- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല കയറുമെന്ന് പറഞ്ഞതിന് ശേഷം കേരളത്തിൽ നിന്നും വരുന്നത് ഭീഷണി സന്ദേശങ്ങൾ; ഇത്തരം ഭീഷണികൾക്ക് മുമ്പിൽ പതറില്ല, ഈ മണ്ഡലകാലത്ത് തന്നെ അയ്യപ്പനെ തൊഴാൻ പതിനെട്ടാംപടി കയറും; ശബരിമല ആരുടെയും പിതൃസ്വത്തല്ല, ഞങ്ങളെ സുരക്ഷിതമായി എത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തം; നിലപാട് വ്യക്തമാക്കി തൃപ്തി ദേശായി രംഗത്ത്; ഫെമിനിച്ചികളായ മഹിഷിമാർ അതിക്രമിച്ചു കടക്കുന്നത് ചെറുക്കുമെന്ന് പറഞ്ഞ് രാഹുൽ ഈശ്വറും
തിരുവനന്തപുരം: ശബരിമല നട തുറക്കാൻ ഇനി അവശേഷിക്കുന്നത് ഏഴ് ദിവസം മാത്രമാണ്. സുപ്രീം കോടതി അവധിക്കായി പിരിഞ്ഞതോടെ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അടക്കം തൽക്കാലം വിധിയിൽ മാറ്റം വരില്ല. ഇതോടെ നിലവിൽ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ അവസരം ഒരുങ്ങിയിരിക്കയാണ്. എന്നാൽ, സ്ത്രീകൾക്ക് അടക്കം വേണ്ട സൗകര്യങ്ങൾ തൽക്കാലം ഒരുക്കേണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ പക്ഷം. ഇത് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കേണ്ട എന്ന ലക്ഷ്യത്തോടെ തന്നെയാണ്. അതേസമയം ചരിത്രത്തിൽ ഇടംപിടിച്ച ഈ കോടതി വിധി നേടുന്നതിൽ നിയമപോരാട്ടം നടത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി താൻ ഈ മണ്ഡലകാലത്ത് തന്നെ അയ്യപ്പനെ തൊഴാൻ എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ താൻ ശബരിമല സന്ദർശിക്കുമെന്ന് തൃപ്തി ദേശായി അറിയിച്ചു. ശബരിമലയിൽ എത്താൻ ഏത് നിമിഷവും തയാറാണ്. എന്നാൽ, തീയതി തീരുമാനിച്ചിട്ടില്ലെന്നും തൃപ്തി കേരളകൗമുദി 'ഫ്‌ളാഷി'ന് നൽകിയ അഭിമുഖത്
തിരുവനന്തപുരം: ശബരിമല നട തുറക്കാൻ ഇനി അവശേഷിക്കുന്നത് ഏഴ് ദിവസം മാത്രമാണ്. സുപ്രീം കോടതി അവധിക്കായി പിരിഞ്ഞതോടെ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അടക്കം തൽക്കാലം വിധിയിൽ മാറ്റം വരില്ല. ഇതോടെ നിലവിൽ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ അവസരം ഒരുങ്ങിയിരിക്കയാണ്. എന്നാൽ, സ്ത്രീകൾക്ക് അടക്കം വേണ്ട സൗകര്യങ്ങൾ തൽക്കാലം ഒരുക്കേണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ പക്ഷം. ഇത് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കേണ്ട എന്ന ലക്ഷ്യത്തോടെ തന്നെയാണ്. അതേസമയം ചരിത്രത്തിൽ ഇടംപിടിച്ച ഈ കോടതി വിധി നേടുന്നതിൽ നിയമപോരാട്ടം നടത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി താൻ ഈ മണ്ഡലകാലത്ത് തന്നെ അയ്യപ്പനെ തൊഴാൻ എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ താൻ ശബരിമല സന്ദർശിക്കുമെന്ന് തൃപ്തി ദേശായി അറിയിച്ചു. ശബരിമലയിൽ എത്താൻ ഏത് നിമിഷവും തയാറാണ്. എന്നാൽ, തീയതി തീരുമാനിച്ചിട്ടില്ലെന്നും തൃപ്തി കേരളകൗമുദി 'ഫ്‌ളാഷി'ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റേത് ലിംഗ നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസമുള്ളവരും പുരോഗമനപരമായി ചിന്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവരും സ്ത്രീകളെ അശുദ്ധിയുടെ പേരിൽ ശബരിമലയിൽ നിന്നും മാറ്റിനിർത്തുന്നത് നീതീകരിക്കാൻ ആകാത്തതാണ്. അതിനെതിരെയാണ് ഞങ്ങൾ സമ്പാദിച്ച കോടതിവിധി. അതുകൊണ്ടുതന്നെ ഞങ്ങളുടെ പോരാട്ടം ലിംഗസമത്വത്തിന് വേണ്ടിയായിരുന്നു എന്ന് ഒരു സംശയവും കൂടാതെ പറയാൻ കഴിയും. കോടതിയിൽ ഈ വിഷയം ആദ്യം വന്നപ്പോൾതന്നെ കേരളത്തിൽ നിന്നുള്ള ഭക്തർ പറയുന്നതും മറുവിഭാഗം പറയുന്നതും കോടതി ശ്രദ്ധിച്ചുകേട്ടിരുന്നു. അതിനുശേഷമാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. അതുകൊണ്ടുതന്നെ ഇപ്പോൾ എതിർക്കുന്നതിൽ അർത്ഥമില്ല. അത്തരം വാദങ്ങളെല്ലാം ഉന്നയിച്ചുകഴിഞ്ഞതാണെന്നാണ് തൃപ്തി ദേശായി പറയുന്നത്.
