- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോറ്റു മടങ്ങിയ തൃപ്തി ദേശായിക്ക് മുബൈയിലും കൂക്കുവിളിയും പ്രതിഷേധവും; നെടുമ്പാശ്ശേരിയിൽ നിന്നും മുംബൈയിൽ വിമാനം ഇറങ്ങിയ തൃപ്തിയെ കാത്ത് നൂറു കണക്കിന് ഭക്തർ നാമജപം ചൊല്ലി മുംബൈ വിമാനത്താവളത്തിന് പുറത്തെത്തി; ഭയന്ന് വിറച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് മണിക്കൂറുകളോളം പുറത്തിറങ്ങാനാവാതെ കുടുങ്ങി; ഇനിയും ശബരിമലയിലേക്ക് എത്തുമെന്ന പ്രഖ്യാപനത്തോടെ തൃപ്തിയുടെ വസതിക്ക് മുമ്പിൽ തുടർ പ്രക്ഷോഭങ്ങൾക്കൊരുങ്ങി ആചാര സംരക്ഷണ സമിതി
മുംബൈ: ശബരിമല ദർശനത്തിന് എത്തി പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്ന് തൃപ്തി ദേശായിക്കെതിരെ മുംബൈയിലും പ്രതിഷേധം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ വിമാനത്താവളത്തിനു മുന്നിൽ നിരവധി ആളുകൾ പ്രതിഷേധവുമായെത്തി. വലിയ പ്രതിഷേധമാണ് അവിടേയും ഉയർന്നത്. നെടുമ്പാശ്ശേരിയിൽ എത്തിയ തൃപ്തിക്ക് നാമ ജപ പ്രതിഷേധത്തെ തുടർന്ന് ഏതാണ് 15 മണിക്കൂറോളമാണ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്. പുറത്തിറങ്ങാൻ പറ്റില്ലെന്ന് മനസ്സിലായാണ് മുംബൈയിലേക്ക് തിരിച്ചത്. അവിടേയും അപ്രതീക്ഷിത പ്രതിഷേധമാണ് തൃപ്തിക്കെതിരെ അയ്യപ്പ വിശ്വാസികൾ ഉയർത്തിയത്. വിലക്കുള്ള ആരാധനാലയങ്ങളിൽ സ്ത്രീപ്രവേശനത്തിനായുള്ള പ്രവർത്തനങ്ങളിലൂടെയാണു പുണെ സ്വദേശിയായ തൃപ്തി ദേശായി ശ്രദ്ധിക്കപ്പെട്ടത്. തൃപ്തി നേതൃത്വം നൽകുന്ന ഭൂമാതാ ബ്രിഗേഡിൽ അയ്യായിരത്തോളം അംഗങ്ങളുണ്ട്. 2015 ൽ അഹമ്മദ്‌നഗർ ശനി ഷിൻഗ്‌നാപ്പുർ ക്ഷേത്രത്തിൽ വിലക്കു ലംഘിച്ചു പ്രവേശിക്കാൻ ശ്രമിച്ചതാണ് ആദ്യത്തെ പ്രധ
മുംബൈ: ശബരിമല ദർശനത്തിന് എത്തി പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്ന് തൃപ്തി ദേശായിക്കെതിരെ മുംബൈയിലും പ്രതിഷേധം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ വിമാനത്താവളത്തിനു മുന്നിൽ നിരവധി ആളുകൾ പ്രതിഷേധവുമായെത്തി. വലിയ പ്രതിഷേധമാണ് അവിടേയും ഉയർന്നത്. നെടുമ്പാശ്ശേരിയിൽ എത്തിയ തൃപ്തിക്ക് നാമ ജപ പ്രതിഷേധത്തെ തുടർന്ന് ഏതാണ് 15 മണിക്കൂറോളമാണ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്. പുറത്തിറങ്ങാൻ പറ്റില്ലെന്ന് മനസ്സിലായാണ് മുംബൈയിലേക്ക് തിരിച്ചത്. അവിടേയും അപ്രതീക്ഷിത പ്രതിഷേധമാണ് തൃപ്തിക്കെതിരെ അയ്യപ്പ വിശ്വാസികൾ ഉയർത്തിയത്.
