തിരുവനന്തപുരം: വെട്ടുകാട് പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിൽ. വെട്ടുകാട് സ്വദേശി രമണി കാമുകനായ കോതമംഗലം സ്വദേശി മുഹമ്മദലി എന്നിവരാണ് അറസ്റ്റിലായത്. അമ്മയുടെ സഹായത്തോടെ മുഹമ്മദലി കുട്ടിയെ നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയതായി തെളിഞ്ഞതായി വലിയതുറ പൊലീസ് പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത്.

വലിയതുറ വെട്ടുകാട് ബാല നഗറിലെ അമ്മുമ്മയുടെ വീട്ടിൽ വച്ചാണ് രമണി-വിജയൻ ദമ്പതികളുടെ മകൾ ആത്മഹത്യ ചെയ്തത്. ഇത് കണ്ടയുടനെ തന്നെ ബന്ധുക്കൾ പെൺകുട്ടിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിരന്തരം പഡനത്തിനിരയായതിൽ മനോവിഷമത്തിലാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്നും കുട്ടി ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

തിരുവനന്തപുരം വെട്ടുകാടുള്ള മുത്തശ്ശിയുടെ വീട്ടിൽ വച്ചാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. കുവൈത്തിൽ ജോലി ചെയ്യുന്ന കാലത്താണ് പെൺകുട്ടിയുടെ അമ്മ രമണി മുഹമ്മദലിയുമായി പരിചയപ്പെടുന്നടത്. തുടർന്ന് ഇവർ തമ്മിൽ വഴിവിട്ട ബന്ധത്തിനും തുടക്കമാവുകയായിരുന്നു. പിന്നീട് നാട്ടിലെത്തിയ ശേഷം ഇവർ സ്വന്തം ഭർത്താവ് വിജയനെ ഉപേക്ഷിക്കുകയും മകളേയും കൂട്ടി മുഹമ്മദാലിക്കൊപ്പം താമസമാരംഭിക്കുകയുമായിരുന്നു. അമ്മയും കാമുകൻ മുഹമ്മദലിയും തമ്മിലുള്ള ബന്ധത്തിൽ മകൾക്ക് യോജിപ്പുണ്ടായിരുന്നതല്ലെന്നാണ് സൂചന.

ഇക്കഴിഞ്ഞ ജൂൺ 12നാണ് തിരുവനന്തപുരം വലിയതുറയ്ക്കടുത്ത് വെട്ടുകാട് പതിനാറു വയസ്സുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തത്. പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. അങ്ങനെയാണ് കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തത്.

അമ്മ തന്നെ കാമുകനു കാഴ്ചവച്ചതായും അമ്മയുടെ സഹായത്തോടെ ഇയാൾ തന്നെ പലതവണ പീഡിപ്പിച്ചെന്നും പെൺകുട്ടി ആത്മഹത്യാകുറിപ്പിൽ എഴുതിയിരുന്നു. പീഡനത്തിനിരയായ വിവരം അമ്മയോട് പലതവണ പറഞ്ഞെങ്കിലും അത് ചെവികൊള്ളാതെ അമ്മ പിന്നീട് മുഹമ്മദലിക്ക് മകളെ പീഡിപ്പിക്കുന്നതിന് എല്ലാ സഹായവും ചെയ്തിരുന്നു.

2006ലാണ് രമണി കുവൈത്തിലേക്ക് ജോലിക്കായി പോയത്. തുടർന്ന് 2008ലാണ് കുവൈത്തിൽ വച്ച് ഇവർ മുഹമ്മദലിയെ പരിചയപ്പെട്ടതും അടുപ്പത്തിലായതും. രമണി കുവൈത്തിൽ ജോലി ചെയ്യുന്ന സമയത്ത് മകൾ നാട്ടിൽ അച്ഛന്റെയൊപ്പം തിരുവനന്തപുരം ആര്യനാടായിരുന്നു താമസം. മുഹമ്മദലിയുമായുള്ള ബന്ധം ശക്തമായതോടെ രമണി നാട്ടിലേക്കുള്ള ഫോൺ വിളിയും ക്രമേണ കുറച്ച് കൊണ്ട് വരികയും പിന്നീട് യാതൊരു വിവരവും ഇല്ലാതാവുകയുമായിരുന്നു. കുവൈത്തിൽ മുഹമ്മദലിയും രമണിയും ഒരുമിച്ച് ഒരേ ഫ്ളാറ്റിൽ താമസമായിരുന്നു. തുടർന്ന് 2014ൽ നാട്ടിലെത്തിയ രമണി ആദ്യ ഭർത്താവിൽ നിന്നും വിവാഹ മോചനം നേടുകയും പിന്നീട് മകളുമൊത്ത് മുഹമ്മദലിക്കൊപ്പം പെരുമ്പാവൂർ കോതമംഗലം എന്നിവിടങ്ങളിൽ താമസിച്ച് വരികയായിരുന്നു.

അവിടെ വച്ച് തുടർച്ചയായി പ്രകൃതിവിരുദ്ധ പീഡന്തതിനിരയായ പെൺകുട്ടി അമ്മുമ്മയുടെ വീട്ടിൽ നിന്നും തിരികെ അമ്മയുടേയും മുഹമ്മദലിയുടേയും അടുത്തേക്ക് മടങ്ങിപ്പോകാൻ വിസ്സമ്മതിച്ചിരുന്നതായും പൊലീസ് പറയുന്നു. തുടർച്ചയായി മുഹമ്മലിയിൽനിന്നും സ്വന്തം അമ്മയുടെ സഹായത്തോടെ പീഡിപ്പിക്കപ്പെട്ടതിന്റെ മാനസിക ഭയം തന്നെയാകാം കുട്ടിക്ക് തിരികെ അവരുടെ അടുത്തേക്ക് പോകുന്നതിന് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയതെന്നും പൊലീസ് പറയുന്നു. എന്നാൽ തിരികെ വീട്ടിൽ ചെല്ലാനായി നിർബന്ധിതയായ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.