- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദര തുല്യമെന്ന് പറഞ്ഞുനടന്ന ട്രംപ് സമയം വന്നപ്പോൾ ചതിച്ചെന്ന് പുട്ടിൻ; റഷ്യൻ റഡാർ കവചങ്ങളെ നിഷ്പ്രഭമാക്കിയുള്ള അമേരിക്കൻ ആക്രമണത്തിൽ ഞെട്ടി റഷ്യ; അമേരിക്കയ്ക്കുനേരെ പടയൊരുക്കം തുടങ്ങിയതായി സൂചന
സിറിയയിൽ രാസായുധപ്രയോഗത്തിന് തിരിച്ചടിയായി വ്യോമതാവളത്തിലേക്ക് മിസൈൽ ആക്രമണം നടത്തിയ അമേരിക്കൻ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി റഷ്യ രംഗത്ത്. ഇനി സിറിയയെ ആക്രമിക്കണമെങ്കിൽ അത് തന്റെ നെഞ്ചത്തുകൂടിയേ സാധിക്കൂവെന്ന ശക്തമായ മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ രംഗത്തെത്തി. സിറിയൻ തീരത്തെ സംരക്ഷിക്കുന്നതിനായി, അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് കുറുകെ റഷ്യയുടെ യുദ്ധക്കപ്പൽ നങ്കൂരമിട്ടത് മറ്റൊരു ലോകയുദ്ധത്തിന് തുടക്കമാണോ എന്ന ആശങ്കയും ശക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ യുദ്ധക്കപ്പലുകളായ യു.എസ്.എസ്. റോസ്സും യു.എസ്.എസ്. പോർട്ടറും നിലയുറപ്പിച്ചുള്ള കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്കാണ് റഷ്യയുടെ യുദ്ധക്കപ്പലായ അഡ്‌മിറൽ ഗ്രിഗോറോവിച്ച് എത്തുന്നത്. ക്രൂസ് മിസൈലുകളും മിസൈൽ പ്രതിരോധ സംവിധാനവുമുള്ള യുദ്ധക്കപ്പലാണിത്. സിറിയയിലെ ഷെയ്‌റാത്ത് വ്യോമതാവളത്തിലേക്ക് ടോമോഹാക്ക് മിസൈലുകളുപയോഗിച്ച് നടത്തിയ അമേരിക്കൻ ആക്രമണം അന്യായവും ആവേശപ്രകടനവുമായിപ്പോയെന്ന് പുട്ടിൻ പറഞ്ഞു. ചൊവ്വാഴ്ച രാസായുധ പ്രയോഗമുണ്ടായ
സിറിയയിൽ രാസായുധപ്രയോഗത്തിന് തിരിച്ചടിയായി വ്യോമതാവളത്തിലേക്ക് മിസൈൽ ആക്രമണം നടത്തിയ അമേരിക്കൻ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി റഷ്യ രംഗത്ത്. ഇനി സിറിയയെ ആക്രമിക്കണമെങ്കിൽ അത് തന്റെ നെഞ്ചത്തുകൂടിയേ സാധിക്കൂവെന്ന ശക്തമായ മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ രംഗത്തെത്തി. സിറിയൻ തീരത്തെ സംരക്ഷിക്കുന്നതിനായി, അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് കുറുകെ റഷ്യയുടെ യുദ്ധക്കപ്പൽ നങ്കൂരമിട്ടത് മറ്റൊരു ലോകയുദ്ധത്തിന് തുടക്കമാണോ എന്ന ആശങ്കയും ശക്തമാക്കിയിട്ടുണ്ട്.
അമേരിക്കൻ യുദ്ധക്കപ്പലുകളായ യു.എസ്.എസ്. റോസ്സും യു.എസ്.എസ്. പോർട്ടറും നിലയുറപ്പിച്ചുള്ള കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്കാണ് റഷ്യയുടെ യുദ്ധക്കപ്പലായ അഡ്‌മിറൽ ഗ്രിഗോറോവിച്ച് എത്തുന്നത്. ക്രൂസ് മിസൈലുകളും മിസൈൽ പ്രതിരോധ സംവിധാനവുമുള്ള യുദ്ധക്കപ്പലാണിത്. സിറിയയിലെ ഷെയ്‌റാത്ത് വ്യോമതാവളത്തിലേക്ക് ടോമോഹാക്ക് മിസൈലുകളുപയോഗിച്ച് നടത്തിയ അമേരിക്കൻ ആക്രമണം അന്യായവും ആവേശപ്രകടനവുമായിപ്പോയെന്ന് പുട്ടിൻ പറഞ്ഞു.
