ഹാംബുർഗ്: ഹാംബുർഗിൽ നടക്കുന്ന ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടി ഇത്തവണ പല കാര്യങ്ങൾ കൊണ്ട് ശ്രദ്ദ നേടുകയാണ്. അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ച്ചയ്ക്ക് പിന്നാൽ ശ്രദ്ധനേടിയ മറ്റൊരു കൂടിക്കാഴ്‌ച്ചയും ഹാബർഗിൽ വെച്ച് നടന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും ആദ്യമായി നേരിട്ട് ചർച്ച നടത്തി.

പരസ്പര ബന്ധത്തിന്റെ പേരിൽ ഏറെ പഴി കേട്ട നേതാക്കൾ ആദ്യമായി ഹസ്തദാനം ചെയ്തു. അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്തം ട്രംപിന് നേടിയപ്പോൾ മുതൽ പുടിനുമായുള്ള ഇടപെടൽ കൊണ്ടാണെന്ന ആരോപണങ്ങൾ ശക്തമായിരുന്നു. ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട അലയൊലികൾ അമേരിക്കയിൽ അവസാനിച്ചിട്ടില്ല. ഇതിനിടെയാണ് ഇരു നേതാക്കളും മുഖാമുഖമെത്തിയത്. വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങൾക്കിടയിൽ ചർച്ചകൾ തുടരുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. മുൻപ് ടെലിഫോണിൽ ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള ചർച്ചകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് വ്‌ലാഡിമിർ പുടിനും പ്രതികരിച്ചു.

ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം സംബന്ധിച്ച് റഷ്യൻ പ്രസിഡന്റും ദക്ഷിണകൊറിയൻ പ്രസിഡന്റും തമ്മിൽ ചർച്ചകൾ നടന്നു. എടുത്തുചാടിയല്ല അവധാനതയോടെ വേണം പ്രശ്‌നം കൈകാര്യം ചെയ്യാനെന്ന് പുടിൻ അഭിപ്രായപ്പെട്ടു. മെക്‌സിക്കോയുമായുള്ള അഭിപ്രായ ഭിന്നതകൾ തീർക്കുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഭീകരവാദം തടയാനുള്ള ശ്രമങ്ങൾ അടക്കം ശക്തമായി.

സിറിയയിൽ വെടിനിർത്താൻ ഇരു രാജ്യങ്ങളും തമ്മിൽ കരാർ

കൂടിക്കാഴ്‌ച്ചയിലെ പ്രധാന ചർച്ചാവിഷയം ഭീകരവാദമായിരുന്നു. ഭീകരവാദത്തെ തുടച്ചു നീക്കാൻ വേണ്ടി ശക്തമായ നടപടി ഉണ്ടാകുമെന്ന് ഇരു നേതാക്കളു തമ്മിലുള്ള ചർച്ചയിൽ ധാരണയായി. സിറിയയിൽ വെടിനിർത്താനും തചൽക്കാലം തീരുാനിച്ചു. സിറിയയുടെ ദക്ഷിണ പടിഞ്ഞാറൻ മേഖലയിൽ ഇരു വൻശക്?തികളും തുടരുന്ന ബോംബുവർഷവും ആക്രമണവും അവസാനിപ്പിക്കാനാണ് നേതാക്കളുടെ തീരുാന. സിറിയയിൽ ആറുവർഷമായി തുടരുന്ന യുദ്ധത്തിൽ വഴിത്തിരിവാകുന്നതാണ്? പുതിയ തീരുമാനം.

ജോർഡൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമായിരിക്കും. ഇരു രാജ്യങ്ങളും സിറിയയുമായി അതിർത്തി പങ്കിടുന്നതു പരിഗണിച്ചാണ് കരാറിൽ കക്ഷിയാകുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. സിറിയയിൽ ആക്രമണരഹിത മേഖല സൃഷ്ടിക്കാൻ അടുത്തിടെ റഷ്യ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിൽ ഇറാൻ പങ്കാളിയായതിനെ തുടർന്ന് യു.എസ് പിന്മാറിയിരുന്നു. ഇതിനു ബദലായാണ് പുതിയ നീക്കം.

അര മണിക്കൂർ സമയാണ് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്‌ച്ചക്ക് സമയമായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇക്കാര്യം നീണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂർ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്‌ച്ച നീണ്ടു. പരസ്പ്പരം ഹസ്തദാനം ചെയ്തു കൊണ്ടായിരുന്നു ചർച്ച. ഭീകരവാദം അടക്കമുള്ള വിഷയങ്ങൾ ദ്വീർഘസമയം നീണ്ട ഈ കൂടിക്കാഴ്‌ച്ചയിൽ സംസാരിച്ചു. 'ലോകനേതാക്കളുമായും പുതിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഞാൻ കാത്തിരിക്കുകയാണ്. ഏറെക്കാര്യങ്ങൾ ചർച്ചചെയ്യാനുണ്ടെന്നും' ട്രംപ് നേത്തെ ട്വിറ്ററിൽ കുറിച്ചു. ഇതിനനുകൂലമായ മറുപടിതന്നെയാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ട്രംപ് അധികാരത്തിലേറിയശേഷമുള്ള ആദ്യ ജി20 ഉച്ചകോടിയാണ് ഹാംബുർഗിൽ നടക്കുന്നത്.

