- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ കാമറ സൂംചെയ്തു പോക്കറ്റിലിട്ടും ഡസ്കിനടിയിൽ കാമറവച്ചും വിദ്യാർത്ഥിനികളുടെ സ്വകാര്യഭാഗങ്ങൾ പകർത്തൽ; തലസ്ഥാന നഗരത്തെ പ്രമുഖ ട്യൂഷൻ അദ്ധ്യാപകനായ അരുൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു; നാലുവർഷത്തെ ഞെരമ്പുരോഗത്തിന് ഇരയായത് നിരവധി വിദ്യാർത്ഥിനികൾ
തിരുവനന്തപുരം: ട്യൂഷൻ പഠിക്കാൻ വീട്ടിലെത്തിയിരുന്ന വിദ്യാർത്ഥികളുടെ അശ്ലീലദൃശ്യങ്ങൾ പകർത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം കവടിയാർ നന്ദൻകോട് ആർ പി ലെയ്നിൽ താമസിക്കുന്ന അരുൺ കുമാർ എന്ന ഗണിതശാസ്ത്ര അദ്ധ്യാപകനെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പിടികൂടിയത്. ഇയാളുടെ ഒരു മുൻ വനിത സുഹൃത്ത് ഇയാളുമായി പിണങ്ങിയപ്പോൾ അവർ അറിയതെ അരുൺ പകർത്തിയ ദൃശ്യങ്ങൾ പലർക്കും ഷെയർ ചെയ്ത് നൽകിയത് അറിഞ്ഞ് ഞെട്ടിയപ്പോഴാണ് യുവതി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയത്. ഏഴാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെ പഠിക്കുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങളാണ് അരുൺ കുമാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നത്. സംഭവത്തെക്കുറിച്ച് മ്യൂസിയം പൊലീസ് പറയുന്നത് ഇങ്ങനെ: കാലങ്ങളായി തലസ്ഥാന നഗരത്തിൽ ട്യൂഷൻ ക്ലാസ് നടത്തുന്ന അദ്ധ്യാപകനാണ് അരുൺകുമാർ. പ്രതിയുടെ വനിതാ സുഹൃത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഇത്തരത്തിൽ മൊബൈൽ ഫോൺ കാമറ വഴി കുട്ടികളുടെ അർധനഗ്നചിത്രങ്ങൾ പകർത്തിയ വിവരം പുറത്തറിഞ്ഞത്. വീട്ടമ്മ
തിരുവനന്തപുരം: ട്യൂഷൻ പഠിക്കാൻ വീട്ടിലെത്തിയിരുന്ന വിദ്യാർത്ഥികളുടെ അശ്ലീലദൃശ്യങ്ങൾ പകർത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം കവടിയാർ നന്ദൻകോട് ആർ പി ലെയ്നിൽ താമസിക്കുന്ന അരുൺ കുമാർ എന്ന ഗണിതശാസ്ത്ര അദ്ധ്യാപകനെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പിടികൂടിയത്. ഇയാളുടെ ഒരു മുൻ വനിത സുഹൃത്ത് ഇയാളുമായി പിണങ്ങിയപ്പോൾ അവർ അറിയതെ അരുൺ പകർത്തിയ ദൃശ്യങ്ങൾ പലർക്കും ഷെയർ ചെയ്ത് നൽകിയത് അറിഞ്ഞ് ഞെട്ടിയപ്പോഴാണ് യുവതി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയത്. ഏഴാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെ പഠിക്കുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങളാണ് അരുൺ കുമാർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നത്.
