- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്നേഹത്തോടെ ഒരു വാക്ക് പറയാതെ മുഖം വീർപ്പിച്ച് കൈകൊണ്ട് താളമിട്ട് ട്രംപ്; പറഞ്ഞതൊക്കെ ഇഷ്ടമില്ലാത്ത കാര്യങ്ങൾ; ബന്ധം ഉറപ്പിക്കാൻ എത്തിയ ജർമൻ ചാൻസലറെ പരസ്യമായി അവഗണിച്ച് അമേരിക്കൻ പ്രസിഡന്റ്; യൂറോപ്പും അമേരിക്കയും രണ്ട് വഴിക്കെന്ന് സൂചിപ്പിച്ച് പത്രസമ്മേളനം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജർമൻ ചാൻസലർ ഏയ്ജല മെർകലും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച സൗഹൃദം വളർത്തിയില്ലെന്നതോ പോകട്ടെ പരസ്പരം അകൽച്ച സൃഷ്ടിക്കുന്നതുമായെന്ന് റിപ്പോർട്ട്. ഇരുവരും നടത്തിയ സംയുക്ത പത്രസമ്മേളനത്തിനിടയിൽ സ്നേഹത്തോടെ ഒരു വാക്ക് പറയാതെ മുഖം വീർപ്പിച്ച് കൊണ്ട് കൈ കൊണ്ട് താളമിട്ടാണ് ട്രംപ് ഇരുന്നത്. പറഞ്ഞതൊക്കെ ഇഷ്ടമില്ലാത്ത കാര്യങ്ങളുമായിരുന്നു. അമേരിക്കയും ജർമനിയും തമ്മിലുള്ള ബന്ധം ഉറപ്പിക്കാൻ എത്തിയ ജർമൻ ചാൻസലറെ അക്ഷരാർത്ഥത്തിൽ ട്രംപ് പരസ്യമായി അവഗണിച്ച് അപമാനിച്ചയക്കുകയായിരുന്നു. ഇതോടെ യൂറോപ്പും അമേരിക്കയും രണ്ട് വഴിക്കെന്ന വ്യക്തമായ സൂചനയാണ് ഈ പത്രസമ്മേളനമേകിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള ചർച്ച ആദ്യ ഊഷ്മളമായിട്ടായിരുന്നു തുടങ്ങിയിരുന്നത്. എന്നാൽ ഓവൽ ഓഫീസിൽ വച്ച് മെർകൽ ട്രംപിന് ഒരു ഹസ്തദാനം നൽകാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞ് മാറിയത് കാര്യങ്ങളെ വഷളാക്കി. തുടർന്ന് പ്രധാനപ്പെട്ട അന്താരാഷ്ട്ര പ്രശ്നങ്ങളോട് മെർകൽ പുലർത്തുന്ന നിലപാടുകളോട് ട്രംപ് പരസ്യമായി വിയോജ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജർമൻ ചാൻസലർ ഏയ്ജല മെർകലും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച സൗഹൃദം വളർത്തിയില്ലെന്നതോ പോകട്ടെ പരസ്പരം അകൽച്ച സൃഷ്ടിക്കുന്നതുമായെന്ന് റിപ്പോർട്ട്. ഇരുവരും നടത്തിയ സംയുക്ത പത്രസമ്മേളനത്തിനിടയിൽ സ്നേഹത്തോടെ ഒരു വാക്ക് പറയാതെ മുഖം വീർപ്പിച്ച് കൊണ്ട് കൈ കൊണ്ട് താളമിട്ടാണ് ട്രംപ് ഇരുന്നത്. പറഞ്ഞതൊക്കെ ഇഷ്ടമില്ലാത്ത കാര്യങ്ങളുമായിരുന്നു. അമേരിക്കയും ജർമനിയും തമ്മിലുള്ള ബന്ധം ഉറപ്പിക്കാൻ എത്തിയ ജർമൻ ചാൻസലറെ അക്ഷരാർത്ഥത്തിൽ ട്രംപ് പരസ്യമായി അവഗണിച്ച് അപമാനിച്ചയക്കുകയായിരുന്നു. ഇതോടെ യൂറോപ്പും അമേരിക്കയും രണ്ട് വഴിക്കെന്ന വ്യക്തമായ സൂചനയാണ് ഈ പത്രസമ്മേളനമേകിയിരിക്കുന്നത്.
