ഡൊണാൾഡ് ട്രംപ് അമേരിക്കൻ ഐക്യനാടുകളുടെ 45ാമത് പ്രസിഡന്റായി അധികാരമേൽക്കുന്ന ചടങ്ങ് പ്രൗഢഗംഭീരമായിരുന്നു. മുൻ യുഎസ് പ്രസിഡന്റുമാരായ ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൻ, ജോർജ് ഡബ്ല്യൂ ബുഷ്, എന്നിവരും ട്രംപിന്റെ പ്രധാന എതിരാളിയായി മത്സരിച്ചിരുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹില്ലാരി ക്ലിൻണും അടക്കം നിരവധി പ്രമുഖരും പങ്കെടുത്തു. ഇതിൽ ബേബി ബ്ലൂ ഡ്രസ് അണിഞ്ഞെത്തിയായിരുന്നു ട്രംപിന്റെ പത്നി മെലാനിയ താരമായത്. വെള്ളയുടുപ്പ് ധരിച്ച് മകൾ ഇവാൻകയും ശ്രദ്ധാകേന്ദ്രമായി. വിരുന്നിന് മുഖം വീർപ്പിച്ചിരുന്ന ക്ലിന്റനെയും ഹില്ലാരിയെയും ആദരിക്കാൻ എല്ലാവരെയും എണീപ്പിച്ച് നിർത്തുന്ന തന്ത്രം പയറ്റി ശ്രദ്ധ നേടാൻ ട്രംപ് മറന്നില്ല. കനത്ത മഴയിൽ കുളിച്ചിട്ടും സത്യപ്രതിജ്ഞയ്ക്ക് ഏതാണ്ട് 9 ലക്ഷത്തോളം പേരെത്തിയിരുന്നുവെന്നാണ് കണക്ക്.

റാൾഫ് ലൗറെൻ ഡിസൈൻ ചെയ്ത ബേബി ബ്ലൂ ഡ്രസിലും ജാക്കറ്റിലുമാണ് സത്യപ്രതിജ്ഞക്ക് ഭർത്താവിന് തോളോട് തോൾ ചേർന്ന് നിന്ന മെലാനിയ ധരിച്ചത്. ഇതിന് പുറമെ ആകർഷകമായതും വസ്ത്രത്തോട് ചേരുന്നതുമായ ചെരുപ്പും കൈമുട്ടറ്റമെത്തുന്ന ഗ്ലൗസുകളും ഇവർ അണിഞ്ഞിരുന്നു. ഇത്തരത്തിൽ താൻ തികച്ചും ഫാഷനബിൾ ആയ ഫസ്റ്റ് ലേഡിയാണെന്ന് ആദ്യ ചടങ്ങിൽ തന്നെ തെളിയിക്കാൻ മെലാനിയക്ക് സാധിച്ചിരിക്കുകയാണ്. തനിക്ക് 46 വയസായെന്ന് തോന്നിക്കാത്ത വിധത്തിലായിരുന്നു മെലാനിയ അണിഞ്ഞൊരുങ്ങി പെരുമാറിയിരുന്നത്. എന്നാൽ അതേ സമയം അവർ വളരെ ലളിതമായ അപ്പിയറൻസിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. തന്റെ സ്വാഭാവികമായ സൗന്ദര്യം വർധിപ്പിക്കുന്ന രീതിയിലുള്ള മെയ്‌ക്കപ്പും മുടിയുടെ സ്‌റ്റൈലും തെരഞ്ഞെടുക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാവിലെ ബ്രെയർ ഹൗസിൽ നിന്നും തന്റെ ഭർത്താവിനൊപ്പം സെന്റ് ജോൺസ് ചർച്ചിലേക്ക് പോകുന്ന വഴിയായിരുന്നു പൊതുജനങ്ങൾ ഇന്നലെ മെലാനിയയെ ആദ്യമായി കണ്ടത്.മുൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഭാര്യ ജാക്യൂലിൻ ധരിച്ച വസ്ത്രങ്ങളോട് സാദൃശ്യമുള്ള വസ്ത്രവിതാനമാണ് മെലാനിയയും അനുകരിച്ചിരിക്കുന്നത്.

