- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ രക്തത്തിൽ പൊലീസിനും പങ്കുണ്ട്; മധുവിനെ നാട്ടുകാർ തല്ലി ചതച്ചത് പൊലീസിൽ നിന്നും കിട്ടിയ ഉറപ്പിന്റെ ബലത്തിൽ; നാട്ടുകാർക്ക് പുറമെ ജീപ്പിൽ വെച്ച് പൊലീസും മധുവിനെ മർദ്ദിച്ചതായി സൂചന; മധുവിനെ പൊലീസ് മാവോയിസ്റ്റായി ചിത്രികരിച്ചിരുന്നതായും റിപ്പോർട്ട്; അദിവാസികളല്ലാത്തവർക്ക് വനത്തിൽ കയറാൻ വനംവകുപ്പധികൃതരുടെ അനുമതി വേണമെന്നിരിക്കെ വനത്തിൽ കയറി മധുവിനെ പൊക്കാൻ പൊതുജനത്തിന് ആരാണ് അനുമതി നൽകിയത്?
പാലക്കാട്: അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന മധുവിന്റെ മരണത്തിൽ പൊലീസ്, ഫോറസ്ററ്, എക്സൈസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്കും തുല്യ പങ്കുണ്ട്. ഒരു പക്ഷേ നാട്ടുകാരേക്കാളേറെ ഇതിന്റെ ഉത്തരവാദിത്വം ഈ വകുപ്പുദ്യോഗസ്ഥർക്കാണ്. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ഊരുകളിൽ കയറി പരിചയമില്ലാത്തവരെ കണ്ടാൽ പൊലീസിലറിയിക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഊരിലെത്തുന്ന അപരിചിതരെ കുറിച്ച് പൊലീസിലറിയിച്ചപ്പോൾ അവരെ നിങ്ങൾ തന്നെ കൈകാര്യം ചെയ്തോളൂ എന്നാണ് പറഞ്ഞിരുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഉറപ്പിന്റെ ബലത്തിൽ നിന്നാണ് നാട്ടുകാർ മധുവിനെയും കെട്ടിയിട്ട് തല്ലിക്കൊന്നത്. മാവോയിസ്ററ് ഭീഷണിയെന്ന ഉമ്മാക്കി അങ്ങനെ തന്നെ നിലനിർത്തി ആദിവാസികളെ അതിന്റെ പേരിൽ വേട്ടയാടുന്നതാണ് അട്ടപ്പാടി പൊലീസിന്റെ ഏക പണി. ഇതിന്റെയൊക്കെ പേരിൽ വർഷാവർഷം കോടികൾ ഫണ്ട് തട്ടിയെടുക്കുകയും അതിൽ നിന്ന് കയ്യിട്ട് വാരുകയുമല്ലാതെ എന്തെങ്കിലുമൊരു ജോലി അട്ടപ്പാടിയിലെ പൊലീസ് ചെയ്തതായി അറിയില്ല. നിരവധി ചെറുപ്പക്കാരാണ് ഇത്
പാലക്കാട്: അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന മധുവിന്റെ മരണത്തിൽ പൊലീസ്, ഫോറസ്ററ്, എക്സൈസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്കും തുല്യ പങ്കുണ്ട്. ഒരു പക്ഷേ നാട്ടുകാരേക്കാളേറെ ഇതിന്റെ ഉത്തരവാദിത്വം ഈ വകുപ്പുദ്യോഗസ്ഥർക്കാണ്. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ഊരുകളിൽ കയറി പരിചയമില്ലാത്തവരെ കണ്ടാൽ പൊലീസിലറിയിക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഊരിലെത്തുന്ന അപരിചിതരെ കുറിച്ച് പൊലീസിലറിയിച്ചപ്പോൾ അവരെ നിങ്ങൾ തന്നെ കൈകാര്യം ചെയ്തോളൂ എന്നാണ് പറഞ്ഞിരുന്നത്.
പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഉറപ്പിന്റെ ബലത്തിൽ നിന്നാണ് നാട്ടുകാർ മധുവിനെയും കെട്ടിയിട്ട് തല്ലിക്കൊന്നത്. മാവോയിസ്ററ് ഭീഷണിയെന്ന ഉമ്മാക്കി അങ്ങനെ തന്നെ നിലനിർത്തി ആദിവാസികളെ അതിന്റെ പേരിൽ വേട്ടയാടുന്നതാണ് അട്ടപ്പാടി പൊലീസിന്റെ ഏക പണി. ഇതിന്റെയൊക്കെ പേരിൽ വർഷാവർഷം കോടികൾ ഫണ്ട് തട്ടിയെടുക്കുകയും അതിൽ നിന്ന് കയ്യിട്ട് വാരുകയുമല്ലാതെ എന്തെങ്കിലുമൊരു ജോലി അട്ടപ്പാടിയിലെ പൊലീസ് ചെയ്തതായി അറിയില്ല. നിരവധി ചെറുപ്പക്കാരാണ് ഇത്തരത്തിൽ പൊലീസിന്റെ മാവോയിസ്റ്റ് ലിസ്റ്റിൽ ഉൾപെട്ട് നാട്ടിലിറങ്ങാനാകാതെ ജിവിക്കുന്നത്.
റേഷൻ കടയിൽ നിന്ന് അഞ്ച് കിലോ അരികൂടുതൽ വാങ്ങുന്നവനെ പോലും അട്ടപ്പാടി പൊലീസ് മാവോയിസ്റ്റ് ലിസ്റ്റിൽ ഉൾപെടുത്തുന്നതാണ് ഇവിടുത്തെ രീതി. ഇതൊക്കെ തന്നെയാണ് മാവോയിസ്റ്റുകളുടെ സൂചനയായി പൊലീസ് ആൾക്കൂട്ടത്തോട് വിശദീകരിക്കുന്നതും. കടകളിൽ വന്ന് ഫോൺ ചാർജ്ജ് ചെയ്യുന്നവർ, ബാറ്ററി ലൈഫ് കൂടുതലുള്ള ഫോണുപയോഗിക്കുന്നവർ, കടകളിൽ നിന്ന് അധികമായി ബക്ഷണ സാധനം വാങ്ങുന്നവർ അട്ടപ്പാടിയിലെ ആൾക്കൂട്ടങ്ങൾക്കിപ്പോൾ മാവോയിസ്റ്റുകളാണ്. അല്ലെങ്കിൽ അവരെ സഹായിക്കുന്നവരാണ്. ഈ രീതിയിലാണ് അട്ടപ്പാടിയിലെ പൊലീസ് പ്രചരണം.
മധുവിനെ കുറിച്ചും പൊലീസ് നേരത്തെ ഇത്തരത്തലുള്ള പ്രചരണങ്ങൾ നടത്തിയിരുന്നു. അട്ടപ്പാടി മേഖലകളിലെത്തുന്ന മാവോയിസ്റ്റുകൾക്ക് മധുവാണ് ആവശ്യമുള്ള സാധനങ്ങളെത്തിക്കുന്നതെന്നായിരുന്നു മധുവിനെകുറിച്ചുള്ള പൊലീസ് പ്രചരണം. ഇതിന്റെ ബലത്തിൽ തന്നെയാണ് സഞ്ചിയിൽ നിന്ന് മല്ലിപ്പൊടിയും ബീഡിയും മൊബൈൽ ചാർജറും കണ്ടെത്തിയെന്ന് പറഞ്ഞ് മധുവിനെ തല്ലിക്കൊന്നത്. ഫോണില്ലാത്ത നിനെക്കെന്തിനാടാ ചാർജർ എന്നാണ് മധുവിനോട് കൊലയാളികൾ ആക്രോശിച്ചത്. ആളുകളെ ഇത്തരത്തിൽ പറഞ്ഞ് പറ്റിച്ച് കൊലപാതകത്തിന് പ്രേരണ നൽകിയ പൊലീസും ഈ കേസിൽ പ്രതികളാണ്.
