- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാഷിഷ് ഓയിലുമായി ബൈക്കിൽ സഞ്ചരിക്കവെ ജിതിൻ എക്സൈസ് പിടിയിൽ; ഒറ്റിയത് അക്ഷയ് എന്നാരോപിച്ചു വീട്ടിൽ നിന്നും വിളിച്ചു കൊണ്ടു പോയി കാൽ തല്ലിയൊടിച്ചു; ഇതേ സംഘം മിഥുനെയും ആക്രമിച്ചു; അക്രമി സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ: പൊലിസിനും എക്സൈസിനും വിവരം നൽകിയെന്നാരോപിച്ച് കൊറ്റാളിയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച മയക്കുമരുന്ന് സംഘത്തിൽപ്പെട്ട രണ്ടുപേരെ പൊലിസ് അറസ്റ്റു ചെയ്തു. കൊറ്റാളി സ്വദേശി സുഗീഷ്, കുണ്ടഞ്ചാലിലെ ജിതിൻ എന്നിവരെയാണ് എ. എസ്‌പി വിജയ്ഭാസ്‌കർ റെഡ്ഡിയുടെ നേതൃത്വത്തിൽ ഒളിവിൽ കഴിയവേ ബംഗ്ളൂരിൽവെച്ചു പൊലിസ് പിടികൂടിയത്.
നേരത്തെ മയക്കുമരുന്നുമായി പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. കൊറ്റാളി കുണ്ടഞ്ചാൽ കോളനി കേന്ദ്രീകരിച്ചു ഇവർ നടത്തിവരുന്ന മയക്കുമരുന്ന് വിൽപനയെ കുറിച്ചു പൊലിസിനും എക്സൈസിനും വിവരം നൽകിയെന്നാരോപിച്ചുകൊറ്റാളിയിലെ അക്ഷയ്, പെരളശേരിയിലെ മിഥുൻ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
കഴിഞ്ഞ ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം. നേരത്തെ ഹാഷിഷ് ഓയിലുമായി ബൈക്കിൽ സഞ്ചരിക്കവെ ജിതിൻ എക്സൈസ് പിടിയിലായിരുന്നു.തന്നെ ഒറ്റിയത് അക്ഷയിയാണെന്ന് ആരോപിച്ചു കഴിഞ്ഞ ഏപ്രിൽ 24ന് രാത്രി എട്ടുമണിയോടെ അക്ഷയിയെ കൊറ്റാളിയിലെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുപോവുകയും കുണ്ടഞ്ചാൽ കോളനിയിൽ വെച്ചു കാൽതല്ലിയൊടിക്കുകയും പൊട്ടക്കിണറ്റിൽ തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതേ സംഘം തന്നെയാണ്് അന്നു തന്നെ മിഥുനെയും അക്രമിച്ചത്.
കാൽതകർന്ന അക്ഷയ് ഇപ്പോഴുംവീട്ടിൽ പുറത്തിറങ്ങാനാവാതെ ചികിത്സയിലാണ്.സംഭവത്തിനു ശേഷം ബംഗ്ളൂരിലേക്ക്മുങ്ങിയ പ്രതികൾ അവിടെ കോർമംഗലെത്ത ഒരുഅപ്പാർട്ട്മെന്റിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇവരുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികൾ കോർമംഗലത്തുണ്ടെന്നു പൊലിസിന് മനസിലാക്കുകയും വിജയ്ഭാസ്‌കർ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പൊലിസ സംഘം അവിടെയെത്തി പ്രതികളെ പിടികൂടുകയും ചെയ്തത്.
നേരത്തെ ഈ കേസിൽ രണ്ടുപേർ അറസ്റ്റിലായിരുന്നു. പ്രതികളെ വളപട്ടണം പൊലിസ് സ്റ്റേഷനിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