- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്കെതിരെ തെരുവുകളിൽ നടന്ന പ്രതിഷേധത്തിനു പിന്നിൽ ബറാക് ഒബാമ; വെറ്റ് ഹൗസിലെ തീരുമാനങ്ങൾ പത്രമാദ്ധ്യമങ്ങൾക്കു ചോർന്നുകിട്ടുന്നതിനു പിന്നിലും മുൻ പ്രസിഡന്റ്; ഗുരുതര ആരോപണങ്ങളുമായി ട്രംപ്
വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ്ഹൗസിലെ രഹസ്യങ്ങൾ ചോർത്തുന്നതിന് പിന്നിൽ ഒബാമയാണെന്ന ആരോപണവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. താൻ അധികാരത്തിലെത്തിയതിനു പിന്നാലെ യുഎസിൽ അരങ്ങേറിയ പ്രതിഷേധങ്ങൾക്കു പിന്നിൽ ബറാക് ഒബാമയാണെന്നാണ് ട്രംപ് ആരോപിച്ചിരിക്കുന്നത്. തെരുവുകളിലും വിമാനത്താവളങ്ങളിലും ടൗൺ ഹാളുകളിലും പ്രതിഷേധം സംഘടിപ്പിച്ചത് ഒബാമയും അദ്ദേഹത്തിന്റെ ആളുകളും ചേർന്നാണ്. വൈറ്റ് ഹൗസിലെ തീരുമാനങ്ങൾ പത്രമാദ്ധ്യമങ്ങൾക്കു ചോർന്നുകിട്ടുന്നതിനു പിന്നിലും ഒബാമയാണെന്ന് ട്രംപ് ആരോപിച്ചു. രാജ്യാന്തര മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗുരുതരമായ ഈ ആരോപണങ്ങൾ ഉള്ളത്. ട്രംപ് അധികാരമേൽക്കുന്നതിനു മുൻപും പിൻപുമായി ഒട്ടേറെ പ്രതിഷേധങ്ങളാണ് യുഎസിൽ അരങ്ങേറിയത്. സ്ത്രീ വിദ്വേഷിയായ ട്രംപിനെ പ്രസിഡന്റ് ആക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സ്ഥാനമേറ്റതിനു പിന്നാലെ ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവരെ നിരോധിച്ച ഉത്തരവിനെതി
വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ്ഹൗസിലെ രഹസ്യങ്ങൾ ചോർത്തുന്നതിന് പിന്നിൽ ഒബാമയാണെന്ന ആരോപണവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
താൻ അധികാരത്തിലെത്തിയതിനു പിന്നാലെ യുഎസിൽ അരങ്ങേറിയ പ്രതിഷേധങ്ങൾക്കു പിന്നിൽ ബറാക് ഒബാമയാണെന്നാണ് ട്രംപ് ആരോപിച്ചിരിക്കുന്നത്. തെരുവുകളിലും വിമാനത്താവളങ്ങളിലും ടൗൺ ഹാളുകളിലും പ്രതിഷേധം സംഘടിപ്പിച്ചത് ഒബാമയും അദ്ദേഹത്തിന്റെ ആളുകളും ചേർന്നാണ്. വൈറ്റ് ഹൗസിലെ തീരുമാനങ്ങൾ പത്രമാദ്ധ്യമങ്ങൾക്കു ചോർന്നുകിട്ടുന്നതിനു പിന്നിലും ഒബാമയാണെന്ന് ട്രംപ് ആരോപിച്ചു. രാജ്യാന്തര മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗുരുതരമായ ഈ ആരോപണങ്ങൾ ഉള്ളത്.
ട്രംപ് അധികാരമേൽക്കുന്നതിനു മുൻപും പിൻപുമായി ഒട്ടേറെ പ്രതിഷേധങ്ങളാണ് യുഎസിൽ അരങ്ങേറിയത്. സ്ത്രീ വിദ്വേഷിയായ ട്രംപിനെ പ്രസിഡന്റ് ആക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. സ്ഥാനമേറ്റതിനു പിന്നാലെ ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവരെ നിരോധിച്ച ഉത്തരവിനെതിയും വൻ പ്രതിഷേധം നടന്നു.
വൈറ്റ് ഹൗസിൽ നിന്നുള്ള തീരുമാനങ്ങൾ മാദ്ധ്യമങ്ങൾക്കു ചോർന്നുകിട്ടുന്നതായി നേരത്തെ ട്രംപ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ മാദ്ധ്യമങ്ങളെ പത്രസമ്മേളനങ്ങളിൽനിന്നു വിലക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഒബാമയെ കടന്നാക്രമിച്ച് ട്രംപ് രംഗത്തുവന്നിരിക്കുന്നത്.
ഒബാമയുടെ നടപടി പ്രസിഡന്റ്സ് കോഡ് ലംഘനമാണോ എന്ന ചോദ്യത്തിന് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്നായിരുന്നു ട്രംപിന്റെ മറുപടി. വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനായി ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യം വളരെ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ദേശീയ സുരക്ഷയെ ഇത് മോശമായ രീതിയിൽ ബാധിക്കും. രാഷ്ട്രീയമൊക്കെ തനിക്കും മനസ്സിലാകുമെന്നും ട്രംപ് പറഞ്ഞു.
കുടിയേറ്റ നിയമങ്ങളടക്കം ട്രംപിന്റെ നടപടികൾക്കെതിരെ അമേരിക്കയിൽ പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മാദ്ധ്യമങ്ങളുമായും ട്രംപ് ഏറ്റുമുട്ടലിലാണ്. ഇതിനിടെയാണ് തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ ഒബായാണെന്ന ആരോപണവുമായി ട്രംപ് രംഗത്തെത്തിയിട്ടുള്ളത്.