- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനു വി ജോൺ ഏഷ്യാനെറ്റിൽ നിന്ന് രാജിവച്ചോ? വെറും ഊഹാപോഹമെന്ന് ചാനലിലെ സഹപ്രവർത്തകർ; മനസ്സ് തുറക്കാതെ വാർത്താ അവതാരകനും; പ്രസ് ക്ലബ്ബിലെ സങ്കേതത്തിലെ മദ്യകച്ചവടം അവസാനിപ്പിച്ചതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഇടപെടലും
തിരുവനന്തപുരം: പ്രസ് ക്ലബ്ബിലെ സങ്കേതത്തിനെതിരെ ട്വീറ്റ് ചെയ്ത വിവാദത്തിലായ ഏഷ്യനെറ്റ് ഔട്ട് പുട്ട് എഡിറ്ററും അവതാരകനുമായ വിനു വി ജോൺ രാജി വച്ചെന്ന അഭ്യൂഹം ശക്തം. എന്നാൽ ഇത് വെറും ഊഹാപോഹമാണെന്നും വിനു വി ജോൺ രാജിവച്ചിട്ടില്ലെന്നുമാണ് ഏഷ്യാനെറ്റിലെ മറ്റ് ജീവനക്കാരുടെ നിലപാട്. എന്നാൽ ഇതേ കുറിച്ച് വ്യക്തമായ പ്രതികരണങ്ങൾക്ക് വിനു വി ജോണും തയ്യാറാകുന്നില്ല. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വച്ച് ഓഫ് എന്ന അവസ്ഥയിലുമാണ്. ആരോടും വിവാദത്തിൽ വിനു വി ജോൺ മനസ്സ് തുറന്നിട്ടില്ല. അതിനിടെ വിനു വി ജോണിന്റെ ട്വീറ്റിൽ തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകരിൽ ഒരു വിഭാഗം അമർഷത്തിലാണ്. ഏഷ്യാനെറ്റിലെ ഒരു വിഭാഗവും കടുത്ത അതൃപ്തിയിലാണ്. സങ്കേതത്തിനെതിരായ ട്വീറ്റല്ല ഏഷ്യാനെറ്റിലെ ജീവനക്കാരെ പ്രകോപിപ്പിച്ചത്. ചിത്ര വിചിത്രം ഫെയിം ഗോപീകൃഷ്ണൻ കാട്ടാളൻ എന്ന എസ്എംഎസ് അയച്ച വിവരം വിനു ട്വീറ്റ് ചെയ്തിരുന്നു. ഇത് ചാനലിലെ ജീവനക്കാരിലെ വിഭാഗീയത പുറം ലോകത്ത് എത്തിച്ചുവെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ സങ്കേതത്തിനെതിരെ മുമ്പ് നിലപാട് എടുത
തിരുവനന്തപുരം: പ്രസ് ക്ലബ്ബിലെ സങ്കേതത്തിനെതിരെ ട്വീറ്റ് ചെയ്ത വിവാദത്തിലായ ഏഷ്യനെറ്റ് ഔട്ട് പുട്ട് എഡിറ്ററും അവതാരകനുമായ വിനു വി ജോൺ രാജി വച്ചെന്ന അഭ്യൂഹം ശക്തം. എന്നാൽ ഇത് വെറും ഊഹാപോഹമാണെന്നും വിനു വി ജോൺ രാജിവച്ചിട്ടില്ലെന്നുമാണ് ഏഷ്യാനെറ്റിലെ മറ്റ് ജീവനക്കാരുടെ നിലപാട്. എന്നാൽ ഇതേ കുറിച്ച് വ്യക്തമായ പ്രതികരണങ്ങൾക്ക് വിനു വി ജോണും തയ്യാറാകുന്നില്ല. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വച്ച് ഓഫ് എന്ന അവസ്ഥയിലുമാണ്. ആരോടും വിവാദത്തിൽ വിനു വി ജോൺ മനസ്സ് തുറന്നിട്ടില്ല. അതിനിടെ വിനു വി ജോണിന്റെ ട്വീറ്റിൽ തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകരിൽ ഒരു വിഭാഗം അമർഷത്തിലാണ്. ഏഷ്യാനെറ്റിലെ ഒരു വിഭാഗവും കടുത്ത അതൃപ്തിയിലാണ്.
