- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലങ്കാഷെയറിലെ റോയൽ സ്‌പൈസ് ഇന്ത്യൻ റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ച 15 കാരി അലർജിയെത്തുടർന്നു മരിച്ചു; മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്ത് രണ്ടു പേരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു
ലണ്ടൻ: ഇന്ത്യൻ റസ്റ്ററിലെ ഭക്ഷണം കഴിച്ച് അലർജിയുണ്ടായതിനെത്തുർന്ന് 15 കാരി മരിച്ച സംഭവത്തിൽ രണ്ട് പേർ ബ്രിട്ടനിൽ അറസ്റ്റിലായി. മനപ്പൂർവല്ലാത്ത നരഹത്യയ്ക്കാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. റോസൻഡേലിൽനിന്നുള്ള 37കാനും ബ്ലാക്‌ബേണിൽനിന്നുള്ള 38 കാരനുമാണ് അറസ്റ്റിലായിരിക്കുന്നത്. ലങ്കാഷെയറിലെ ഓസ്‌വാൾഡ്‌വിസിലിൽ പ്രവർത്തിക്കുന്ന റോയൽ സ്‌പൈസ് എന്ന ഇന്ത്യൻ ടേക് എവേ റസ്റ്ററന്റിൽ ഇന്ത്യൻ ഭക്ഷണം കഴിച്ച മേഗൻ ലീ എന്ന പതിനഞ്ചുകാരിയാണ് മരിച്ചത്. ഡിസംബർ 30നാണ് ഈ കുട്ടി ഭക്ഷണം കഴിച്ചത്. കടുത്ത അലർജിയെത്തുടർന്ന് റോയൽ ബ്ലാക്‌ബേൺ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മേഗൻ രണ്ടു ദിവസത്തിനകം മരിക്കുകയായിരുന്നു. ഭക്ഷണസാധനങ്ങൾ തയാറാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ഓസ്‌വാൾഡ്‌വിസിൽ സ്വദേശിനിയായ മേഗൻ ലീ അച്ഛൻ ആഡമിനും അമ്
ലണ്ടൻ: ഇന്ത്യൻ റസ്റ്ററിലെ ഭക്ഷണം കഴിച്ച് അലർജിയുണ്ടായതിനെത്തുർന്ന് 15 കാരി മരിച്ച സംഭവത്തിൽ രണ്ട് പേർ ബ്രിട്ടനിൽ അറസ്റ്റിലായി. മനപ്പൂർവല്ലാത്ത നരഹത്യയ്ക്കാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
റോസൻഡേലിൽനിന്നുള്ള 37കാനും ബ്ലാക്‌ബേണിൽനിന്നുള്ള 38 കാരനുമാണ് അറസ്റ്റിലായിരിക്കുന്നത്.
ലങ്കാഷെയറിലെ ഓസ്‌വാൾഡ്‌വിസിലിൽ പ്രവർത്തിക്കുന്ന റോയൽ സ്‌പൈസ് എന്ന ഇന്ത്യൻ ടേക് എവേ റസ്റ്ററന്റിൽ ഇന്ത്യൻ ഭക്ഷണം കഴിച്ച മേഗൻ ലീ എന്ന പതിനഞ്ചുകാരിയാണ് മരിച്ചത്. ഡിസംബർ 30നാണ് ഈ കുട്ടി ഭക്ഷണം കഴിച്ചത്. കടുത്ത അലർജിയെത്തുടർന്ന് റോയൽ ബ്ലാക്‌ബേൺ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മേഗൻ രണ്ടു ദിവസത്തിനകം മരിക്കുകയായിരുന്നു.
ഭക്ഷണസാധനങ്ങൾ തയാറാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
ഓസ്‌വാൾഡ്‌വിസിൽ സ്വദേശിനിയായ മേഗൻ ലീ അച്ഛൻ ആഡമിനും അമ്മ ഗെമ്മയ്ക്കും ഒപ്പമായിരുന്നു താമസം.