പുടിന്റെ തൊട്ടടുത്തിരുന്ന് മെലാനിയയുടെ ഡിന്നർ നയതന്ത്രം

അമേരിക്കൻ തിരഞ്ഞെടുപ്പിലെ റഷ്യൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ തന്നെയായിരുന്നു ഹാംബെർഗ് ഉച്ചകോടി നടന്നത്. അതുകൊണ്ട് തന്നെ ഭർത്താവിന് സംരക്ഷകയായി മെലാനിയ ട്രംപും ഉച്ചകോടിക്ക് എത്തി. ട്രംപ്-പുടിൻ കൂടിക്കാഴ്‌ച്ച കൂടാതെ മെലാനിയ റഷ്യൻ പ്രസിഡന്റിനെ കാണാനെത്തിയതും ശ്രദ്ധേയമായി. അമേരിക്കിയിലെ വിവാദങ്ങളെ കുറിച്ചും ചർച്ചയായി എന്നാണ് കരുതുന്നത്. ലോകനേതാക്കൾ തമ്മിലുള്ള കൂടികകാഴ്‌ച്ചക്ക് മുമ്പും പിമ്പും കൂടിക്കാഴ്‌ച്ച നീണ്ടും. ഇരു നേതാക്കളും തമ്മിൽ രണ്ട് മണിക്കൂർ സംസാരിക്കുന്നതി മുമ്പായിരുന്നു അരമണിക്കൂർ നീണ്ടു നിന്ന മെലാനിയ-പുടിൻ കൂടിക്കാഴ്‌ച്ച്.

ഇനിത് ശേഷം വെള്ളിയഴ്‌ച്ച് രാത്രി അത്താഴവേളയിലും ശ്രദ്ധാകേന്ദ്രം മെലാനിയ ആയിരുന്നു. പുടിന്റെ തൊട്ടടുത്തിരുന്നാണ് മെലാനിയ അത്താഴം കഴിച്ചത്. ഇരുവരും കളിതമാശകൾ പറഞ്ഞ് ഏറെ സമയം സംസാരിക്കുകയും ചെയ്തു. അമേരിക്കൻ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും ചർ്ച്ചയായി എന്നു സംസാരമുണ്ട്. അതേസമയം തീന്മേശയുെ മുവശത്തായിരുന്നു ട്രംപിന്റെ സ്ഥാനവും.

വേദിക്ക് പുറത്ത് കനത്ത പ്രതിഷേധം, 'നരകത്തിലേക്ക് സ്വാഗതം'

ലോകത്തെ സാമ്പത്തികശക്തികളായ 20 രാഷ്ട്രങ്ങളുടെ മേധാവികൾ പങ്കെടുക്കുന്ന ജി20 ഉച്ചകോടി നടക്കുന്ന ജർമനിയിലെ ഹാംബുർഗിൽ വ്യാപകപ്രതിഷേധം. പന്ത്രണ്ടായിരത്തോളം പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇവരുമായുണ്ടായ ഏറ്റുമുട്ടലിൽ 111 പൊലീസുകാർക്ക് പരിക്കേറ്റു.

പൊലീസിന്റെ നിരീക്ഷണ ഹെലികോപ്റ്ററുകളിലേക്ക് പ്രതിഷേധക്കാർ ലേസർ ലൈറ്റടിക്കുകയും ഉച്ചകോടിക്കെത്തിയ പ്രതിനിധികളുടെ കാർ തകർക്കുകയും ടയറുകളിലെ കാറ്റഴിച്ചുവിടുകയും ചെയ്തു. കടകൾ കൊള്ളയടിക്കുകയും വാഹനങ്ങൾക്ക് തീയിട്ടുകയുംചെയ്തു. പൊലീസിനുനേരേ െപട്രോൾബോംബും എറിഞ്ഞു. ലാത്തിച്ചാർജിലും മറ്റും പരിക്കേറ്റ പ്രതിഷേധക്കാരുടെ കണക്ക് ലഭ്യമല്ല.

കറുപ്പുവസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞെത്തിയ ആയിരത്തോളംപേർ മുഖംമൂടി മാറ്റാനുള്ള പൊലീസിന്റെ ഉത്തരവ് അവഗണിച്ചു. തുടർന്ന് പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. 20,000 പൊലീസുകാരെയാണ് ഉച്ചകോടിവേദിയുടെ പരിസരത്ത് വിന്യസിച്ചിട്ടുള്ളത്. ജർമനിയിലെ ഇടതുസംഘടനകളാണ് 'നരകത്തിലേക്ക് സ്വാഗതം' എന്നുപേരിട്ടിരിക്കുന്ന പ്രതിഷേധത്തിന്റെ സംഘാടകർ. യൂറോപ്പിലാകമാനമുള്ള മുതലാളിത്തവിരുദ്ധർ ഹാംബുർഗിൽ എത്തിയിട്ടുണ്ട്. യു.എസ്., കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികളും ഇക്കൂട്ടത്തിലുണ്ട്.

യുദ്ധവും കാലാവസ്ഥാവ്യതിയാനവും ചൂഷണവും ജി20-യിലെ അംഗങ്ങളായ കുത്തകരാഷ്ട്രങ്ങളുടെ നിർമ്മിതിയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. മുതലാളിത്തരാഷ്ട്രങ്ങളുടെ താത്പര്യമനുസരിച്ചാണ് കാലാവസ്ഥവ്യതിയാനം നിയന്ത്രിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.