- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലചവിട്ടാൻ മാലയിട്ട് തൃപ്തി ദേശായി എത്തില്ല; കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിന് തൃപ്തിയെ അറസ്റ്റ് ചെയ്ത് തടവിലാക്കി മഹാരാഷ്ട്രാ പൊലീസ്; വിശ്വാസങ്ങളെ വെല്ലുവിളിച്ച് ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് വേണ്ടി മുറവിളി കൂട്ടിയ പെൺപുലിയെ വെട്ടിലാക്കി പ്രധാനമന്ത്രിയുടെ ഇടപെടൽ: പതിനെട്ടാം പടി ചവിട്ടി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങിയ തൃപ്തിക്ക് ഇനി ജയിലിൽ കിടക്കാം
മുംബൈ: മലചവിട്ടാൻ മാലയിട്ട് ഇക്കുറി തൃപ്തി ദേശായി എത്തില്ല. ശബരിമല ദർശനത്തിന് ഒരുക്കങ്ങൾ നടത്തിയ തൃപ്തി ദേശായി ഇപ്പോൾ മഹാരാഷ്ട്രാ പൊലീസിന്റെ കരുതൽ തടങ്കലിലെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഷിർദി ക്ഷേത്ര ദർശനത്തിൽ കലാപം സൃഷ്ടിക്കുമെന്ന പേരിലാണ് സാമൂഹ്യ പ്രവർത്തക തൃപ്തി ദേശായിയെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്തു തടവിലാക്കിയത്. ഇതോടെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മലചവിട്ടുമെന്ന വെല്ലുവിളിയുമായി നിന്ന തൃപ്തി ദേശായിക്ക് ഇക്കുറി അയ്യപ്പ ദർശനത്തിന് എത്താനാവില്ല. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ ഇടപെട്ട് തൃപ്തി ദേശായിയെ തടവിലാക്കുക ആയിരുന്നു. ഇതോടെ തൃപ്തിക്ക് മലചവിട്ടാൻ ആവില്ലെന്ന് ഉറപ്പാകുന്നു. ഷിർദി ക്ഷേത്രദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശബരിമല വിഷയം സംസാരിക്കാൻ കൂടിക്കാഴ്ചയ്ക്കു അവസരം തേടിയതിനു പിന്നാലെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്നഗർ എസ്പിക്ക
മുംബൈ: മലചവിട്ടാൻ മാലയിട്ട് ഇക്കുറി തൃപ്തി ദേശായി എത്തില്ല. ശബരിമല ദർശനത്തിന് ഒരുക്കങ്ങൾ നടത്തിയ തൃപ്തി ദേശായി ഇപ്പോൾ മഹാരാഷ്ട്രാ പൊലീസിന്റെ കരുതൽ തടങ്കലിലെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഷിർദി ക്ഷേത്ര ദർശനത്തിൽ കലാപം സൃഷ്ടിക്കുമെന്ന പേരിലാണ് സാമൂഹ്യ പ്രവർത്തക തൃപ്തി ദേശായിയെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്തു തടവിലാക്കിയത്. ഇതോടെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മലചവിട്ടുമെന്ന വെല്ലുവിളിയുമായി നിന്ന തൃപ്തി ദേശായിക്ക് ഇക്കുറി അയ്യപ്പ ദർശനത്തിന് എത്താനാവില്ല.
കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ ഇടപെട്ട് തൃപ്തി ദേശായിയെ തടവിലാക്കുക ആയിരുന്നു. ഇതോടെ തൃപ്തിക്ക് മലചവിട്ടാൻ ആവില്ലെന്ന് ഉറപ്പാകുന്നു. ഷിർദി ക്ഷേത്രദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശബരിമല വിഷയം സംസാരിക്കാൻ കൂടിക്കാഴ്ചയ്ക്കു അവസരം തേടിയതിനു പിന്നാലെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്നഗർ എസ്‌പിക്കാണ് തൃപ്തി ദേശായി കത്ത് നൽകിയത്. തന്നെ കാണാൻ കൂട്ടാക്കിയില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വാഹനം തടയുമെന്ന് തൃപ്തി ദേശായി ഭീഷണിമുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അതേസമയം തൃപ്തി ദേശായി മലചവിട്ടാൽ എത്തുമെന്ന ഭീതിയിലായിരുന്നു അയ്യപ്പ ഭക്തർ. ഇന്നലെ ഇവർ തിരുവനന്തപുരത്ത് എത്തിയതായും വാർത്തകൾ ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് ഇവർ മലചവിട്ടുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെ ഇവരെ തടയാൻ അയ്യപ്പ ഭക്തരും തയ്യാറെടുപ്പുകൾ പമ്പയിലും സന്നിധാനത്തുമെല്ലാം നടത്തിയിരുന്നു. പൊലീസ് സുരക്ഷയോടെ ഇന്നലെ വൈകിട്ട് ഇവർ ശബരിമലയിൽ എത്തുമെന്നായിരുന്നു വാർത്ത. ഇതിൽ പരക്കേ അയ്യപ്പ ഭക്തർക്ക് ആശങ്ക ഉണ്ടായിരുന്നു. ഇതിനിടയിലാണ് തൃപ്തി ദേശായി അറസ്റ്റിലായ വിവരം മഹാരാഷ്ട്രാ സർക്കാർ പുറത്ത് വിടുന്നത്.
വെള്ളിയാഴ്ച പുലർച്ചെയാണ് തൃപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധിക്കാൻ ഭരണഘടന നൽകുന്ന അവകാശം പൊലീസ് നിഷേധിക്കുകയാണെന്ന് തൃപ്തി പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചർച്ച നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഇവർ ബുധനാഴ്ച അഹ്മദ്നഗർ എസ്‌പിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ച മോദിയുടെ ഷിർദി സന്ദർശന വേളയിൽ കൂടിക്കാഴ്ച അനുവദിക്കണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ ഷിർദി യാത്ര തടയുമെന്നും തൃപ്തി ദേശായ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെയാണ് ഇവർ പൊലീസ് കാവലിൽ വീട്ടുതടവിലായത്.
അതേസമയം പൊലീസ് നടപടിയിൽ പ്രതിഷേധമറിയിച്ച് തൃപ്തി ദേശായ് രംഗത്തെത്തി. ഞങ്ങൾ ഷിർദിയിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴേക്കും പൊലീസ് ഇവിടെയെത്തി തടയുകയായിരുന്നു. പ്രതിഷേധമറിയിക്കാനുള്ള ഞങ്ങളുടെ അവകാശത്തെ അടിച്ചമർത്താനുള്ള ശ്രമമാണിത്. തൃപ്തി പറഞ്ഞു.
തൃപ്തി ദേശായി ശബരിമലയിൽ എത്തുമെന്ന് പ്രതീക്ഷിച്ച് അയ്യപ്പ ഭക്തരും മാധ്യമങ്ങളും പൊലീസുമെല്ലാം കാത്തിരുന്നു. എ്‌നനാൽ ഒന്നും ഉണ്ടായില്ല. അതോടെ ഇന്ന് ഇവർ എത്തുമെന്നായിരുന്നു കരുതിയത്. അതിനിടയിലാണ് തൃപ്തി ദേശായിയുടെ അറസ്റ്റ് വാർത്ത പുറത്ത് വന്നത്.