ഓടി എത്തുന്നത്.
തെരേസ മേയുടെ സന്ദർശനം ഗൗരവത്തോടെയാണ് ഇന്ത്യയും കാണുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ഫ്രീഡ് ട്രേഡ് കരാർ ഒരുക്കാൻ ആണ് പ്രധാന ശ്രമം. എന്നാൽ സ്റ്റുഡന്റ് വിസയിൽ ഇളവടക്കമുള്ള ആവശ്യങ്ങൾ ഇന്ത്യ മേയുടെ മുൻപിൽ വയ്ക്കും. മുൻപുണ്ടായിരുന്ന പോസ്റ്റ് സ്റ്റഡി വിസ പുനഃസ്ഥാപിക്കണം എന്നതാണ് പ്രധാന ആവശ്യം. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേക പദ്ധതി പ്രഖ്യാപിക്കാൻ തെരേസ മേയും ആലോചിക്കുന്നുണ്ടെന്നാണ് സൂചനകൾ വ്യക്തമാകുന്നത്.
കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ യുകെയിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 50 ശതമാനം ഇടിവാണുണ്ടായിരിക്കുന്നതെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു.തേരേസയുടെ സന്ദർശന വേളയിൽ മോദി ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ ആശങ്ക ഗൗരവത്തോടെ ഉയർത്തിക്കാട്ടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവംബർ 7നാണ് ഇരു പ്രധാനമന്ത്രിമാരും സുപ്രധാനമായ കൂടിക്കാഴ്ച നടത്തുന്നത്. നവംബർ ആറ് മുതൽ എട്ട് വരെയാണ് തെരേ മെയ് ഇന്ത്യയിൽ ഉണ്ടാവുക. ഈ സന്ദർശനത്തിനിടയിൽ മൊബിലിറ്റി പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഇക്കാര്യത്തിൽ ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് വികാസ് സ്വരൂപ് വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ യുകെ യൂണിവേഴ്സിറ്റികൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 40,000ത്തിൽ നിന്നും 20,000 ആയി കുറഞ്ഞുവെന്ന കാര്യം സ്വരൂപും ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ് സ്റ്റഡി സ്റ്റേയുമായി ബന്ധപ്പെട്ട യുകെയിലെ നിയമങ്ങൾ കർക്കശമായതാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ബ്രെക്സിറ്റിന് ശേഷം ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം എത്തരത്തിലായിരിക്കണമെന്നതിനെക്കുറിച്ചുള്ള ആസൂത്രണവും തെരേസയും മോദിയും തമ്മിൽ നടത്താനും സാധ്യതയുണ്ടെന്നാണ് സൂചന. ഇന്ത്യയെ പോലുള്ള പ്രധാനപ്പെട്ട സമ്പദ് വ്യവസ്ഥയുമായി ബ്രിട്ടന് ദീർഘകാല ബന്ധത്തെക്കുറിച്ചുള്ള വിശദീകരണവും ഭാവിയിലെ പദ്ധതികളെപ്പറ്റിയും തേരേസ വെളിപ്പെടുത്തുന്നതാണ്. നിലവിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നിക്ഷേപ ഉറവിടമാണ് യുകെ. ഇതിന് പുറമെ പ്രധാനപ്പെട്ട വ്യാപാര പങ്കാളിയുമാണ്. തെരേസയുടെ സന്ദർശനം യുകെയുമായുള്ള സാമൂഹികവും സാമ്പത്തികവുമായുള്ള ബന്ധം കൂടുതൽ ദൃഢപ്പെടുത്താനും അത് വഴി നേട്ടം കൊയ്യാനുമായിരിക്കും ഇന്ത്യ പ്രയോജനപ്പെടുത്തുക.
വ്യാഴാഴ്ച തെരേസയും മോദിയും തമ്മിൽ ദീപാവലി ആശംസകൾ കൈമാറിയിരുന്നു. ഈ സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളും വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധങ്ങൽ ശക്തിപ്പെടുത്താനുള്ള അവസരമാണ് സമാഗതമായിരിക്കുന്നതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. സയൻസ്, ടെക്നോളജി, ഫിനാൻസ്, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇതിലൂടെ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സഹകരണവും സഹായവും വർധിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകുന്നു. തന്റെ ഇന്ത്യൻ സന്ദർശനത്തോടനുബന്ധിച്ച് തെരേസ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും സിഐഐയും ചേർന്ന് സംഘടിപ്പിക്കകുന്ന ടെക്നോളജി മീറ്റിലും പങ്കെടുക്കുന്നതാണ്. ഇന്ത്യയും യുകെയും തമ്മിൽ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഉണ്ടാകേണ്ട സഹകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പരിപാടിയായിരിക്കുമിത്. ഈ ടെക് സമ്മിറ്റിൽ വച്ച് വിദ്യാഭ്യാസം, ഇന്നൊവേഷൻ, ഡിസൈൻ, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും എങ്ങനെ വർധിപ്പിക്കാമെന്ന വിഷയത്തിൽ പര്യവേഷണം നടക്കുകയും ചെയ്യുന്നതാണ്.
ഇന്ത്യൻ കോമേഴ്സ് മിനിസ്റ്ററായ നിർമല സീതാരാമനും ബ്രിട്ടനിലെ കോമേഴ്സ് മിനിസ്റ്ററായ ലിയാം ഫോക്സും തമ്മിൽ ഒരു സ്വതന്ത്ര വ്യാപാരക്കരാർ തയ്യാറാക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുമെന്നാണറിയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ നീക്കം ബ്രെക്സിറ്റിന് പ്രക്രിയആരംഭിച്ച ശേഷം അതായത് 2017 ആദ്യം മാത്രമേ നടത്തുകയുള്ളൂ. ബ്രെക്സിറ്റിന് ശേഷം യുകെ ഇന്ത്യയുമായി ഉണ്ടാക്കുന്ന ബന്ധം ഏത് വിധത്തിലായിരിക്കുമെന്നതിന്റെ ഒരു സംഗ്രഹം ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തെരേസ വെളിപ്പെടുത്തിയിരുന്നു. ലോകമാകമാനമുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി ബ്രെക്സിറ്റിന് ശേഷം യുകെയ്ക്ക് ലോകത്തിൽ ഒരു പ്രമുഖ സ്ഥാനം നേടിക്കൊടുക്കുകയാണ് ഇന്ത്യ പോലുള്ള സമ്പദ് വ്യവസ്ഥകളുമായി നല്ല ബന്ധമുണ്ടാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും തെരേസ പ്രഖ്യാപിച്ചിട്ടുണ്ട്.