സങ്കേതത്തിനെതിരായ ട്വീറ്റല്ല ഏഷ്യാനെറ്റിലെ ജീവനക്കാരെ പ്രകോപിപ്പിച്ചത്. ചിത്ര വിചിത്രം ഫെയിം ഗോപീകൃഷ്ണൻ കാട്ടാളൻ എന്ന എസ്എംഎസ് അയച്ച വിവരം വിനു ട്വീറ്റ് ചെയ്തിരുന്നു. ഇത് ചാനലിലെ ജീവനക്കാരിലെ വിഭാഗീയത പുറം ലോകത്ത് എത്തിച്ചുവെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ സങ്കേതത്തിനെതിരെ മുമ്പ് നിലപാട് എടുത്തവർ പോലും വിനു വി ജോണിനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. ഇതിനിടെയിൽ മറ്റ് ചില വിനുവിന്റെ മറ്റ് ചില ട്വീറ്റുകൾ കൂടി ചർച്ചയായി. വാക്‌സിനേഷന് പോലും സാധ്യതയില്ല ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. സത്യസന്ധതയിൽ വിട്ടുവീഴ്ച ചെയ്യാത്ത മാദ്ധ്യമ പ്രവർത്തകനെക്കാൾ കുടിയനായ പട്ടിക്കുട്ടിയാണ് കൂടുതൽ വിശ്വസ്തൻ! എന്ന ട്വീറ്റിനും അർത്ഥതലങ്ങൾ ഏറെയായിരുന്നു. അതിനിടെ വിനു വി ജോണിന്റെ ട്വിറ്റർ അക്കൗണ്ടും അപ്രത്യക്ഷമായി. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫോണും സ്വിച്ച് ഓഫായി. ഇതിനിടെയിൽ പ്രസ് ക്ലബ്ബിലെ സങ്കേതത്തിൽ മദ്യം വിളമ്പുന്നത് അവസാനിപ്പിക്കുകയും ചെയ്‌തെന്ന സൂചനയെത്തി.
മറുനാടൻ മലയാളി നൽകിയ ഈ വാർത്ത മാദ്ധ്യമം അടക്കമുള്ള പത്രങ്ങളും വാർത്തയാക്കി. ഇതോടെ മദ്യക്കച്ചവടമല്ല നടക്കുന്നതെന്ന വാദവുമായി പ്രസ് ക്ലബ്ബും എത്തി. എന്നാൽ മാദ്ധ്യമത്തിലെ ബഹുഭൂരിപക്ഷം മാദ്ധ്യമ പ്രവർത്തകരും പ്രസ് ക്ലബ്ബിലെ അംഗങ്ങളാണ്. ഈ ഒരു സാഹചര്യത്തിൽ കാൽ നൂറ്റാണ്ടിലേറെയായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്യശാല എക്‌സൈസ് അധികൃതർ ഇടപെട്ട് പൂട്ടിച്ചുവെന്ന് മാദ്ധ്യമം പത്രത്തിൽ എങ്ങനെ വാർത്ത വന്നുവെന്നതാണ് ഉയരുന്ന ചോദ്യം. എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിങ് മുൻകൈയെടുത്താണ് സങ്കേതം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാർ പൂട്ടിച്ചതെന്ന് മാദ്ധ്യമവും സമ്മതിക്കുന്നു. ലൈസൻസ് ഇല്ലാതെ ക്‌ളബ്ബുകളിൽ മദ്യ വിൽപനയോ മദ്യപാനമോ അനുവദിക്കില്ലെന്ന് എക്‌സൈസ് കമ്മീഷണറുടെ നിർദേശ പ്രകാരം ഉദ്യോഗസ്ഥർ പ്രസ്സ് ക്ലബ് ഭാരവാഹികളെ അറിയിച്ചിരുന്നു. സർക്കാരിലേക്കും ഈ വിവരം റിപ്പോർട്ട് ചെയ്തുവെന്നാണ് മാദ്ധ്യമം വാർത്ത. ഇക്കാര്യങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനായിരുന്നു.
