തിരുവനന്തപുരം: ജയിലിൽ തുടങ്ങിയ സൗഹൃദം ഒടുവിൽ എത്തിച്ചത് ജയിലിൽ തന്നെ. ഓൺലൈൻ പെൺവാണിഭത്തിന്റെ പേരിൽ തുടങ്ങിയ സൗഹൃദം തങ്ങളുടെ സ്വന്തം മക്കളിൽ പീഡനമെത്തിയപ്പോഴാണ് അവസാനിച്ചത്. അഞ്ച് പേരടങ്ങുന്ന സൗഹൃദ വലയത്തിൽ ഒരാൾ തന്നെ തങ്ങളുടെ വില്ലനായി മാറിയാൽ അവനെ ഇല്ലാതാക്കുക എന്ന നിയമത്തിലൂന്നി അവസാനിപ്പിച്ചത് രഞ്ജുവിന്റെ ജീവിതം

വർഷങ്ങൾക്ക് മുമ്പ് നെയ്യാറ്റിൻകര സ്‌പെഷ്യൽ സബ് ജയിലിലായിരുന്നു ഈ കൂട്ടുകെട്ട് ആരംഭിക്കുന്നത്. നാല് പേരടങ്ങുന്ന സംഘത്തിലുണ്ടായിരുന്നത് മലയിൻകീഴ് അരുവിപ്പാറ വിറക് വെട്ടിക്കോണം സ്വദേശി അഭിലാഷ് (31), വെമ്പായം തേക്കട കൊച്ചാലുംമൂട് കിഴക്കതിൽ വീട്ടിൽ ദീപക് (27), ആറ്റിപ്ര കൃതിക ഭവനിൽ ഹരിലാൽ (37) എന്നിവരാണ് ജയിലിൽ കണ്ടുമുട്ടിയത്. ജയിലിലെ സൗഹൃദം വെളിയിലും തുടർന്നതോടെ ഓൺലൈൻ പെൺവാണിഭം എന്ന പുതിയ ബിസിനസ്സ് ആരംഭിക്കുകയായിരുന്നു മൂവരും ചെയ്തത്. ഇതിലേക്ക് ദീപക്കിന്റെ സുഹൃത്തായ
ആക്കുളം മടത്തുവിള ലൈനിൽ ഷാഹിർ (19) വന്നതോടെ ടീം അങ്ങ് കൊഴുത്തു. ഓൺ ലൈൻ ഇടപാടായതിനാൽ അക്കാലത്തൊന്നും ഇവർ പിടിക്കപ്പെട്ടിരുന്നില്ല.

ജീവിതം അടിപൊളിയായി പോകുന്നതിനിടക്കാണ് ബിസിനസ് ഒന്ന് വിപുലീകരിക്കണം എന്ന് നാല് പേർക്കും തോനുന്നത്. സിനിമ സീരിയൽ നടിമാർ കൂടെ വന്നാൽ തങ്ങളുടെ ബിസിനസ് അടിച്ച് കയറുമെന്ന് പ്രതീക്ഷിച്ച് നാല് പേരും അതിനായുള്ള ശ്രമം ആരംഭിച്ചു. ഇതിനായാണ് തങ്ങളുടെ ഫേസ്‌ബുക്ക് ഫ്രണ്ടായ രഞ്ജുകൃഷ്ണയുമായി ബന്ധപ്പെടുന്നത്. സിനിമ രംഗത്ത് പ്രൊഡക്ഷൻ കൺട്രോളറെന്ന പേരിലാണ് അടൂർ കടമ്പനാട് തുവയൂർ ചെറുക്കാട്ട് വീട്ടിൽ രഞ്ജുകൃഷ്ണ ഇവരോടും ബന്ധപ്പെടുന്നത്. അതിന് ശേഷം സീരിയൽ സിനിമ നടിമാർക്കായി രഞ്ജുവിനെ കൂട്ടാക്കി മദ്യസൽക്കാരങ്ങൾക്ക് ക്ഷണിച്ചും പെൺകുട്ടികളെ കൂട്ടിക്കൊടുത്തും രഞ്ജുകൃഷ്ണയേയും ഇവർ കൂടെകൂട്ടി.

