- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിൽ അത്ഭുതശിശു പിറന്നു; ഒറ്റ ശരീരത്തിൽ പൂർണ വളർച്ചയെത്തിയ രണ്ട് തലകൾ ഉള്ള കുഞ്ഞുങ്ങളുടെ ഭാവിയിൽ ആശങ്കപ്പെട്ട് ഡോക്ടർമാർ
മുംബൈ: ഒരു ശരീരത്തിൽ രണ്ട് തലകളോട് കൂടിയ ശിശു പിറന്നാൽ എങ്ങനെയിരിക്കും...? പത്ത് ലക്ഷം ഇരട്ടകൾ പിറക്കുമ്പോൾ അതിൽ ഒന്നിൽ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. ഇതിനെ ലോകമാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒറ്റ ശരീരത്തിൽ പൂർണ വളർച്ചയെത്തിയ രണ്ട് തലകൾ ഉള്ള കുഞ്ഞുങ്ങളുടെ ഭാവിയിൽ ആശങ്കപ്പെട്ടിരിക്കുകയാണ് ഡോക്ടർമാർ. ഇവരെ ജനിച്ചയുടൻ വെന്റിലേറ്ററിൽ ഇട്ടിരിക്കുകയാണെങ്കിലും അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടർമാർ പറയുന്നത്. 3.7 കിലോഗ്രാമാണ് ഈ കുട്ടികളുടെ ഭാരം. ഇവർക്ക് ഒരു ലിവറും പൊതുവായ കൈകാലുകളുമാണുള്ളത്. എന്നാൽ ശ്വാസകോശങ്ങളും ഹൃദയങ്ങളും വെവ്വേറെയുണ്ട്. ഇവരെ എങ്ങനെയെങ്കിലും രക്ഷിക്കാനുള്ള യാചനയുമായി മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇത്തരം കുഞ്ഞുങ്ങൾ ജീവിക്കില്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ് ഡോക്ടർമാർ. ഇവർ ജീവിക്കുകയാണെങ്കിൽ തന്നെ ഇവരെ വേർപെടുത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്താൻ സാധ്യതയില്ലെന്നും ഡോക്ടർമാർ തറപ്പ
മുംബൈ: ഒരു ശരീരത്തിൽ രണ്ട് തലകളോട് കൂടിയ ശിശു പിറന്നാൽ എങ്ങനെയിരിക്കും...? പത്ത് ലക്ഷം ഇരട്ടകൾ പിറക്കുമ്പോൾ അതിൽ ഒന്നിൽ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. ഇതിനെ ലോകമാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒറ്റ ശരീരത്തിൽ പൂർണ വളർച്ചയെത്തിയ രണ്ട് തലകൾ ഉള്ള കുഞ്ഞുങ്ങളുടെ ഭാവിയിൽ ആശങ്കപ്പെട്ടിരിക്കുകയാണ് ഡോക്ടർമാർ. ഇവരെ ജനിച്ചയുടൻ വെന്റിലേറ്ററിൽ ഇട്ടിരിക്കുകയാണെങ്കിലും അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
3.7 കിലോഗ്രാമാണ് ഈ കുട്ടികളുടെ ഭാരം. ഇവർക്ക് ഒരു ലിവറും പൊതുവായ കൈകാലുകളുമാണുള്ളത്. എന്നാൽ ശ്വാസകോശങ്ങളും ഹൃദയങ്ങളും വെവ്വേറെയുണ്ട്. ഇവരെ എങ്ങനെയെങ്കിലും രക്ഷിക്കാനുള്ള യാചനയുമായി മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇത്തരം കുഞ്ഞുങ്ങൾ ജീവിക്കില്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ് ഡോക്ടർമാർ. ഇവർ ജീവിക്കുകയാണെങ്കിൽ തന്നെ ഇവരെ വേർപെടുത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്താൻ സാധ്യതയില്ലെന്നും ഡോക്ടർമാർ തറപ്പിച്ച് പറയുന്നു. രണ്ട് തലകളും ഒരു ശരീരവുമുള്ള കുഞ്ഞുങ്ങൾ ഡൈസ്ഫാലിക് പാരപാഗുസ് എന്നാണ് അറിയപ്പെടുന്നത്.
മഹാരാഷ്ട്രയിലെ ബീഡിലുള്ള സ്വാമി രാമാനന്ദ് ടിർത്ത് ഗവൺമെന്റ് ഹോസ്പിറ്റലിലാണ് ഈ കുഞ്ഞുങ്ങൾ പിറന്നിരിക്കുന്നത്. ഒക്ടോബർ 29നാണ് ഈ അത്ഭുത പിറവി സംഭവിച്ചിരിക്കുന്നത്. 32ാം ആഴ്ചയിലായിരുന്നു തന്റെ കുഞ്ഞുങ്ങളുടെ വൈകല്യം തിരിച്ചറിഞ്ഞതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതി പറയുന്നു. അൾട്രാസൗണ്ടിലൂടെയായിരുന്നു ഇത് വെളിപ്പെട്ടിരുന്നത്. കുഞ്ഞുങ്ങൾ ആരോഗ്യത്തോടെയാണ് പിറന്നിരിക്കുന്നതെന്നാണ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഹെഡായ ഡോ. സഞ്ജയ് ബാൻസോഡ് പറയുന്നു. എന്നാൽ അവർ അതിജീവിക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.
സാധാരണ ഇത്തരം കുട്ടികൾ ജനിക്കുമ്പോഴേക്കും മരിക്കാറുണ്ടെന്നും എന്നാൽ ഇവർ ഇപ്പോഴും വെന്റിലേറ്ററിൽ ജീവനോടെ ഇരിക്കുന്നുവെന്നും ഡോക്ടർ പറയുന്നു. ഇവരുടെ മാതാപിതാക്കൾക്ക് മൂന്ന പെൺകുട്ടികളും ഒരു ആൺകുട്ടിയും നേരത്തെ ജനിച്ചിട്ടുണ്ട്. തങ്ങളുടെ പുതിയ സഹോദരന്മാരെ കണ്ട് അവർ ഞെട്ടിത്തരിച്ചിരിക്കുകയാണ്. മാതാപിതാക്കൾ ദരിദ്രരാണെന്നും തങ്ങളുടെ ഇരട്ടത്തലയുള്ള കുട്ടിയെ കണ്ട് അവർ പേടിച്ചിരിക്കുന്നുവെന്നും ഡോക്ടർ സഞ്ജയ് പറയുന്നു.