- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ അറസ്റ്റു ചെയ്ത തൃണമൂൽ നേതാവ് മുകുൾ റോയ് പാർട്ടി വിട്ടു; പാർട്ടി വർക്കിങ് കമ്മിറ്റി അംഗത്വവും രാജ്യസഭാംഗത്വവും ദുർഗാപൂജയ്ക്ക് ശേഷം രാജിവയ്ക്കും; മമത ബാനർജിയുടെ വലംകൈ ബിജെപിയിലേക്കെന്നു സൂചന
കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ അറസ്റ്റു ചെയ്ത തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവും രാജ്യസഭാംഗവുമായ മുകുൾ റോയ് പാർട്ടി വിട്ടു. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന റോയിയെ അറസ്റ്റിലായതിനെ തുടർന്ന് പാർട്ടി പദവിയിൽ നിന്ന് നീക്കിയിരുന്നു. 2015ലാണ് റോയ് അറസ്റ്റിലാകുന്നത്. പാർട്ടി പദവികൾ നഷ്ടപ്പെട്ടതിനു പുറമേ മുഖ്യമന്ത്രി മമത ബാനർജിയിൽ നിന്ന് നേരിടുന്ന അവഗണനയുമാണ് രാജിയിലേക്ക് നയിച്ചത്. പാർക്കിയുടെ വർക്കിങ് കമ്മിറ്റി അംഗത്വവും രാജ്യസഭാംഗത്വവും ദുർഗാപൂജയ്ക്ക് ശേഷം രാജിവയ്ക്കുമെന്ന് റോയ് വ്യക്തമാക്കി. അഞ്ച് ദിവസം പൂജയിൽ പങ്കെടുക്കും. തുടർന്ന് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് വാർത്താസമ്മേളനത്തിൽ മുകുൾ റോയ് പ്രഖ്യാപിച്ചു. ദുർഗപൂജയ്ക്ക് ശേഷം പാർട്ടി വിടാനുള്ള കാരണം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുകുൾ റോയ് ബിജെപിയിൽ ചേക്കേറുമെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും, പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ വലം കൈയും പാർട്ടിയിലെ രണ്ടാമനുമായിരുന്നു മുകുൾ റോയ്.എന്നാൽ സമീപകാലത്തായി മുക
കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ അറസ്റ്റു ചെയ്ത തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവും രാജ്യസഭാംഗവുമായ മുകുൾ റോയ് പാർട്ടി വിട്ടു. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന റോയിയെ അറസ്റ്റിലായതിനെ തുടർന്ന് പാർട്ടി പദവിയിൽ നിന്ന് നീക്കിയിരുന്നു. 2015ലാണ് റോയ് അറസ്റ്റിലാകുന്നത്.
പാർട്ടി പദവികൾ നഷ്ടപ്പെട്ടതിനു പുറമേ മുഖ്യമന്ത്രി മമത ബാനർജിയിൽ നിന്ന് നേരിടുന്ന അവഗണനയുമാണ് രാജിയിലേക്ക് നയിച്ചത്. പാർക്കിയുടെ വർക്കിങ് കമ്മിറ്റി അംഗത്വവും രാജ്യസഭാംഗത്വവും ദുർഗാപൂജയ്ക്ക് ശേഷം രാജിവയ്ക്കുമെന്ന് റോയ് വ്യക്തമാക്കി. അഞ്ച് ദിവസം പൂജയിൽ പങ്കെടുക്കും. തുടർന്ന് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് വാർത്താസമ്മേളനത്തിൽ മുകുൾ റോയ് പ്രഖ്യാപിച്ചു.
ദുർഗപൂജയ്ക്ക് ശേഷം പാർട്ടി വിടാനുള്ള കാരണം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുകുൾ റോയ് ബിജെപിയിൽ ചേക്കേറുമെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും, പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ വലം കൈയും പാർട്ടിയിലെ രണ്ടാമനുമായിരുന്നു മുകുൾ റോയ്.എന്നാൽ സമീപകാലത്തായി മുകുൾ റോയ് ബിജെപിയോട് അടുക്കുന്നതായി മമത സംശയിച്ചിരുന്നു.
ഇതേത്തുടർന്ന് മുകുൾ റോയിയെ അടുത്ത കാലത്ത് തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കിയിരുന്നു. കൂടാതെ പാർട്ടിയുടെ ത്രിപുരയുടെ ചുമതലയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.
പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിന്ന മുകുൾ റോയ് സെപ്റ്റംബർ 19 ന് പാർട്ടി മുഖപത്രം ഇറക്കിയ ജാഗോ ബംഗൽ എഡിഷൻ അനാവരണത്തിൽ പങ്കെടുത്തിരുന്നില്ല. തൃണമൂൽ കോൺഗ്രസ് നേതാക്കളെല്ലാം പങ്കെടുത്ത ചടങ്ങിൽ മുകുൾ രോയിയുടെ അസാന്നിധ്യം ചർച്ചയായിരുന്നു.