എന്നാൽ അടുത്തതിന് ശേഷമാണ് രഞ്ജുവിന് സിനിമ സീരിയൽ രംഗത്ത് യാതൊരു പരിചയവും ഇല്ലെന്ന് ഇവർക്ക് മനസ്സിലാവുന്നത്. എന്നാൽ കൂട്ടത്തിൽ കയറിയവനെ ഇറക്കി വിടാൻ സുഹൃത്തുക്കൾ തയ്യറായിരുന്നില്ല. തങ്ങളുടെ കൂടെ കൂടാൻ ക്ഷണിച്ചപ്പോൾ ഒന്നും നോക്കാതെ രഞ്ജു കൂടെ ചേരുകയായിരുന്നു. തന്റെ ആഗ്രങ്ങൾക്ക് ഇവർ നല്ല കൂട്ടാണ് എന്ന് രഞ്ജു അവിടെ കരുതുകയായിരുന്നു. അതോട് കൂടെ വീട്ടുകാരുമായി ഉടക്കിപ്പിരിയുകയും ചെയ്തതോടെ നിയന്ത്രണങ്ങളില്ലാത്ത ജീവിതമായിരുന്നു രഞ്ജു നയിച്ചത്.

ഇതിനിടയിലാണ് കൂട്ടത്തിലൊരാളുടെ മകനെ രഞ്ജു പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്നത്. അടുത്ത ദിവസങ്ങളിലായി ഇവരുടെ തന്നെ
വനിതാ സുഹൃത്തിന്റെ മകളെയും ഇയാൾ പീഡിപ്പിച്ചു. എന്നാൽ കുട്ടികൾ തങ്ങൾക്കേറ്റ പീഡനം വീട്ടുകാരോട് പറഞ്ഞതോടെ രഞ്ജുവും കൂട്ടുകാരും തമ്മിൽ തെറ്റി. വിഷയം ചൈൽഡ് ലൈൻ ഏറ്റെടുത്തപ്പോൾ പൊലീസ് കേസാവുകയും രഞ്ജു മുങ്ങുകയും ചെയ്തു.

എന്നാൽ ഇവിടെ രഞ്ജു ചെയ്ത തെറ്റിന് മരണശിക്ഷ വിധിക്കാൻ കൂട്ടുകാർ തീരുമാനിക്കുകയായിരുന്നു. എന്നാൽ അവൻ കുറ്റ സമ്മതം നടത്തിയതിന് ശേഷം മാത്രം കൊലപാതകം നടത്തിയാൽ മതി എന്നാണ് ഒടുവിൽ തീരുമാനിച്ചത്. ഒടുവിൽ രഞ്ജു മെഡിക്കൽ കോളജ് പരിസരത്തെ ലോഡ്ജിലുണ്ട് എന്ന് മനസ്സിലാക്കിയ നാലുപേരും ഏഴുമാസങ്ങൾക്ക് മുമ്പ് ഏപ്രിൽ 24ന് രാത്രി രഞ്ജു തങ്ങുന്ന ലോഡ്ജിലെത്തുകയായിരുന്നു.

എന്നാൽ ദേഷ്യം ഒന്നും പ്രകടിപ്പിക്കാതെ സൗഹാർദ്ധത്തിലായിരുന്നു മൂന്ന് പേരും ഇടപെട്ടത്. തുടർന്ന് നാലു പേരും ചേർന്ന് മദ്യ സൽക്കാരം നത്താൻ തീരുമാനിച്ചു. ഇതിനായി താഴെ പാർക്ക് ചെയ്തിരുന്ന ഇയോൺ കാറിലേക്ക് രഞ്ജുവുമായെത്തിയ സംഘം കാറിലിരുന്ന് ആദ്യം മദ്യപിച്ചു. രണ്ട് പെഗ് വീതം അകത്തായതോടെ ഭക്ഷണം കഴിക്കാനെന്ന പേരിൽ രാത്രി 9 മണിയോടെ അഭിലാഷിന്റെ കാറിൽ യാത്ര ആരംഭിച്ചു.

