- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യൻ അംബാസിഡറെ കൊന്നതിന്റെ വാശി തീർത്ത് തുർക്കിസേന സിറിയയിൽ ആഞ്ഞടിക്കുന്നു; ഒറ്റ ദിവസം 1000ത്തിൽ അധികം ഐസിസ് ഭീകരരെ കൊന്നൊടുക്കി മുന്നേറ്റം; റഷ്യൻ പിന്തുണ കൂടിയതോടെ പേടിച്ചോടി ഭീകരർ
തുർക്കിയിലെ റഷ്യൻ അംബാസിഡറായിരുന്ന റഷ്യൻ അംബാസിഡറായിരുന്ന ആൻ്രേഡ കാർലോവിനെ തങ്ങളുട മണ്ണിൽ വച്ച് കൊന്നതിന്റെ വാശിതീർത്തുകൊണ്ട് തുർക്കി സേന സിറിയയിലെ ഐസിസ് താവളങ്ങൾ തകർത്ത് തരിപ്പണമാക്കി മുന്നേറ്റം തുടരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഒറ്റ ദിവസം കൊണ്ട് 1000ത്തിൽ അധികം ഐസിസ് ഭീകരരെ കൊന്നൊടുക്കിയാണ് തുർക്കി സേന മുന്നേറുന്നത്. ഇതിനൊപ്പം റഷ്യൻ പിന്തുണ കൂടി വർധിച്ചതോടെ ഭീകരർ പേടിച്ചോടുകയാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വടക്കൻ സിറിയയിൽ ഐസിസിന്റെ നിയന്ത്രണത്തിലായിരുന്നു അൽ-ബാബിലാണ് തുർക്കി സേന ആധിപത്യം നേടിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ അൽ-ബാബിനെ തുർക്കിഷ് സേനയും ഫ്രീ സിറിയൻ ആർമി ഫോഴ്സുകളും വളഞ്ഞിരിക്കുകയാണ്. തുടർന്ന് സേനകൾ ഇപ്പോൾ നഗരത്തിന്റെ കേന്ദ്രത്തിലേക്ക് നീങ്ങിത്തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. കടുത്ത പോരാട്ടത്തിൽ 1000ത്തിൽ അധികം ഐസിസുകാർ കൊല്ലപ്പെട്ടപ്പോൾ വെറും 16 തുർക്കിഷ് സൈനികർക്ക് മാത്രമാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ നിരവധി പട്ടാളക്കാർക്ക് പരുക്കേറ്റിട
തുർക്കിയിലെ റഷ്യൻ അംബാസിഡറായിരുന്ന റഷ്യൻ അംബാസിഡറായിരുന്ന ആൻ്രേഡ കാർലോവിനെ തങ്ങളുട മണ്ണിൽ വച്ച് കൊന്നതിന്റെ വാശിതീർത്തുകൊണ്ട് തുർക്കി സേന സിറിയയിലെ ഐസിസ് താവളങ്ങൾ തകർത്ത് തരിപ്പണമാക്കി മുന്നേറ്റം തുടരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഒറ്റ ദിവസം കൊണ്ട് 1000ത്തിൽ അധികം ഐസിസ് ഭീകരരെ കൊന്നൊടുക്കിയാണ് തുർക്കി സേന മുന്നേറുന്നത്. ഇതിനൊപ്പം റഷ്യൻ പിന്തുണ കൂടി വർധിച്ചതോടെ ഭീകരർ പേടിച്ചോടുകയാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വടക്കൻ സിറിയയിൽ ഐസിസിന്റെ നിയന്ത്രണത്തിലായിരുന്നു അൽ-ബാബിലാണ് തുർക്കി സേന ആധിപത്യം നേടിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ അൽ-ബാബിനെ തുർക്കിഷ് സേനയും ഫ്രീ സിറിയൻ ആർമി ഫോഴ്സുകളും വളഞ്ഞിരിക്കുകയാണ്. തുടർന്ന് സേനകൾ ഇപ്പോൾ നഗരത്തിന്റെ കേന്ദ്രത്തിലേക്ക് നീങ്ങിത്തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്.
