- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടിന്റെ മക്കൾക്കായി കോടികൾ ഒഴുകുന്നെങ്കിലും എല്ലാം തട്ടിയെടുക്കുന്നത് ഇടനിലക്കാരും ഉദ്യോഗസ്ഥരും; ജീവിതസാഹചര്യങ്ങൾ മുതലെടുത്ത് മതംമാറ്റ മാഫിയ; ചൂഷണമേറിയതോടെ നഷ്ടമാകുന്നത് അപൂർവഗോത്ര സംസ്‌കാരങ്ങൾ; വയനാട്ടിൽ എണ്ണത്തിൽ കുറവുള്ള കാട്ടു നായിക്ക, ചോലനായിക്ക, പണിയ, അടിയ വിഭാഗങ്ങൾ നാശത്തിന്റെ വക്കിൽ
കൽപ്പറ്റ. വയനാട്ടിൽ ഗോത്രവർഗ്ഗക്കാരിൽ മതം മാറ്റ മാഫിയ വ്യാപകം. ഇതോടെ നഷ്ടപ്പെടുന്നത് അപൂർവ്വ ഗോത്രസംസ്‌കാരങ്ങളാണ്. എണ്ണത്തിൽ കുറവുള്ള കാട്ടു നായിക്ക, ചോലനായിക്ക, പണിയ വിഭാഗവും അടിയ വിഭാഗവും നാശത്തിന്റെ വക്കിലായി. ഇതിൽ തന്നെ കാട്ടു നായിക്കരും ചോലനായിക്കരും പ്രത്യേകസംരക്ഷണം ലഭിക്കേണ്ട ദുർബല ഗോത്രവിഭാഗത്തിലാണ് പെടുന്നത് (vulnerable Tribal Group (PVTGS) ഇന്ത്യയിലാകമാനമുള്ള 500 ഗോത്രവർഗ്ഗ വിഭാഗങ്ങളിൽ 75 വിഭാഗങ്ങളാണ് അതീവ ദുർബല ഗോത്രവിഭാഗങ്ങളിൽ പെടുന്നത്. ബാഹ്യമായി വരുന്ന ചെറിയ ഇടപെടലുകൾ വരെ ഇവരുടെ ജീവിത സാഹചര്യങ്ങളും സംസ്‌കാരവും നശിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിലുള്ള ഇടപെടൽ നടക്കുന്നതിനാൽ ഏതാനും വർഷങ്ങൾക്ക് മുൻപ് ആന്തമാൻ നിക്കോബർ ദ്വീപ് നിവാസികളായ ജരാവ വിഭാഗങ്ങൾ വസിക്കുന്നയിടം എല്ലാ വിധ ബാഹ്യ ഇടപെടലിൽ നിന്നും കേന്ദ്ര സർക്കാരും സുപ്രീം കോടതിയും വിലക്കിയിട്ടുണ്ട്. കേരളത്തിൽ ഇരുളർ, കാടർ, കുറുമ്പർ, കാട്ടുനായിക്കർ,ചോലനായിക്കർ തുടങ്ങിയവരാണ് ഈ പട്ടികയിൽ വരുന്നത്. ഈ വിഭാഗങ്ങൾക്കായി
കൽപ്പറ്റ. വയനാട്ടിൽ ഗോത്രവർഗ്ഗക്കാരിൽ മതം മാറ്റ മാഫിയ വ്യാപകം. ഇതോടെ നഷ്ടപ്പെടുന്നത് അപൂർവ്വ ഗോത്രസംസ്‌കാരങ്ങളാണ്. എണ്ണത്തിൽ കുറവുള്ള കാട്ടു നായിക്ക, ചോലനായിക്ക, പണിയ വിഭാഗവും അടിയ വിഭാഗവും നാശത്തിന്റെ വക്കിലായി. ഇതിൽ തന്നെ കാട്ടു നായിക്കരും ചോലനായിക്കരും പ്രത്യേകസംരക്ഷണം ലഭിക്കേണ്ട ദുർബല ഗോത്രവിഭാഗത്തിലാണ് പെടുന്നത് (vulnerable Tribal Group (PVTGS) ഇന്ത്യയിലാകമാനമുള്ള 500 ഗോത്രവർഗ്ഗ വിഭാഗങ്ങളിൽ 75 വിഭാഗങ്ങളാണ് അതീവ ദുർബല ഗോത്രവിഭാഗങ്ങളിൽ പെടുന്നത്. ബാഹ്യമായി വരുന്ന ചെറിയ ഇടപെടലുകൾ വരെ ഇവരുടെ ജീവിത സാഹചര്യങ്ങളും സംസ്‌കാരവും നശിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇത്തരത്തിലുള്ള ഇടപെടൽ നടക്കുന്നതിനാൽ ഏതാനും വർഷങ്ങൾക്ക് മുൻപ് ആന്തമാൻ നിക്കോബർ ദ്വീപ് നിവാസികളായ ജരാവ വിഭാഗങ്ങൾ വസിക്കുന്നയിടം എല്ലാ വിധ ബാഹ്യ ഇടപെടലിൽ നിന്നും കേന്ദ്ര സർക്കാരും സുപ്രീം കോടതിയും വിലക്കിയിട്ടുണ്ട്. കേരളത്തിൽ ഇരുളർ, കാടർ, കുറുമ്പർ, കാട്ടുനായിക്കർ,ചോലനായിക്കർ തുടങ്ങിയവരാണ് ഈ പട്ടികയിൽ വരുന്നത്. ഈ വിഭാഗങ്ങൾക്കായി 2011 മുതൽ 2015 വരെ 149 കോടിയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത് ഇതിൽ 80.7 കോടി ചെലവാക്കി. വയനാടു ജില്ലയിലെ കാട്ടുനായിക്ക വിഭാഗങ്ങൾക്കായി 37.1 കോടി വിട് നിർമ്മിക്കാനും 18.29 കോടി 54 കുടിവെള്ള പദ്ധതിക്കുമായി ചെലവാക്കിയതായി കണക്കുണ്ട്. പക്ഷെ ഭൂരിപക്ഷം വരുന്ന കാട്ടുനായിക്കർക്കും ഇന്നും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമ്മിച്ച വീടുകളാണുള്ളത്. ഇതുനിർമ്മിച്ചതാവട്ടെ കരാറുകാരുടെ വെട്ടിപ്പിൽ ഗുണമേന്മ തീരെയില്ലാത്തതും, ഇത് മറക്കാനായി പല വീടുകളും സംസ്ഥാന സർക്കാറിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട.