ഇതോടെയാണ് സ്‌ങ്കേതം ബാറല്ലെന്നും റിക്രീയേഷൻ ക്ലബ്ബ് മാത്രമാണെന്നും പ്രസ് ക്ലബ്ബ് വിശദീകരിച്ചത്. റിക്രിയേഷൻ ക്ലബ്ബ് അടച്ചുപൂട്ടണമെന്ന് എക്‌സൈസ് വകുപ്പിലെ ഒരുദ്യോഗസ്തനും നിർദ്ദേശിച്ചിട്ടില്ല. അംഗങ്ങൾ ആവശ്യപ്പെടുമ്പോൾ കായിക വിനോദങ്ങൾക്ക് ഇത് തുറന്നുകൊടുക്കറുമുണ്ട്. പ്രസ് ക്ലബ്ബിന് ഭൂഗർഭ അറയില്ല. സ്റ്റാർ ഹോട്ടലുകളിലെ ബാറുകളോട് കിടപിടിക്കുന്ന ഹാളുകളുമില്ലന്ന് ഭാരവാഹികൾ അറിയിച്ചു. അടുത്ത കാലത്തായി പ്രസ് ക്ലബ്ബിനേയും തലസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകരേയും അപമാനിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. അംഗത്വം ലഭിക്കാത്തവരും അച്ചടക്ക നടപടിക്ക് വിധേയമായവരും സ്വന്തം മുഖത്ത് തുപ്പുന്നതിൽ സുഖം കണ്ടെത്തുന്നവരുമാണ് ഇതിനു പിന്നിലെന്നും പ്രസ് ക്ലബ്ബ് വിശദീകരിച്ചു. ഇത് മദ്യപാനത്തെ എതിർക്കുന്ന തിരുവനന്തപുരത്തെ മുഴുവൻ മാദ്ധ്യമ പ്രവർത്തകരേയും അടച്ചാക്ഷേപിക്കുന്നതാണെന്ന വാദം സജീവാണ്. മാദ്ധ്യമത്തിലെ പതിനഞ്ച് ജേർണലിസ്റ്റുകൾ പ്രസ് ക്ലബ്ബ് അംഗങ്ങളാണ്. ഈ സാഹചര്യത്തിൽ പ്രസ് ക്ലബ്ബിന്റെ വിശദീകരണം ഒട്ടും വിശ്വാസ്യയോഗ്യമല്ലെന്നും സൂചനയുണ്ട്.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ അനധികൃത മദ്യകച്ചവടമെന്ന വിനു വി ജോണിന്റെ ട്വീറ്റ് മറുനാടൻ വാർത്തയാക്കിയതോടെ വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലുമെത്തി. ഒരു കാരണവശാലും ഇത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പിണറായി വിജയനും നിലപാട് എടുത്തു. ദേശാഭിമാനിയിലെ പല മുതിർന്ന മാദ്ധ്യമ പ്രവർത്തകരും വളരെ നേരത്തെ തന്നെ ഈ ബാർ പൂട്ടണമെന്ന് പരസ്യമായി പ്രതികരിച്ചവരാണ്. മുഖ്യമന്ത്രിയുടെ കടുത്ത തീരുമാനത്തിന് ഇതും കാരണമായി. അനധികൃതമായി ഒന്നും അനുവദിക്കേണ്ടെന്ന് വിഷയത്തിൽ ഉപദേശം തേടിയ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് നിർദ്ദേശവും കിട്ടി. ഇതോടെയാണ് ആദ്യ പടിയെന്ന നിലയിൽ സങ്കേതത്തിൽ മദ്യകച്ചവടം അനുവദിക്കാനാകില്ലെന്ന അനൗദ്യോഗിക സന്ദേശം ഋഷിരാജ് സിങ് നൽകിയത്. പ്രത്യേക ദൂതന്മാരെ ഇതിനായി നിയോഗിക്കുകയും ചെയ്തു. ഇതോടെ സങ്കേതത്തിന് പൂട്ടുവീണു. മറുനാടന് പിന്നാലെ മറ്റ് മാദ്ധ്യമങ്ങളും വാർത്ത നൽകിയതോടെ സങ്കേതത്തിനെ റിക്രിയേഷൻ ക്ലബ്ബാക്കി മാറ്റി വിശദീകരണവും എത്തി.
ഇതിന് കാരണക്കാരൻ വിനു വി ജോൺ മാത്രമാണെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. പ്രസ് ക്ലബ്ബിൽ നിത്യേനയെത്തുന്ന ഏഷ്യാനെറ്റിലെ പ്രമുഖർ വിനു വി ജോണിനെതിരെ തിരിഞ്ഞു. അവതാരകനെന്ന നിലയിൽ വിനു വി ജോണായിരുന്നു ഏഷ്യാനെറ്റിലെ പ്രധാനി. ഇതിൽ അസൂയ പൂണ്ട ചിലരും പ്രശ്‌നം കത്തിച്ചു. ഇതോടെയാണ് ട്വിറ്ററും മറ്റും പൂട്ടി വിനു വി ജോൺ നിശബ്ദനായത്. എന്നാൽ ഏഷ്യാനെറ്റിന്റെ സ്റ്റാർ വാർത്താ അവതാരകൻ രാജി വച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. അതിനിടെ എങ്ങനേയും ഏഷ്യാനെറ്റിൽ നിന്ന് വിനു വി ജോണിനെ സമ്മർദ്ദത്തിലൂടെ രാജി വയ്‌പ്പിക്കാനുള്ള നീക്കം അണിയറയിൽ സജീവമാണ്. ഏഷ്യാനെറ്റ് മാനേജ്‌മെന്റ് ഈ വിഷയത്തിൽ നിലപാടൊന്നും എടുത്തിട്ടുമില്ല. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം വിനുവിനുണ്ട്. ഇതിനൊപ്പം മദ്യപിക്കാനുള്ള അവകാശം മറ്റുള്ളവർക്കുമെന്നാണ് മാനേജ്‌മെന്റ് പക്ഷം. വരു ദിനങ്ങളിൽ തന്നെ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്ന് മാത്രമാണ് ഈ വിഷയത്തിൽ വിനു വി ജോണിന്റെ അടുപ്പക്കാർ നൽകുന്ന സൂചന.
