- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ജീപ്പ് ഡ്രൈവർ പീഡിപ്പിച്ചതായി സംഭാഷണത്തിനിടെ ആൺസുഹൃത്തിനോട് വെളിപ്പെടുത്തി; വഴങ്ങിയില്ലെങ്കിൽ ഫോണിൽ റിക്കോർഡ് ചെയ്ത സംഭാഷണം പുറത്തുവിടുമെന്ന് യുവാവിന്റെ ഭീഷണി; പൊറുതിമുട്ടിയ യുവതിയുടെ ഡ്രൈവറെയും കലാകാരനെയും പൊക്കി പൊലീസ്
കോതമംഗലം: ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നേ സ്‌കൂളിലെത്തിച്ചിരുന്ന ജീപ്പ് ഡ്രൈവർ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത് പൊല്ലാപ്പായി. തനിക്ക് വഴങ്ങിയില്ലങ്കിൽ വിവരം നാട്ടിൽ പാട്ടാക്കുമെന്നും ഫോണിൽ റിക്കോർഡ് ചെയ്ത സംഭാഷണം പുറത്തുവിടുമെന്നും കലാകാരനായ ആൺ സുഹൃത്ത് ഭീഷണിയുമായി പിൻതുടർന്നു.ഒരുതവണ മാത്രമെന്ന് പറഞ്ഞ് തുടക്കമിട്ടെങ്കിലും മൂന്നു ദിവസം ഒപ്പം കഴിയണമെന്നുമുള്ള ഇയാളുടെ നിർബന്ധം മനസമാധനം കെടുത്തി.പൊറുതി മുട്ടിയ യുവതിയുടെ പരാതിയിൽ ജീപ്പ് ഡ്രൈവറും ആൺ സുഹൃത്തും പൊലീസ് പിടിയിൽ. കോട്ടപ്പടി വാവേലി പണ്ടാരത്തുംകുടി രാജീവ് (40)മാതിരപ്പിള്ളി വിളയാൽ ദീപുവികാസിൽ ദീപു (30)എന്നിവരെ യാണ് കോട്ടപ്പടി സ്വദേശിനിയായ 25 കാരിയുടെ പരാതിയിൽ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. വീട്ടിൽ ആളില്ലാത്ത അവസരങ്ങളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നേ രാജീവ് പീഡിപ്പിച്ചിരുന്നെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.പെൺകുട്ടിയുടെ പരാതിയിൽ കസ്റ്റഡിയിലായതോടെയാണ് രാജീവ് ആട്ടിൻ തോലിട്ട ചെന്നായായിരുന്നെന്ന് നാട്ടുകാർക്ക് ബോദ്ധ്യമായത്. മു
കോതമംഗലം: ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നേ സ്‌കൂളിലെത്തിച്ചിരുന്ന ജീപ്പ് ഡ്രൈവർ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത് പൊല്ലാപ്പായി. തനിക്ക് വഴങ്ങിയില്ലങ്കിൽ വിവരം നാട്ടിൽ പാട്ടാക്കുമെന്നും ഫോണിൽ റിക്കോർഡ് ചെയ്ത സംഭാഷണം പുറത്തുവിടുമെന്നും കലാകാരനായ ആൺ സുഹൃത്ത് ഭീഷണിയുമായി പിൻതുടർന്നു.ഒരുതവണ മാത്രമെന്ന് പറഞ്ഞ് തുടക്കമിട്ടെങ്കിലും മൂന്നു ദിവസം ഒപ്പം കഴിയണമെന്നുമുള്ള ഇയാളുടെ നിർബന്ധം മനസമാധനം കെടുത്തി.പൊറുതി മുട്ടിയ യുവതിയുടെ പരാതിയിൽ ജീപ്പ് ഡ്രൈവറും ആൺ സുഹൃത്തും പൊലീസ് പിടിയിൽ.