കടുത്ത പോരാട്ടത്തിൽ 1000ത്തിൽ അധികം ഐസിസുകാർ കൊല്ലപ്പെട്ടപ്പോൾ വെറും 16 തുർക്കിഷ് സൈനികർക്ക് മാത്രമാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ നിരവധി പട്ടാളക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. തങ്ങൾ ഈ പ്രദേശം പിടിച്ചെടുക്കാൻ തുടങ്ങിയതിനെ തുടർന്ന് ഇവിടെ ഐസിസിനുള്ള ആധിപത്യം ഇല്ലാതാകാൻ തുടങ്ങിയിട്ടുണ്ടെന്നാണ് തുർക്കി സൈന്യം വെളിപ്പെടുത്തുന്നത്. ബുധനാഴ്ച പ്രധാന ഏറ്റുമുട്ടലുണ്ടായിരിക്കുന്നത് അൽ-ബാബിലെ കുന്നിൻ പ്രദേശത്തുള്ള ആശുപത്രി പരിസരം കേന്ദ്രീകരിച്ചായിരുന്നു. ഈ പ്രദേശത്തെ ഐസിസ് തങ്ങളുടെ ആയുധപ്പുരയാക്കി ഉപയോഗിച്ച് വരുകയായിരുന്നു. ബുധനാഴ്ച തുർക്കി യുദ്ധവിമാനങ്ങൾ 67 ഐസിസ് കേന്ദ്രങ്ങളെയാണ് നശിപ്പിച്ചിരിക്കുന്നതെന്നാണ് തുർക്കി സേന അവകാശപ്പെടുന്നത്.
തുർക്കിയുടെ യുദ്ധ വിമാനങ്ങൾ അൽ-ബാബിൽ ബോംബിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഓഗസ്റ്റ് മുതൽ ആരംഭിച്ച തുർക്കിയുടെ പിന്തുണയോടെയുള്ള നീക്കത്തിനിടെ മൊത്തം 35 തുർക്കി സൈനികരാണ് മരിച്ചിരിക്കുന്നത്. ഇതേ സമയം 1005 ഐസിസ് ഭീകരരെ തങ്ങളും വധിച്ചിരുന്നുവെന്നാണ് ഇന്നലെ തുർക്കിയുടെ പ്രതിരോധ മന്ത്രി അവകാശപ്പെട്ടിരിക്കുന്നത്. ദീർഘകാലത്തെ പോരാട്ടത്തിന് ശേഷം സിറിയയിലെ ആലെപ്പോ പൂർണമായും ഭീകരരിൽ നിന്നും തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തിലേക്ക് സിറിയൻ ഗവൺമെന്റ് മുന്നേറുന്നതിനിടയിലാണ് തുർക്കിയും ഐസിസിന് മുകളിൽ മേൽക്കൈ നേടിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അൽ-ബാബിൽ നിന്നും ആലെപ്പോയിലേക്കുള്ള ഹൈവേയുടെ പൂർണമായ നിയന്ത്രണം തുർക്കി പിന്തുണയ്ക്കുന്ന റിബലുകൾക്ക് ലഭിച്ചുവെന്ന നേരത്തെ ആർമി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തുർക്കി യുദ്ധ വിമാനങ്ങൾ 48 ഐസിസ് കേന്ദ്രങ്ങൾ നശിപ്പിക്കുകയും 15 ഭീകരരെ വധിക്കുകയുംചെയ്തിരുന്നു.
ഈ പോരാട്ടത്തിനിടയിൽ നാല് തുർക്കി സൈനികർക്ക് മുറിവേറ്റിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഐസിസ് ആസൂത്രണം ചെയ്ത സ്ഫോടനത്തിൽ പെട്ടതിനെ തുടർന്നായിരുന്നു ഇത്. ആലെപ്പോയ്ക്കും മൻബിജിനും മധ്യേയാണ് അൽ-ബാബ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ആറ് വർഷങ്ങൾക്കിടെ കടുത്ത പോരാട്ടങ്ങൾ നടന്ന പ്രദേശമാണിത്. 2004ൽ ഇവിടുത്തെ ജനസംഖ്യ 60,000ത്തിൽ അധികമായിരുന്നു. എന്നാൽ അഭ്യന്തരയുദ്ധം വർധിച്ചതിനെ തുടർന്ന് രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ സംഭവിച്ചത് പോലെ ഇവിടുത്തെ ജനസംഖ്യയിലും ഇടിവുണ്ടായിട്ടുണ്ട്. അൽബാബിലെ ജനങ്ങളിൽ നിരവധി പേർ ഇന്ന് തുർക്കിയിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലോ ആണ് കഴിയുന്നത്. 2013ലായിരുന്നു നഗരം ഐസിസിന്റെ കൈപ്പിടിയിലായത്. എന്നാൽ സമീപത്തുള്ള മൻബിജ് ഓഗസ്റ്റിൽ ഐസിസിൽ നിന്നും തിരിച്ച് പിടിച്ചതോടെ അടുത്ത ലക്ഷ്യം അൽബാബാണെന്ന് ഐസിസ് വിരുദ്ധ സഖ്യസേന തീരുമാനിച്ചിരുന്നു. അതാണിപ്പോൾ അവർ പ്രാവർത്തികമാക്കുന്നത്.