ചൊവ്വാഴ്ച രാസായുധ പ്രയോഗമുണ്ടായ ഖാൻ ഷെയ്ഖൂണിൽ റഷ്യയുടെയും സിറിയയുടെയും യുദ്ധവിമാനങ്ങൾ ബോംബാക്രമണം തുടരുകയാണ്. രാസായുധ പ്രയോഗത്തിൽ 80 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായാണ് ബാഷർ അൽ അസദിന്റെ സൈന്യത്തെ ആക്രമിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതും. അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പങ്കാളിയെന്നോണമാണ് സിറിയയിൽ ആക്രമണം നടത്തുന്നതെന്ന് ആസാദ് ഭരണകൂടത്തിന്റെ വക്താവ് ആരോപിച്ചു.
അതിനിടെ, അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ പല ലോകനേതാക്കളും അനുകൂലിച്ചു. സിറിയൻ യുദ്ധം ലോകയുദ്ധത്തിലേക്ക് വഴിമാറാതിരിക്കാൻ ഡൊണാൾഡ് ട്രംപും വ്‌ളാദിമിർ പുട്ടിനും ചർച്ച നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ വഷളാകുന്നതിനോട് താത്പര്യമില്ലെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാണ് മാർക്ക് ആയ്‌റോൾട്ടും ജർമൻ വിദേശ കാര്യമന്ത്രി സിഗ്മോർ ഗബ്രിയേലും പറഞ്ഞു. റഷ്യയുടേത് സദുദ്ദേശമാണെങ്കിൽ, ആക്രമണം നിർത്തി അവർ അമേരിക്കയുമായി ചർച്ച തുടങ്ങണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.
എന്നാൽ, വിശ്വസ്തനെന്ന് ഇത്രനാൾ നടിച്ച ട്രംപിൽനിന്ന് ഇത്തരമൊരു നടപടി ഉണ്ടായത് വ്‌ളാദിമിർ പുട്ടിനെ നിരാശപ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ റഡാർ കവചങ്ങളെയും മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും മറികടന്ന് അമേരിക്ക ആക്രമണം നടത്തിയതെങ്ങനെയെന്നും പുട്ടിൻ ആലോചിക്കുന്നു. സിറിയയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെയെല്ലാം റഷ്യയുടെ എസ്-400 ഗ്രോളർ പ്രതിരോധ സംവിധാനം കവചം ചെയ്തിട്ടുണ്ട്. സിറിയൻ തീരത്തെ ലറ്റാക്കിയ എയർബേസിലാണ് ഈ സംവിധാനം സ്ഥാപിച്ചിട്ടുള്ളത്.
ഈ സംവിധാനത്തിന്റെ പരിധിയിലായിട്ടുകൂടി അമേരിക്കയുടെ 59 ടോമോഹാക്ക് ക്രൂസ് മിസൈലുകളെ തടയാൻ റഷ്യക്കായില്ല എന്നത് ആശ്ചര്യജനകമാണ്. മിസൈൽ പ്രതിരോധ സംവിധാനങ്ങളെ സമർഥമായി കബളിപ്പിച്ച് ലക്ഷ്യസ്ഥാനത്തെത്താൻ ശേഷിയുള്ളവയാണ് ടോമോഹാക്ക് മിസൈലുകൾ. തുർക്കിയുടെ വ്യോമാതിർത്തിയിൽ റഷ്യൻ യുദ്ധവിമാനം വെടിവെച്ചിട്ടശേഷമാണ് പ്രതിരോധ സംവിധാനം സിറിയയിൽ സ്ഥാപിക്കാൻ റഷ്യ നിർബന്ധിതരായത്.