ഇരുവരും തമ്മിലുള്ള ചർച്ച ആദ്യ ഊഷ്മളമായിട്ടായിരുന്നു തുടങ്ങിയിരുന്നത്. എന്നാൽ ഓവൽ ഓഫീസിൽ വച്ച് മെർകൽ ട്രംപിന് ഒരു ഹസ്തദാനം നൽകാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞ് മാറിയത് കാര്യങ്ങളെ വഷളാക്കി. തുടർന്ന് പ്രധാനപ്പെട്ട അന്താരാഷ്ട്ര പ്രശ്നങ്ങളോട് മെർകൽ പുലർത്തുന്ന നിലപാടുകളോട് ട്രംപ് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുക കൂടി ചെയ്തതോടെ ഇരുവരും തമ്മിൽ അകലാൻ തുടങ്ങിയിരുന്നു. ഇമിഗ്രേഷൻ എന്നത് ഒരു അനുഗ്രഹമാണെന്നും അതൊരു അവകാശമല്ലെന്നുമായിരുന്നു ട്രംപ് മെർകലിന്റെ അഭയാർത്ഥികളോടുള്ള തുറന്ന വാതിൽ നയത്തെ വിർമശിച്ച് കൊണ്ട് തുറന്നടിച്ചത്.
ഇമിഗ്രേഷൻ വിഷയം കൈകാര്യം ചെയ്യുമ്പോൾ രാജ്യത്തെ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രാധാന്യമേകണമെന്നായിരുന്നു ട്രംപ് പ്രസ്താവിച്ചത്. നാറ്റോയിലെ അംഗമെന്ന നിലയിൽ ജർമനിയുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിനെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും ട്രംപ് നടത്തിയിരുന്നു. നാറ്റോ അംഗങ്ങളെല്ലാം പ്രതിരോധത്തിനുള്ള തങ്ങളുടെ നീതിപൂർവകമായ പങ്ക് വഹിക്കണമെന്നും ട്രംപ് മെർകലിനോട് നിർദേശിച്ചിരുന്നു. ജർമനിക്കും അമേരിക്കയ്ക്കുമിടയിൽ പൊതുവായ ചില കാര്യങ്ങളുണ്ടെന്നും എന്നാൽ മുൻ യുഎസ് ഭരണകൂടം ഇതിന് വിഘാതം സൃഷ്ടിക്കുകയുമായിരുന്നുവെന്ന് പത്രസമ്മേളനത്തിനൊടുവിൽ ട്രംപ് മെർകലിനോട് പറഞ്ഞുവെങ്കിലും അവർ പ്രതികരിച്ചില്ല.
തന്റെ ചലനങ്ങളെ ഒബാമ ഭരണകൂടം ചാരക്കണ്ണുകൾ കൊണ്ട് നിരീക്ഷിച്ചിരുന്നുവെന്നും അതിനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നുവെന്നും ഈ വേദിയിലും സൂചിപ്പിക്കാൻ ട്രംപ് മറന്നില്ല. ഒബാമ ഭരണകാലത്ത് മെർകലിനെയും അമേരിക്ക നിരീക്ഷണവിധേയമാക്കിയെന്ന ആരോപണം ഉയർന്ന് വന്നിരുന്നു. ഇതിനെ തുടർന്ന് ഒബാമ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും നല്ല ബന്ധത്തിലുമായിരുന്നു. ഒബാമയ്ക്ക് യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും ശക്തമായ ബന്ധമായിരുന്നു മെർകലുമായി തന്റെ ഭരണത്തിന്റെ അവസാനം വരെയുണ്ടായിരുന്നത്.