സംഭവത്തെക്കുറിച്ച് മ്യൂസിയം പൊലീസ് പറയുന്നത് ഇങ്ങനെ:
കാലങ്ങളായി തലസ്ഥാന നഗരത്തിൽ ട്യൂഷൻ ക്ലാസ് നടത്തുന്ന അദ്ധ്യാപകനാണ് അരുൺകുമാർ. പ്രതിയുടെ വനിതാ സുഹൃത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഇത്തരത്തിൽ മൊബൈൽ ഫോൺ കാമറ വഴി കുട്ടികളുടെ അർധനഗ്നചിത്രങ്ങൾ പകർത്തിയ വിവരം പുറത്തറിഞ്ഞത്. വീട്ടമ്മയായ സുഹൃത്ത് ഇയാളുമായി വാട്സാപ്പിലും സ്‌കൈപ്പിലും ചാറ്റ് ചെയ്യുമായിരുന്നു അപ്പോൾ ലഭിക്കുന്ന ദൃശ്യങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളാണ് ഇയാൾ സേവ് ചെയ്തിരുന്നത്. തന്റെ വിദ്യാർത്ഥികളറിയാതെ ചിത്രങ്ങളെടുക്കാറുണ്ടെന്ന് സുഹൃത്തിനോട് ഇയാൾ പറഞ്ഞിരുന്നു.
പിന്നീട് പിണക്കത്തിലായപ്പോൾ ഇവരുടെ തന്നെ ചില ചിത്രങ്ങൾ മറ്റ് സുഹൃത്തുക്കളെ കാണിച്ചുവെന്നറിഞ്ഞപ്പോഴാണ് വിദ്യാർത്ഥിനികളുടെ ചിത്രവും ഇയാൾ അശ്ലീലമായ രീതിയിൽ തന്നെ പകർത്തിയിട്ടുണ്ടായിരിക്കാം എന്ന സംശയത്തെതുടർന്നാണ് പരാതി നൽകിയത്. കണക്ക് അദ്ധ്യാപകനായ അരുൺ കുമാർ വിദ്യാർത്ഥിനികളുമായി അവരുടെ സംശയങ്ങൾ തീർത്തുകൊടുക്കാൻ സമീപത്തായി ഇരിക്കുമായിരുന്നു. ഈ സമയത്താണ് മൊബൈൽ ഫോൺ ഉപയോഗിച്ച് ഇയാൾ പെൺകുട്ടികൾ അറിയാതെ അവരുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
കണക്ക് പറഞ്ഞ് കൊടുക്കാനെന്ന വ്യജേന അടുത്ത് ചെന്ന ശേഷം മൊബൈൽ ഫോൺ ക്യാമറ സൂം ചെയ്ത് പോക്കറ്റിലിട്ട ശേഷം കുട്ടികളുടെ നെഞ്ചും മറ്റ് ഭാഗങ്ങളും ഇയാൾ പകർത്തുകയും പിന്നീട് ലാപ്പ് ടോപ്പിലേക്ക് മാറ്റുകയുമായിരുന്നു പതിവ്. പെൺകുട്ടികൾ മുന്നിലിരക്കുമ്പോൾ ഡെസ്‌ക്കിന്റെ അടിയിൽ മൊബൈൽ ക്യാമറ വെച്ച ശേഷം പെൺകുട്ടികളുടെ പാവടയുൾപ്പടെ വരുന്ന ഭാഗങ്ങളും സൂം ചെയ്ത് പകർത്തിയിരുന്നു.
വർഷങ്ങളായി വീടുകളിലെത്തി ട്യൂഷനെടുക്കുന്നയാളാണ് അരുൺ കുമാർ. നഗരത്തിലെ പല പ്രമുഖ സ്‌കൂളുകളിലേയും വിദ്യാർത്ഥിനികളാണ് അരുൺകുമാറിന്റെ വീട്ടിൽ ട്യൂഷൻ ക്ലാസിൽ എത്തിയിരുന്നത്. കഴിഞ്ഞ നാലു വർഷങ്ങളായി ഇയാൾ ഇത്തരത്തിൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്നും ഇതെല്ലാം തന്നെ കമ്പ്യൂട്ടറിൽ സേവ് ചെയ്തിരുന്നതായും പൊലീസ് പറയുന്നുണ്ട്.ഇയാളുടെ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ പകർത്തിയതായി ബോധ്യപ്പെട്ടത്. വിദ്യാർത്ഥിനികളുടെ അശ്ലീലദൃശ്യങ്ങൾ വർഷങ്ങളായി പകർത്താറുണ്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടിട്ടുണ്ട്.
പിടിയിലായ പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട. ഇയളെ ഇപ്പോൾ റിമാന്റ് ചെയ്ത് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ ഇയാൾ പകർത്തി ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് മറുനാടനോട് പറഞ്ഞു.