കോട്ടപ്പടി വാവേലി പണ്ടാരത്തുംകുടി രാജീവ് (40)മാതിരപ്പിള്ളി വിളയാൽ ദീപുവികാസിൽ ദീപു (30)എന്നിവരെ യാണ് കോട്ടപ്പടി സ്വദേശിനിയായ 25 കാരിയുടെ പരാതിയിൽ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. വീട്ടിൽ ആളില്ലാത്ത അവസരങ്ങളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നേ രാജീവ് പീഡിപ്പിച്ചിരുന്നെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.പെൺകുട്ടിയുടെ പരാതിയിൽ കസ്റ്റഡിയിലായതോടെയാണ് രാജീവ് ആട്ടിൻ തോലിട്ട ചെന്നായായിരുന്നെന്ന് നാട്ടുകാർക്ക് ബോദ്ധ്യമായത്.
മുതിർന്ന അളുകളോടും സമൂഹത്തിലെ മാന്യവ്യക്തികളോടുമെല്ലാം അതിരറ്റ ആദരവോടെയായിരുന്നു ഇയാളുടെ പെരുമാറ്റം.സ്‌കൂളിലേക്ക് വിദ്യാർത്ഥികളെ എത്തിച്ചിരുന്ന ജീപ്പിന്റെ ഡ്രൈവറായിരുന്ന രാജീവ്.ഇയാളുടെ ഇടപെടലിൽ വിശ്വസിച്ചാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ കുടുംമ്പാംഗത്തെപോലെ കരുതിയതും തങ്ങളില്ലാത്തപ്പോൾ സംരക്ഷണത്തിന് ചുമതല എൽപ്പിച്ചതും.
വീട്ടിൽ തനിച്ചായിരുന്ന ഒട്ടുമിക്ക അവസരങ്ങളിലും രാജീവ് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുമായിരുന്നുവെന്നാണ് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.വീട്ടുകാർക്ക് ഇയാളുമായുള്ള അടുപ്പം താൻ മൂലം നശിപ്പിക്കേണ്ടന്നുകരുതി വളർന്നപ്പോഴും രാജിവ് പറഞ്ഞത് അനുസരിക്കുകയായിരുന്നെന്നാണ് പെൺകുട്ടിയുടെ മൊഴി.
രണ്ടുവർഷം മുമ്പാണ് യാദൃശ്ചീകമായിട്ടാണ് വാദ്യോപകരണങ്ങളും മറ്റും ഉപയോഗിക്കുന്നതിൽ പ്രാവിണ്യമുള്ള ദീപുവുമായി പെൺകുട്ടിയുമായി പരിചയത്തിലാവുന്നത്.കൂടുതൽ അടുത്തപ്പോഴാണ് രാജീവ് തന്നെ ദുരുപയോഗം ചെയ്തിരുന്ന വിവരം യുവതി ദീപുവുമായി പങ്കുവച്ചത്.ഫോൺ സംഭാഷണത്തിനിടെ യുവതി പറഞ്ഞ വിവരങ്ങൾ ദീപു റിക്കോർഡ് ചെയ്തിരുന്നു.
ഏതാനും ദിവസം കഴിഞ്ഞപ്പോൾ ദീപു മൊബൈൽ സംഭാഷണം താൻ റിക്കോർഡ് ചെയ്തിട്ടുണ്ടെന്നും തനിക്ക് വഴങ്ങിയില്ലങ്കിൽ ഇത് നാട്ടിൽ പ്രചരിപ്പ് നാണംകെടുത്തുമെന്നും ഭീഷിണിപ്പെടുത്തിയുവതിയെ സമീപിച്ചത്.ഇതേത്തുടർന്ന് ഭയപ്പാടിലായ യുവതി ഒടുവിൽ ദീപുവിന്റെ ഇംഗിതത്തിന് വഴങ്ങി.
പിന്നീടും ദീപു ഇതേ ഭീഷിണിയുമായി യുവതിയെ സമീപിച്ചു.ഇക്കുറി ആവശ്യം കുറച്ചുകൂടി കടന്നതായിരുന്നു.മൂന്നു ദിവസം ഒപ്പം കഴിയണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇതോടെ താൻ ശരിക്കും കെണിയിൽപ്പെട്ടതായി ബോദ്ധ്യമായ യുവതി വീട്ടുകാരോട് വിവരങ്ങൾ വെളിപ്പെടുത്തുകയയും പൊലീസിൽ പാരതിപ്പെടുകയുമായിരുന്നു. കുന്നത്തുനാട് സി ഐ ക്കാണ് കേസിന്റെ അന്വേഷണ ചുമതല.