്2001 ലെ കണക്കനുസരിച്ച് 22186 ആളുകളാണ് ഇവരിലുള്ളത് കാട്ടുനായിക്കർ 16715, കൊറഗർ 1152, കുറുമ്പർ 2 174, കാടർ 2145 എന്ന ശുഷ്‌കമായ ജനസംഖ്യയാണ് ഇവർക്കിടയിലുള്ളത് . ദുർബല ഗോത്രവിഭാഗങ്ങൾക്കായി സംസ്ഥാനത്ത് കോഴിക്കോട് കേന്ദ്രമാക്കി ലീഡ് ഓഫിസും സംസ്ഥാനമൊട്ടാകെ 7 സെക്ഷൻ ഓഫീസുമാണുള്ളത്. ഇവർക്കായി കോടിക്കണക്കിന് രൂപ മുടക്കി വില കൂടിയ കാറുകളും, കമ്പ്യൂട്ടറുകളും, ഓഫിസുകളും സജ്ജമാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി കിട്ടുന്ന ഫണ്ട് കൃത്യമായി വിനിയോഗിച്ചിരുന്നെങ്കിൽ ആദിവാസി വിഭാഗങ്ങൾ എല്ലാ തരത്തിലും ഉന്നതിയിലെന്നേ എത്തുമായിരുന്നു. ഗോത്രവർഗ്ഗക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മത പരിവർത്തനം.
വയനാട് ജില്ലയിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ പെന്തക്കോസത് വിഭാഗങ്ങൾ പ്രവർത്തനം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കുറിച്യ, പണിയ, കാട്ടുനായിക്ക, അടിയവിഭാഗത്തിൽ പെട്ടവരിലെ നല്ലൊരു വിഭാഗം പേരും മതം മാറ്റപെട്ടിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന പ്രകാരം പൂർണ്ണ മതസ്വാതന്ത്രമാണ് നമുക്കുള്ളത്. വയനാട്ടിൽ ഏറെയുള്ള ആദിവാസി വിഭാഗങ്ങളാണ് പണിയരും, കുറിച്യരും, അടിയരും, കുറുമരും. കാട്ടു നായിക്കരും, എണ്ണം കുറവാണെങ്കിലും ചോലനായിക്കരും എല്ലാവരും വ്യത്യസ്തമായ ആചാരങ്ങൾ പിന്തുടരുന്നവരാണ്.
ഒറ്റ നോട്ടത്തിൽ ഹിന്ദു മതത്തിൽ പെട്ടവരായി പരിഗണിക്കാമെങ്കിലും ഇവരുടെ ദേവതാ സങ്കൽപം വ്യത്യാസമാണ്. ഇവരുടെ ആചാരങ്ങളിൽ പ്രകൃതി ശക്തികളും കുടുംബത്തിലെ മൺമറഞ്ഞവർക്കും പ്രമുഖ സ്ഥാനമുണ്ട്. ചടങ്ങുകളും വ്യത്യസ്തമാണ്. അതുപോലെ പ്രകൃതിയോടിണങ്ങിയ കൃഷിരീതികളും ഭക്ഷണവുമാണ് ഇവർ പിന്തുടർന്നു വന്നിരുന്നത് .ഇതു കൊണ്ടു തന്നെ ആരോഗ്യത്തിന്റെയും കരുത്തിന്റെയും കാര്യത്തിൽ ഇവർ മുൻപന്തിയിലായിരുന്നു. എല്ലാ വിഭാഗങ്ങൾക്കും വ്യത്യ്തമായ ചികിത്സാരീതികളുമുണ്ട് ഇന്ന് സമൂഹത്തെ ഗ്രഹിച്ചിരിക്കുന്ന പല മാരക രോഗങ്ങൾക്കും ഇവരുടെ പക്കൽ പ്രതിവിധികളുണ്ടായിരുന്നു.
ബാഹ്യ ഇടപടലുകളും വനനശീകരണവും സ്വന്തം സംസ്‌കാരത്തിൽ നിന്നും പുറത്ത് കടക്കാനുള്ള പ്രേരണയും മൂലം തലമുറകളായി കിട്ടിയ മിക്ക അറിവുകളും നഷ്ടപ്പെട്ടു. എന്തിലും മതവും, വോട്ടും, രാഷ്ട്രിയവും കാണുന്ന ഇക്കാലത്ത് ഈവക ചിന്തകൾക്ക് സ്ഥാനമില്ല. എങ്കിലും തൽസ്ഥിതി തുടർന്നാൽ മായൻ സംസ്‌കാരവും, ഇൻകാ സംസ്‌കാരവും പോലെ വരും തലമുറകൾക്ക് പഠനത്തിന് ഏതാനും സംസ്‌കാരങ്ങൾ കൂടിയാകും എന്ന കാര്യം തീർച്ചയാണ്.