എൽ ഡി എഫ് സർക്കാർ വന്ന ശേഷം എക്‌സൈസ് കമ്മീഷണറായി ചാർജെടുത്ത ഋഷിരാജ്‌സിങ് പ്രസ്സ് ക്ലബ്ബിനു സമീപത്തെ രണ്ടു ക്‌ളബ്ബുകളിൽ പരിശോധന നടത്തിയിട്ടും പ്രസ്സ് ക്ലബ് ബാറിനെ വിട്ടു കളഞ്ഞതു വലിയ തോതിൽ വിമർശത്തിന് ഇടയാക്കി. ഇതേക്കുറിച്ചു വിനു വി ജോൺ ട്വിറ്ററിൽ എഴുതിയതാണ് ബാർ അടച്ചു പൂട്ടലിലേക്ക് നയിച്ചത്. ഷെയിം ഓൺ യു സിങ്കം , നിങ്ങൾ വിചാരിച്ചാലും പത്രക്കാരുടെ അനധികൃത മദ്യ വിൽപന നിർത്താൻ കഴിയില്ല എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്. ഇതിനെ അനുകൂലിച്ചും എതിർത്തും മാദ്ധ്യമ പ്രവർത്തകർ രംഗത്തു വന്നു. ഈ സാഹചര്യത്തിലാണ് എക്‌സൈസ് കേസ് വരുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയത്. ബാർ ലൈസൻസ് ഇല്ലാതെയാണ് മദ്യപാനമെങ്കിൽ നിയമപരമായ നടപടി എടുക്കാം എന്നാണ് സർക്കാരിൽ നിന്നു നിർദ്ദേശം ലഭിച്ചത്.
ബാറിന്റെ പ്രവർത്തിസമയം ഉച്ചക്ക് രണ്ടു മണിക്കൂറും രാത്രി മൂന്നു മണിക്കൂറുമായി അടുത്തയിടെ പരിമിതപ്പെടുത്തിയിരുന്നു. യാതൊരു സമയ ക്രമവും ബാധകമല്ലാതെ മുൻ കാലങ്ങളിൽ പാതിരാത്രി കഴിഞ്ഞും പ്രവർത്തിച്ചിരുന്ന സങ്കേതം തലസ്ഥാനത്തു നിരവധി പത്രപ്രവർത്തകരെ മുഴുക്കുടിയന്മാരും രോഗികളുമാക്കി മാറ്റി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ജോലി ആയതിനാൽ ജോലി കഴിഞ്ഞു നേരെ ബാറിൽ എന്നതു ചിലർ ശീലമാക്കി. കുറഞ്ഞ ചെലവിൽ മദ്യപിക്കാം എന്നതു വരുമാനം കുറഞ്ഞ മാദ്ധ്യമ പ്രവർത്തകർ അനുഗ്രഹമായി കണ്ടു. പുതു തലമുറയിലെ ജേർണലിസ്റ്റുകൾ അവിടേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടു.
എല്ലാ അനീതികളെയും ചോദ്യം ചെയ്യുന്ന മാദ്ധ്യമ സമൂഹം പച്ചയായ ഈ നിയമലംഘനം ഭരണഘടനാപരമായ അവകാശം പോലെയാണ് കണ്ടിരുന്നത്. അതിനെ ചോദ്യം ചെയ്യുന്നവരെ കൂട്ടത്തോടെ കടന്നാക്രമിച്ചു. പ്രസ്സ് ക്ലബ്ബ് ബാറിനെതിരെ മുൻപ് എക്‌സൈസ് കമ്മീഷണർക്ക് പരാതി കൊടുത്ത ചാനൽ ലേഖികയെ സമ്മർദം ചെലുത്തി പരാതി പിൻവലിപ്പിച്ചു. ഇതിനെല്ലാമാണ് താൽക്കാലികമായി സങ്കേതത്തിലെ മദ്യകച്ചവടം അവസാനിപ്പിച്ച് വിനു വി ജോൺ വിരാമമിട്ടത്.