വിലക്കുള്ള ആരാധനാലയങ്ങളിൽ സ്ത്രീപ്രവേശനത്തിനായുള്ള പ്രവർത്തനങ്ങളിലൂടെയാണു പുണെ സ്വദേശിയായ തൃപ്തി ദേശായി ശ്രദ്ധിക്കപ്പെട്ടത്. തൃപ്തി നേതൃത്വം നൽകുന്ന ഭൂമാതാ ബ്രിഗേഡിൽ അയ്യായിരത്തോളം അംഗങ്ങളുണ്ട്. 2015 ൽ അഹമ്മദ്‌നഗർ ശനി ഷിൻഗ്‌നാപ്പുർ ക്ഷേത്രത്തിൽ വിലക്കു ലംഘിച്ചു പ്രവേശിക്കാൻ ശ്രമിച്ചതാണ് ആദ്യത്തെ പ്രധാന പ്രക്ഷോഭം. നാസിക് തൃയംബകേശ്വർ, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രങ്ങളിലേയും വിലക്കു നീക്കണമെന്ന ആവശ്യവുമായി തൃപ്തി പ്രക്ഷോഭം വ്യാപകമാക്കി. 2016 മാർച്ചിൽ സ്ത്രീപ്രവേശനത്തിനുള്ള പൊതുതാൽപര്യഹർജി മുംബൈ ഹൈക്കോടതി അനുവദിച്ചു.
വർളിയിൽ ഹാജി അലി ദർഗയിൽ സ്ത്രീകൾക്കുള്ള വിലക്കു നീക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പോരാട്ടവും വിജയിച്ചിരുന്നു. എന്നാൽ ഇതേ വിജയം പ്രതിക്ഷിച്ചെത്തിയ തൃപ്തിയുടെ കണക്ക് കൂട്ടൽ തെറ്റി. ഭക്തരുടെ പ്രതിരോധത്തിന്റെ കരുത്ത് മുംബൈയിലും നിറഞ്ഞു. വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ ആക്രമണശ്രമമുണ്ടായി. പ്രതിഷേധിക്കാനെന്ന പേരിൽ പുറത്തുനിന്നവർ അസഭ്യം പറഞ്ഞു. ഇവിടെ പ്രതിഷേധക്കാരാണു ഭയന്നതെന്നു പറഞ്ഞ തൃപ്തി അടുത്ത തവണ മുൻകൂട്ടി അറിയിക്കാതെയാകും വരികയെന്നും താനും സംഘവും ശബരിമല കയറുമെന്നും പറഞ്ഞു.
മലയാളികളായ വിശ്വാസികളാണ് തൃപ്തി ദേശായിക്കെതിരെ പ്രതിഷേധവുമായി മുംബൈ വിമാനത്താവളത്തിനു പുറത്തെത്തിയത്. നാമജപം നടത്തിയാണ് ഇവരുടെ പ്രതിഷേധം. ഇതേതുടർന്ന് തൃപ്തിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനായില്ല. ഭയന്ന് വിറച്ച തൃപ്തി ദേശായിക്ക് വലിയ പ്രതിസന്ധിയായി മാറുകയാണ് ശബരിമലയിലേക്കുള്ള യാത്ര. വെള്ളിയാഴ്ച പുലർച്ചെയാണ് തൃപ്തി നെടുമ്പാശ്ശേരിയിലെത്തിയത്. എന്നാൽ വിശ്വാസികൾ പ്രതിഷേധ നാമജപവുമായി എത്തിയതോടെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ രാത്രി 9.30 ന് മുംബൈയ്ക്ക് തിരിച്ചുപോയി. തൃപ്തി ദേശായി തിരിച്ചെത്തിയ വിവരം അറിഞ്ഞാണ് പ്രതിഷേധക്കാർ മുംബൈ വിമാനത്താവളത്തിനുമുന്നിൽ തടിച്ചുകൂടിയത്.