വെളുത്ത കോട്ടും അതിനോട് യോജിക്കുന്ന പാന്റ്സും ധരിച്ചാണ് ചടങ്ങിനെത്തിയ ഇവാൻക ധരിച്ചിരുന്നത്. അതായത് ഡെമുറെ നേവി കരോലിന ഹെറാറ കോട്ടിലാണ് അവർ തിളങ്ങിയിരിക്കുന്നത്. സെന്റ് ജോൺസ് ചർച്ചിലേക്ക് തന്റെ ഭർത്താവായ ജാരെഡ് കുഷ്നെറിനൊപ്പം വരുമ്പോഴാണ് ഇന്നലെ രാവിലെ ആദ്യം ഇവാൻക ഫോട്ടോഗ്രാഫുകളിൽ പതിഞ്ഞിരിക്കുന്നത്. താൻ ജാരെഡിനെ വിവാഹം കഴിച്ചതോടെ യഹൂദമതത്തിലേക്ക് പരിവർത്തനം ചെയ്തുവെങ്കിലും തന്റെ പിതാവിനെ പിന്തുണക്കുന്നതിനായി എപിസ്‌കോപാലിയൻ സർവീസിൽ പങ്കെടുക്കുകും ചെയ്തിരുന്നു.ഇവിടുത്തെ സർവീസിന് ശേഷം കാപിറ്റോളിൽ സത്യപ്രതിജ്ഞയ്ക്ക് പിതാവിനൊപ്പത്തിനൊപ്പം ഇവർ നിലകൊണ്ടിരുന്നു. ഇവാൻകയുടെ അർധസഹോദരിയായ ടിഫാനി താവോരേയിൽ നിന്നുള്ള വൈറ്റ് കസ്റ്റം കോട്ടും ബ്ലാക്ക് ആങ്കികൽ ബൂട്സുമായിരുന്നു ധരിച്ചിരുന്നത്. ഇവർ കാപിറ്റോളിലേക്ക് നേരിട്ടെത്തുകയായിരുന്നു.

സത്യപ്രതിജ്ഞയെ തുടർന്ന് നടന്ന വിരുന്നിൽ പങ്കെടുക്കാനെത്തിയ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണും ഭാര്യയും ട്രംപിനെതിരെ മത്സരിച്ച സ്ഥാനാർത്ഥിയുമായ ഹില്ലാരി ക്ലിന്റണും ആദ്യം മുഖം വ ീർപ്പിച്ച് സന്തോഷരഹിതരായിട്ടായിരുന്നു ചില ഫോട്ടോഗ്രാഫുകളിൽ കാണപ്പെട്ടിരുന്നത്. ഇവരെ താൻ ആദരിക്കുന്നുവെന്നും അതിനാൽ എഴുന്നേറ്റ് നിൽക്കുന്നുവെന്നും പറഞ്ഞ് ട്രംപ് എഴുന്നേൽക്കുകയും മറ്റുള്ളവരെ എഴുന്നേൽപ്പിച്ച് നിർത്തിക്കുകയും ചെയിതിരുന്നു. ഇവിടേക്കുള്ള വഴിയിൽ വച്ച് തന്നെ ട്രംപ് ഇരുവർക്കും ഹസ്തദാനം നൽകുകയും ഹില്ലാരിയോട് നന്ദി പറയുകയും ചെയ്തിരുന്നു. ട്രംപിന്റെ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കാനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ തീരുമാനത്തിൽ ക്ലിന്റന്മാർ പങ്കെടുക്കാതെ ചടങ്ങിനെത്തുകയായിരുന്നു. കാപിറ്റോളിലേക്കെത്തുന്നതിന് മുമ്പെയുള്ള ഫോട്ടോഗ്രാഫുകളിലാണ് ഇരുവരും തരിമ്പും ചിരിക്കാതെ കാണപ്പെടുന്നത്. ജനക്കൂട്ടത്തിനിടയിൽ ഇരുവരും ഒന്നും മിണ്ടാതെ നടന്ന് നീങ്ങിയിരുന്നു. ലഞ്ചിനെത്തിയപ്പോഴായിരുന്നു ഹില്ലാരിയും ട്രംപും മുഖാമുഖം കണ്ടത്.


ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റ സന്ദർഭത്തിൽ ശക്തമായ കാറ്റും മഴയും അണിചേർന്നിരുന്നു. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനെത്തിയ പതിനാിരക്കണക്കിന് പേർ മഴയിൽ നനഞ്ഞ് കുളിച്ചിരുന്നു.മഴയിലും തന്റെ ദൈർഘ്യമേറിയ മുടി നനഞ്ഞ് കുതിരാതെ എങ്ങനെ നിലനിന്നുവെന്നുള്ള ചിലരുടെ സംശയത്തോടെ ട്രംപ് വളരെ സരസമായിട്ടായിരുന്നു പ്രതികരിച്ചത്. മഴയുണ്ടായിട്ടും ഇത് നനയാഞ്ഞത് കൃത്രിമ മുടിയായതുകൊണ്ടാണെന്ന് ചിലർക്ക് സംശയമുണ്ടെന്നും എന്നാൽ ഇത് ഒറിജിനൽ മുടി തന്നെയാണെന്നുമാണ് ട്രംപ് പറഞ്ഞത്. ചടങ്ങിനെത്തിയ പല പ്രമുഖരും കുട പിടിച്ചിരുന്നു. ചില ഫോട്ടോഗ്രാഫുകളിൽ മെലാനിയുടെ കൈയിലും ഒരു വെളുത്ത കുട കാണാം.