വർഷങ്ങൾക്ക് മുമ്പാണ് ബെന്നിയെന്നൊരും ചെറുപ്പക്കാരനായ ഫോട്ടോഗ്രാഫറെ പൊലീസ് വെടിവെച്ച് കൊന്നത്. ഇപ്പോഴും പൊലീസ് പറയുന്നത് അത് ചെയ്തത് മാവോയിസ്റ്റുകളാണെന്നാണ്. പുറത്ത് വരുന്ന പുതിയ വിവരങ്ങളനുസിരിച്ച് നാട്ടുകാർക്ക് പുറമെ ജീപ്പിൽ വെച്ച് പൊലീസും മധുവിനെ മർദ്ദിച്ചതായാണ് സൂചന. ഇതും മധുവിന്റെ മരണത്തിന് കാരണമാണ്. ഇന്നിപ്പോൾ ഇത്ര വൈകി അറസ്റ്റുണ്ടായത് പോലും കുറ്റക്കാരെ പിടികൂടാതെ മൃതദേഹം പോസ്റ്റുമോർട്ടത്തിനയക്കാൻ സമ്മതിക്കില്ലെന്ന ആദിവാസി സംഘടനകളുടെയും മധുവിന്റെ ബന്ധുക്കളുടെ പ്രതിഷേധങ്ങളെ തുടർന്നാണ്. അതും പക്ഷെ ഇതുവരെയായിട്ടും പൊലീസ് അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തറിയിച്ചിട്ടില്ല.
ആദിവാസികളല്ലാത്തവർക്ക് വനത്തിൽ കയറാൻ വനംവകുപ്പധികൃതരുടെ അനുമതി വേണമെന്നിരിക്കെ മധുവിനെ വനമേഖലയായ അജ്മുടിയിലുള്ള ഗുഹയിൽ വച്ചാണ് നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി മർദ്ദിച്ചത്. ഇവർക്കെന്തിന്റെ പേരിലാണ് വനം വകുപ്പ് കാട്ടിൽ കയറാൻ അനുമതി നൽകിയത്. അങ്ങനൊരും അനുമതി നൽകിയിട്ടില്ലെങ്കിൽ ഫോറസ്റ്റ് ചെക്പോസ്റ്റിൽ എന്തുകൊണ്ട് ഇവരെ തടഞ്ഞില്ല. ഫോറസ്റ്റിന്റെ വാക്കാൽ അനുമതിയോട് കൂടെയാണ് വല്ലപ്പോഴും നാട്ടിലിറങ്ങുന്ന മധുവിനെ കാട്ടിൽ കയറി കൊലയാളികൾ തല്ലിക്കൊന്നത്.
പൊലീസിനെ പോലെ തന്നെ ഇത്തരത്തിൽ കുടിയേറ്റ, കയ്യേറ്റ മലയാളിയുമായി ഇടപഴകാനിഷ്ടമില്ലാതെ അട്ടപ്പാടിയിൽ ജീവിക്കുന്നവരെ മാവോയിസ്റ്റാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് ഫോറസ്റ്റുകാരും. വൻകിട കയ്യേറ്റക്കാർ കുന്നുമുഴുവൻ കയ്യേറി റിസോർട്ട് കെട്ടിയാൽ പോലും അനങ്ങാത്ത വനം വകുപ്പ് ഏതെങ്കിലുമൊരാദിവാസി തന്റെ പുരയിടത്തോട് ചേർന്ന വനത്തിൽ രണ്ട് വാഴവച്ചാൽ അപ്പോൾ മാത്രം ഉണർന്നെഴുന്നേൽക്കുന്ന നീതി ബോധമാണ് അട്ടപ്പാടിയിലെ വനം വകിപ്പിന്റേത്. എക്സൈസ് ഡിപ്പാർട്മെന്റും ആദിവാസികളെ കാണുന്നത് ഇത്തരത്തിൽ തന്ന.
ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവാണ് ഇപ്പോഴും ദിനംപ്രതി അട്ടാപ്പാടിയിൽ നിന്ന് പുറം നാട് കടകുന്നത്. അതൊന്നും പ്രശ്നമല്ലാത്ത എക്സൈസുകാർ പക്ഷെ ആകെ നടത്തുന്ന വേണ്ട മദ്യനിയന്ത്രിത മേഖലയായ അട്ടപ്പാടിയിലേക്ക് ഏതെങ്കിലുമൊരദിവാസി കൊണ്ട് വരുന്ന ഒരു കോർട്ടർ കുപ്പി മദ്യം അതിസാഹസികമായി ബസിൽ കയറി പിടികൂടി വനത്തിലേക്ക് വലിച്ചെറിയുന്നതാണ്. ഇക്കാരണങ്ങൾകൊണ്ടൊക്കെ തന്നെ മധുവിന്റെ മരണത്തിൽ തല്ലിക്കൊന്ന കൊലയാളികളേക്കാളേറെ ഉത്തരവാദിത്വം അതിന് പ്രേരണ നൽകിയ വിവിധ വകുപ്പുകൾക്കാണ്.