- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴുത്തിൽ ചുറ്റിയിരിക്കുന്ന ഹെഡ് സ്കാർഫ് എടുത്ത് തൂങ്ങി ചാവുക; ട്രംപിന്റെ അമേരിക്കയിൽ ഹിജാബ് ധരിക്കുന്നവർക്ക് സ്ഥാനമില്ല; യുവതിയായ സ്കൂൾ ടീച്ചർക്ക് കിട്ടിയ ഊമക്കത്ത് ട്രംപിന്റെ കാലത്ത് സംഭവിക്കാൻ പോകുന്നതിന്റെ സൂചനയോ..?
അമേരിക്കയ്ക്ക് പുറത്ത് നിന്നുള്ള മുസ്ലീങ്ങൾ യുഎസിലേക്ക് വരുന്നതിന് വിലക്കേർപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ രാജ്യമെങ്ങും വംശീയത ശക്തിപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോർജിയയിലെ ഡാകുളയിലുള്ള യുവതിയായ ഹൈസ്കൂൾ ടീച്ചർ മയ്റാഹ് ടെലിക്ക് ലഭിച്ച ഊമക്കത്തും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴുത്തിൽ ചുറ്റിയിരിക്കുന്ന ഹെഡ്സ്കാർഫ് എടുത്ത് തൂങ്ങിച്ചാവാനും ട്രംപിന്റെ അമേരിക്കയിൽ ഹിജാബ് ധരിക്കുന്നവർക്ക് ഇനി അധികകാലം സ്ഥാനമില്ലെന്നുമായിരുന്നു ഈ 24 കാരിക്ക് ഡാകുള ഹൈസ്കൂളിലെ ക്ലാസിൽ നിന്നും ലഭിച്ച കത്തിലെ ഉള്ളടക്കം. ട്രംപ് അധികാരത്തിൽ വന്നതോടെ ഇവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് തികഞ്ഞ ആശങ്കയാണുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് നടത്തി വംശീയ വിദ്വേഷം നിറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുമോയെന്നാണ് അവർ ഭയപ്പെടുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഫലമായിട്ടാണ് ഇത്തരത്തിലുള്ള ഒരു കത്ത് തനിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ടെലി പറയുന്നത്. രാജ്യ
അമേരിക്കയ്ക്ക് പുറത്ത് നിന്നുള്ള മുസ്ലീങ്ങൾ യുഎസിലേക്ക് വരുന്നതിന് വിലക്കേർപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ രാജ്യമെങ്ങും വംശീയത ശക്തിപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോർജിയയിലെ ഡാകുളയിലുള്ള യുവതിയായ ഹൈസ്കൂൾ ടീച്ചർ മയ്റാഹ് ടെലിക്ക് ലഭിച്ച ഊമക്കത്തും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴുത്തിൽ ചുറ്റിയിരിക്കുന്ന ഹെഡ്സ്കാർഫ് എടുത്ത് തൂങ്ങിച്ചാവാനും ട്രംപിന്റെ അമേരിക്കയിൽ ഹിജാബ് ധരിക്കുന്നവർക്ക് ഇനി അധികകാലം സ്ഥാനമില്ലെന്നുമായിരുന്നു ഈ 24 കാരിക്ക് ഡാകുള ഹൈസ്കൂളിലെ ക്ലാസിൽ നിന്നും ലഭിച്ച കത്തിലെ ഉള്ളടക്കം. ട്രംപ് അധികാരത്തിൽ വന്നതോടെ ഇവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് തികഞ്ഞ ആശങ്കയാണുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് നടത്തി വംശീയ വിദ്വേഷം നിറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുമോയെന്നാണ് അവർ ഭയപ്പെടുന്നത്.
ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഫലമായിട്ടാണ് ഇത്തരത്തിലുള്ള ഒരു കത്ത് തനിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ടെലി പറയുന്നത്. രാജ്യത്ത് ഇനി വംശീയത വർധിക്കുമെന്നതിന്റെ സൂചനയാണിതെന്നും അവർ മുന്നറിയിപ്പേകുന്നു. ഒരു ഹൈസ്കൂൾ ടീച്ചറായ തനിക്ക് ക്ലാസ്റൂമിൽ വച്ച് തന്നെ ഇത്തരത്തിലുള്ള ഊമക്കത്ത് ലഭിച്ചതിൽ ദുഃഖമേറെയുണ്ടെന്നും ടെലി പ്രതികരിക്കുന്നു. മുസ്ലീമെന്ന നിലയിൽ തന്റെ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഹെഡ്സ്കാർഫ് ധരിക്കുന്നതെന്നും ഇവിടുത്തെ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ വെളിപ്പെടുത്താനാണ് തനിക്കുണ്ടായ ദുരനുഭവം പങ്ക് വയ്ക്കുന്നതെന്നും ഈ ടീച്ചർ വ്യക്തമാക്കുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ടെലി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഡൊണാൾഡ്സ് അമേരിക്ക,ഹിയർ ടു സ്റ്റേ എന്നീ ഹാഷ്ടാഗുകളും ഈ പോസ്റ്റിനൊപ്പം ടെലി ചേർത്തിരിക്കുന്നു.കാലിഫോർണിയ സ്വദേശിയയായ ടെലി ഡാകുള ഹൈസ്കൂളിൽ ലാംഗ്വേജ് ആർട്സ് ടീച്ചറാണ്. കൈ കൊണ്ട് വരച്ച അമേരിക്കൻ പതാകയാൽ ഇല്ലുസ്ട്രേറ്റ് ചെയ്ത രീതിയിലാണ് കത്ത് ക്ലാസിൽ കിടന്നിരുന്നത്. കറുത്ത കാപിറ്റൽ ലെറ്ററിലാണ് കത്തെഴുതിയിരിക്കുന്നത്.ആരാണ് കത്തെഴുതിയിരിക്കുന്നതെന്ന് തങ്ങൾ കണ്ടെത്തുമെന്നാണ് ലോക്കൽ സ്കൂൾ ഡിസ്ട്രിക്ട് ദി അറ്റ്ലാന്റ് ജേർണൽ കോൺസ്റ്റിറ്റിയൂഷനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ട്രംപിന്റെ ജയം ബുധനാഴ്ച സ്ഥിരീകരിച്ചതിനെ തുടർന്ന് വംശീയ വിദ്വേഷം തുളുമ്പുന്ന ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ രാജ്യമാകമാനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കാലിഫോർണിയയിലെ റെഡിംഗിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ ലാറ്റിനോ വിദ്യാർത്ഥികൾക്ക് ഡിപ്പോർഷൻ ഫ്ലൈയേർസ് വിതരണം ചെയ്തിരുന്നു. മിച്ചിഗനിലെ ഡെവിറ്റിൽ മറ്റൊരു സ്കൂളിൽ ഹിസ്പാനിക് സഹപാഠികൾക്കെതിരെ മനുഷ്യമതിൽ പണിഞ്ഞിരുന്നു.നവനാസി വെബ്സൈറ്റുകൾ ട്രംപിന്റെ വിജയം ആഘോഷമാക്കിയിട്ടുണ്ട്.
മുസ്ലീങ്ങൾക്കെതിരെയും മറ്റ് ന്യൂനപക്ഷങ്ങൾക്കെതിരെയുമുള്ള ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പ്രചാരണ സമയത്ത് മെക്സിക്കൻ കുടിയേറ്റക്കാർക്കെതിരെയും മുസ്ലീങ്ങൾക്കെതിരെയും കടുത്ത പ്രസ്താവനകൾ നടത്തിയിരുന്ന ട്രംപ് വിജയിച്ചതിന് ശേഷം ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ല. ട്രംപ് പ്രസിഡന്റായതിൽ രാജ്യത്തുടനീളം കടുത്ത പ്രതിഷേധങ്ങളാണ് നടന്ന് വരുന്നത്. ഇതിൽ പങ്കെടുത്ത 300ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.