ശബരിമലയിലെത്താൻ ഇനിയും കേരളത്തിലേക്കെത്തുമെന്ന് ഇവർ തിരികെ പോകുന്നതിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് മുംബൈയിലെ പ്രതിഷേധത്തിന് കാരണമെന്നാണ് വിവരം. തൃപ്തിയുടെ പൂനയിലെ വീട്ടിന് മുമ്പിലും ഇന്നലെ നാമജപ പ്രതിഷേധം ഉയർന്നിരുന്നു. ഇത് തുടരാനാണ് സാധ്യത. ഇന്നലെ മലയാളിയായ ലക്ഷ്മി ഉൾപ്പെടെയുള്ളവർക്കൊപ്പമാണു തൃപ്തി പുണെയിൽ നിന്ന് കൊച്ചിയിൽ എത്തിയത്. പുലർച്ചെ രണ്ടുമുതൽ സമിതി പ്രവർത്തകർ എത്തിയിരുന്നു. വിമാനമിറങ്ങിയ ഉടൻ പൊലീസ് സ്ഥിതി അറിയിച്ചെങ്കിലും തൃപ്തിയും സംഘവും ശബരിമലയ്ക്കു പോകുമെന്ന നിലപാടിൽ ഉറച്ചുനിന്നു. കാറിനായി പ്രീപെയ്ഡ് ടാക്‌സി കൗണ്ടറിൽ പോയെങ്കിലും സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഡ്രൈവർമാർ വിസമ്മതം അറിയിച്ചു.
ഉച്ചയായിട്ടും ഇവർ മടങ്ങാതിരുന്നതോടെ മറ്റു ജില്ലകളിൽനിന്നു പോലും സ്ത്രീകളുൾപ്പെടെഎത്താൻ തുടങ്ങി. വിമാനത്താവള ടെർമിനൽ പരിസരം പ്രതിഷേധിച്ചെത്തിയവരുടെയും പൊലീസിന്റെയും മാധ്യമങ്ങളുടെയും വാഹനങ്ങളാൽ നിറഞ്ഞു. അന്തരീക്ഷം നാമജപ മുഖരിതമായി. ആളുകൾ ടെർമിനലിനു മുന്നിൽ കൂടിയിരുന്നതോടെ വിമാനത്താവള അധികൃതർ പൊലീസിനെ ആശങ്ക അറിയിച്ചു. തുടർന്നു പൊലീസ് വീണ്ടും ചർച്ച നടത്തിയപ്പോൾ വൈകിട്ട് അഞ്ചോടെയാണു തൃപ്തി മടങ്ങിപ്പോകാൻ തീരുമാനിച്ചത്. പ്രതിഷേധത്തിന്റെ പേരിൽ ഇരുനൂറ്റിയൻപതോളം പേർക്കെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു.
അതിനിടെ തൃപ്തി ദേശായി മുൻപു കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്നുവെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. അവർ വന്നതിനു പിന്നിൽ കോൺഗ്രസും ബിജെപിയുമാണ്. നല്ലവാക്കുകൾ പറഞ്ഞു മടക്കി അയ്ക്കാൻ ഇരുകൂട്ടരും തയാറാകേണ്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒച്ചപ്പാടും ബഹളവും കാട്ടി തീർത്ഥാടകരുടെ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്ന സമീപനമാണു തൃപ്തി ദേശായിയുടെ സന്ദർശനത്തിലൂടെ സംഭവിച്ചത് മന്ത്രി പറഞ്ഞു. എന്നാൽ തൃപ്തി ദേശായിക്കു കോൺഗ്രസുമായി ബന്ധവുമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഏതെങ്കിലും കാലത്തു കോൺഗ്രസിലുണ്ടായിരുന്നുവെന്നു കരുതി അവരുടെ കാര്യത്തിൽ പാർട്ടിക്കു ബാധ്യതയില്ലെന്നാണ് കോൺഗ്രസ് വിശദീകരണം.
തൃപ്തി ദേശായിക്ക് ഒരു കാലത്തും ബിജെപി ബന്ധമുണ്ടായിട്ടില്ലെന്നു പാർട്ടി വക്താവ് എം.എസ്. കുമാറും അറിയിച്ചു.. 2012 ലെ പുണെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് അവർ മൽസരിച്ചത്.