ഈ വിഷയത്തിൽ കോടതി വിധി നടപ്പാകുക തന്നെ ചെയ്യുമെന്നാണ് തൃപ്തി ദേശായി പറയുന്നത്. റിവ്യൂ ഹർജിവെറുതെ സമയം കളയാനുള്ള ഉപാധി മാത്രമാണെന്നും അവർ പറയുന്നു. സുപ്രധാനമായ ഈ വിധിക്ക് വേണ്ടി പോരാടിയ വ്യക്തി ആയതു കൊണ്ട് തനിക്ക് നിരവധി ഭീഷണികൾ ഉണ്ടെന്നും അവർ പറഞ്ഞു. ശബരിമലയിൽ കയറുമെന്ന് പറഞ്ഞതിന് ശേഷം കേരളത്തിൽ നിന്നുൾപ്പെടെ നിരവധി ഭീഷണി ഫോൺ കോളുകളുംസന്ദേശങ്ങളും വന്നിട്ടുണ്ട്. അത്തരം ഭീഷണികൾക്ക് മുന്നിൽ പതറുന്ന ആളല്ല ഞാൻ. സൈബറിടത്തിലും വലിയതോതിൽ കാമ്പെയിൻ നടക്കുകയാണെന്നറിയാം. വന്നാൽ, മർദ്ദിക്കുമെന്നും തല്ലുമെന്നും കൊല്ലുമെന്നും അങ്ങനെ പലതരത്തിൽ. പക്ഷേ, അവിടെ കയറിക്കോളാൻ അനുവാദം തന്നത് സുപ്രീംകോടതിയാണ്. ശബരിമല ആരുടെയും പിതൃസ്വത്തല്ല. ഞങ്ങളെ സുരക്ഷിതമായി ശബരിമലയിൽ എത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഉറപ്പായിട്ടും വരും- തൃപ്തി ദേശായി അഭിമുഖത്തിൽ പറഞ്ഞു.
ഫെമിനിച്ചികളായ മഹിഷിമാർ അതിക്രമിച്ചു കടക്കുന്നത് ചെറുക്കുമെന്ന് രാഹുൽ ഈശ്വർ
അതേസമയം ശബരിമലയിൽ എത്തുന്ന സ്ത്രീകളെ തടയുമെന്നാണ് തന്ത്രികുടുംബാംഗം കൂടിയായ രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടത്. അയ്യപ്പ ധർമ്മസേന ശബരിമലയിൽ എത്തി കഴിഞ്ഞുവെന്നും നട തുറക്കുന്ന 17 മുതൽ 22 വരെ പ്രാർത്ഥനാ പ്രതിരോധം ഒരുക്കുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. ശബരിമല അയ്യപ്പ വിശ്വാസത്തെ ആക്രമിക്കാൻ, അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന 'മഹിഷികളെ ഭകതർ പ്രതിരോധിക്കുമെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. അതിന് ഗാന്ധിയൻ മാർഗ്ഗങ്ങൾ പ്രാർത്ഥന പ്രതിരോധ നിലപാടുകൾ മാത്രമേ സ്വീകരിക്കുവെന്നും രാഹുൽ പറഞ്ഞു.
അതേസമയം അൽപ്പം ഭീഷണി കലർത്തി തന്നെയാണ് രാഹുലിന്റെ തുടർന്നുള്ള വാക്കുകൾ. ക്ഷേത്രത്തിനു ഭക്തർ കാവൽ നിൽക്കും. ഏതെങ്കിലും ഫെമിനിച്ചികളായ മഹിഷിമാർ അതിക്രമിച്ചു കടന്ന് എത്തുന്നത് പ്രതിരോധിക്കുമെന്നും രാഹുൽ ഈശ്വർ പറയുന്നു. 22ാം തീയ്യതി സുപ്രീംകോടതി തുറന്നതിനു ശേഷം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇതൊരു ധർമ്മ യുദ്ധമാണ്. ജെല്ലിക്കെട്ടിൽ തമിഴൻ യുദ്ധം ചെയ്തു ജയിച്ച പോലെ നമുക്ക് ജയിക്കണമെന്നുമാണ് രാഹുൽ ഈശ്വർ ആഹ്വാനം ചെയ്യുന്നത്.