- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈവീശി കണ്ണിറുക്കി ട്രംപ്; മുട്ടിന് വളരെ മുകളിൽ നിൽക്കുന്ന ഉടുപ്പും ധരിച്ച് ഭാര്യ മെലാനിയ; നിയുക്ത അമേരിക്കൻ പ്രസിഡന്റും ഭാര്യയും പാതിരാ കുർബാനയ്ക്കെത്തിയപ്പോൾ ഇടവകക്കാർ സ്വീകരിച്ചത് കൈയടിച്ചും കെട്ടിപ്പിടിച്ചും
ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള എപിസ്‌കോപ്പൽ ചർച്ചിൽ ശനിയാഴ്ച രാത്രി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും പാതിരാ കുർബാനയ്ക്കെത്തി. കൈവീശി കണ്ണിറുക്കിയായിരുന്നു ട്രംപ് ഇവിടെ ആളുകളെ കൈയിലെടുത്തത്. എന്നാൽ മുട്ടിന് വളരെ മുകളിൽ നിൽക്കുന്ന ഉടുപ്പ് ധരിച്ച് തികച്ചും ഗ്ലാമറായിട്ടായിരുന്നു മെലാനിയ പ്രാർത്ഥനയ്ക്കെത്തിയിരുന്നത്. കൈയടിച്ചും കെട്ടിപ്പിടിച്ചുമായിരുന്നു ഇവരെ ഇടവകക്കാർ സ്വീകരിച്ചത്. ഇവർ എത്തിയപ്പോൾ ചർച്ചിലുണ്ടായിരുന്നവർ ഹർഷാരവം മുഴക്കിയാണ് വരവേറ്റിരുന്നത്. രാത്രി 10.30ഓടെ കടൽ മാർഗമായിരുന്നു അവർ ചർച്ച് ഓഫ് ബെത്തെസ്ഡയിലെത്തിയത്. 2005ൽ ഈ ചർച്ചിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായിരുന്നത്. മിനിഡ്രസും ഹീൽസുകളും ധരിച്ചെത്തിയ മെലാനിയ കൂടുതൽ സുന്ദരിയായിരുന്നു. ചർച്ചിന്റെ പടിവാതിൽക്കൽ വച്ച് അവർ ഒരു മിനിസ്റ്ററുമായി സംസാരിക്കുകയും ചെയ്തിരുന്നു. മെറി ക്രിസ്മസ് എന്നതിന് പകരം ട്രംപ് കൂടുതലായി ഹാപ്പി ഹോളിഡേ എന്ന് പ്രയോഗിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ചർച്ചിലെത്തിയതെന്നതും ശ്രദ്ധേയമാ
ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള എപിസ്‌കോപ്പൽ ചർച്ചിൽ ശനിയാഴ്ച രാത്രി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും പാതിരാ കുർബാനയ്ക്കെത്തി. കൈവീശി കണ്ണിറുക്കിയായിരുന്നു ട്രംപ് ഇവിടെ ആളുകളെ കൈയിലെടുത്തത്. എന്നാൽ മുട്ടിന് വളരെ മുകളിൽ നിൽക്കുന്ന ഉടുപ്പ് ധരിച്ച് തികച്ചും ഗ്ലാമറായിട്ടായിരുന്നു മെലാനിയ പ്രാർത്ഥനയ്ക്കെത്തിയിരുന്നത്.
കൈയടിച്ചും കെട്ടിപ്പിടിച്ചുമായിരുന്നു ഇവരെ ഇടവകക്കാർ സ്വീകരിച്ചത്. ഇവർ എത്തിയപ്പോൾ ചർച്ചിലുണ്ടായിരുന്നവർ ഹർഷാരവം മുഴക്കിയാണ് വരവേറ്റിരുന്നത്. രാത്രി 10.30ഓടെ കടൽ മാർഗമായിരുന്നു അവർ ചർച്ച് ഓഫ് ബെത്തെസ്ഡയിലെത്തിയത്. 2005ൽ ഈ ചർച്ചിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായിരുന്നത്. മിനിഡ്രസും ഹീൽസുകളും ധരിച്ചെത്തിയ മെലാനിയ കൂടുതൽ സുന്ദരിയായിരുന്നു.
ചർച്ചിന്റെ പടിവാതിൽക്കൽ വച്ച് അവർ ഒരു മിനിസ്റ്ററുമായി സംസാരിക്കുകയും ചെയ്തിരുന്നു. മെറി ക്രിസ്മസ് എന്നതിന് പകരം ട്രംപ് കൂടുതലായി ഹാപ്പി ഹോളിഡേ എന്ന് പ്രയോഗിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ചർച്ചിലെത്തിയതെന്നതും ശ്രദ്ധേയമാണ്. ക്രിസ്റ്റിയാനിറ്റി കൂടുതലായി ആക്രമിക്കപ്പെടുന്നതിന്റെ സൂചകമെന്നോണമാണ് ട്രംപ് ഇത്തരത്തിലുള്ള പ്രയോഗം നടത്തുന്നത്. ഫ്ലോറിഡ എസ്റ്റേറ്റായ മാർ-അ-ലാഗോയിലാണ് ട്രംപ് തന്റെ ഹോളിഡേസ് ചെലവഴിക്കുന്നത്. ഇവിടെ വച്ച് അദ്ദേഹം മുതിർന്ന സ്റ്റാഫുകൾ, ഉപദേശകർ, ബിസിനസ് എക്സിക്യൂട്ടീവുകൾ എന്നിവരുമായി യോഗങ്ങൾ നടത്തുന്നുമുണ്ട്.