സൗഹൃദ സംഭാഷണത്തിലൂടെ പീഡന വിവരം വീണ്ടും വീണ്ടും ചോദിച്ച് കൊണ്ടിരുന്ന സുഹൃത്തക്കളോട് മദ്യലഹരിയിൽ താൻ പീഡിപ്പിച്ചിട്ടുണ്ടെന്ന് രഞജു വെളിപ്പെടുത്തി. പിന്നീട് നടന്നത് മൂന്നാം മുറ പീഡനങ്ങളായിരുന്നു. കാറിന്റെ വിൻഡോ ഗ്‌ളാസുകൾ ഉയർത്തി പാട്ടും വെച്ച് അതിവേഗം നഗരത്തിൽ നിന്ന് പുറത്ത് കടന്ന് ഓണാക്കി വട്ടപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തിറക്കി ഇരുട്ടിന്റെ മറവിൽ രഞ്ജുവിനെ ഭീകരമായി മർധിച്ചു തുടർന്ന് വീണ്ടും കാറിൽ കയറ്റിയ ശേഷം സംഘം രഞ്ജുവിനെ കാറിൽ കയറ്റി വീൽ സ്പാനറുപയോഗിച്ച് തലയ്ക്കടിക്കുകയും കൈകാലുകൾ അടിച്ചൊടിക്കുകയും ചെയ്തു.

തനിക്ക് മാപ്പ് തരണമെന്ന് രഞ്ജു ഇതിനിടയിൽ കരഞ്ഞ് പറഞ്ഞു കൊണ്ടിരുന്നു എന്നാൽ സംഘം അത് കേൾക്കാതെ രഞ്ജുവിനെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു. ബൈപ്പാസിലൂടെയുള്ള ഓട്ടത്തിനിടെ രഞ്ജുവിനെപ്പോഴോ പ്രാണൻനഷ്ടമായി. ടെക്‌നോപാർക്കിന് സമീപമെത്തിയപ്പോഴാണ് രഞ്ജുമരിച്ചതായി ഇവർക്ക് മനസിലായത്.

തുടർന്ന് ബോഡി എങ്ങനെ ഒളിപ്പിക്കാം എന്നതായിരുന്നു ഇവരുടെ ശ്രമം ഇതിനായി സംഘം ദീപക്കിന്റെ ചങ്ങാതിയായ ആക്കുളം സ്വദേശി ഷാഹിറിനെ സമീപിക്കുകയായുരുന്നു.തുടർന്ന് കാറിന്റെ പിൻസീറ്റിലായിരുന്ന ജഡം പുറത്തിറക്കാതെ അതിനുള്ളിൽ വച്ച് കൈകാലുകൾ മടക്കിയൊടിച്ച് തുണിഉപയോഗിച്ച് വരിഞ്ഞ് മുറുക്കി കെട്ടിയശേഷം ഡിക്കിക്കുള്ളിലാക്കുകയും കുടകിലെ പോവുകയുമായിരുന്നു.

തുടർന്ന്  ആളൊഴിഞ്ഞ ഒരു സ്ഥലത്ത് റേഡരികിലെ കൊക്കയ്ക്കരികിൽ വണ്ടി നിർത്തുകയും ഉടൻ ജഡം പുറത്തെടുത്ത് റോഡരികിൽ നിന്ന് താഴ്ചയിലേക്ക് ചവിട്ടിതള്ളിയിടുകയും ചെയ്തു. ജഡം താഴ്ചയിൽ പതിച്ചെന്നുറപ്പാക്കിയശേഷമാണ് ഇരുവരും അവിടെ നിന്ന് കേരളത്തിലേക്ക് തിരിച്ചത്.ഒടുവിൽ മൃദദേഹം കണ്ടെത്തിയ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സംഘത്തെ കുടുക്കുകയുമായിരുന്നു.