- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രവാദത്തോടുള്ള അമേരിക്കൻ നിലപാട് സ്വീകാര്യമെന്ന് ബഷാർ അൽ അസാദ്; ഡോണാൾഡ് ട്രംപ് എന്ത് ചെയ്യുമെന്ന ആകാംഷയിലാണെന്ന് സിറിയൻ പ്രസിഡന്റ്
ഐസിസിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കയുടെ നിലപാട് സ്വാഗതാർഹമെന്ന് സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ്. അമേരിക്കയിൽ തീവ്രവാദ വിരുദ്ധനിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംബിന്റെ വിജയത്തിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പ്രസിഡന്റായ ട്രംപ് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിയില്ല. അത്‌കൊണ്ട തന്നെ അതിനായി കാത്തിരിക്കുകയാണ്. തീവ്വവാദത്തെ തടയുക അല്ലെങ്കിൽ ഉന്മൂലനം ചെയ്യുക എന്നതാണ് ട്രംബിന്റെ നിലപാടെങ്കിൽ സ്വാഭാവികമായും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ റഷ്യ ഇറാൻ എന്നിവരോടപ്പം അമേരിക്ക സ്വാഭാവിക കൂട്ടുകക്ഷിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ട്രംപ് എത്തരത്തിലുള്ള നിലപാട് സ്വീകരിക്കുമെന്ന സംശയവും ഇവർക്കുള്ളിൽ നിലനിൽക്കുന്നുണ്ട്. അതേ സമയം റഷ്യയുമായി അടു്കകാൻ തൽപര്യമുള്ള വ്യക്തിയാണ് ഇപ്പോൾ അമേരിക്കയിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഐസിസിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കയുടെ നിലപാട് സ്വാഗതാർഹമെന്ന് സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ്. അമേരിക്കയിൽ തീവ്രവാദ വിരുദ്ധനിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംബിന്റെ വിജയത്തിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പ്രസിഡന്റായ ട്രംപ് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിയില്ല. അത്‌കൊണ്ട തന്നെ അതിനായി കാത്തിരിക്കുകയാണ്.
തീവ്വവാദത്തെ തടയുക അല്ലെങ്കിൽ ഉന്മൂലനം ചെയ്യുക എന്നതാണ് ട്രംബിന്റെ നിലപാടെങ്കിൽ സ്വാഭാവികമായും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ റഷ്യ ഇറാൻ എന്നിവരോടപ്പം അമേരിക്ക സ്വാഭാവിക കൂട്ടുകക്ഷിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ ട്രംപ് എത്തരത്തിലുള്ള നിലപാട് സ്വീകരിക്കുമെന്ന സംശയവും ഇവർക്കുള്ളിൽ നിലനിൽക്കുന്നുണ്ട്. അതേ സമയം റഷ്യയുമായി അടു്കകാൻ തൽപര്യമുള്ള വ്യക്തിയാണ് ഇപ്പോൾ അമേരിക്കയിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.