- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസ് ഓപ്പൺ: സാനിയ സഖ്യത്തിന് മിക്‌സഡ് ഡബിൾസിൽ കിരീടം; ഫെഡറർ സെമിയിലേക്ക് പൊരുതി കയറി
യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസിൽ സാനിയ സോറസ് സഖ്യത്തിന് കിരീടം. സ്ചിയേഴ്‌സ്-സാന്റിയാഗോ സഖ്യത്തിനെ 6-1, 2-6, 12-9 ന് തോല്പിച്ചാണ് സാനിയ സഖ്യം കിരീടം ചൂടിയത്. വനിതാ ഡബിൾസിൽ സാനിയകാര ബ്ലാക് (സിംബാബ്വെ) കൂട്ടുകെട്ട് സെമിയിൽ തോറ്റു. അതോടൊപ്പം കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച് യുഎസ് ഓപ്പൺ ടെന്നീസിന്റെ സെമിയിലേക്ക് റോജർ ഫെഡറർ പൊരുതിക്കയറ
യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസിൽ സാനിയ സോറസ് സഖ്യത്തിന് കിരീടം. സ്ചിയേഴ്‌സ്-സാന്റിയാഗോ സഖ്യത്തിനെ 6-1, 2-6, 12-9 ന് തോല്പിച്ചാണ് സാനിയ സഖ്യം കിരീടം ചൂടിയത്. വനിതാ ഡബിൾസിൽ സാനിയകാര ബ്ലാക് (സിംബാബ്വെ) കൂട്ടുകെട്ട് സെമിയിൽ തോറ്റു.
അതോടൊപ്പം കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച് യുഎസ് ഓപ്പൺ ടെന്നീസിന്റെ സെമിയിലേക്ക് റോജർ ഫെഡറർ പൊരുതിക്കയറി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ ഫ്രാൻസിന്റെ ഗായേൽ മോൺഫിൽസിനെ പരാജയപ്പെടുത്തിയാണ് ഫെഡറർ സെമിയിൽ പ്രവേശിച്ചത്. ഫെഡററും സിലികും തമ്മിലായിരിക്കും സെമിയിൽ ഏറ്റുമുട്ടുക. മറുവശത്ത്, നൊവാക് യൊകോവിച്ച് ജപ്പാന്റെ കെയ് നിഷികോരിയെ നേരിടും.
2011നു ശേഷം ഫെഡറർക്ക് ഇവിടെ സെമിയിൽ കടക്കാൻ കഴിഞ്ഞിരുന്നില്ല. 2004 മുതൽ 2008 വരെ സ്വിസ് താരം യുഎസ് ഓപ്പണിൽ കിരീടം ചൂടിയിരുന്നു. ഫെഡററുടെ 36-ാം ഗ്രാൻഡ്സ്ലാം സെമിയാണിത്. യുഎസ് ഓപ്പണിലെ ഒമ്പതാമത്തെതും. 17 ഗ്രാൻഡ്സ്ലാം കിരീടങ്ങളിൽ അഞ്ചും ഇവിടെനിന്നായിരുന്നു. ആർതർ ആഷെ സ്റ്റേഡിയത്തിൽ മൂന്നുമണിക്കൂർ 20 മിനിറ്റ് മത്സരം നീണ്ടു. ആദ്യ രണ്ടു സെറ്റുകളിൽ മോൺഫിൽസ് കരുത്തുകാട്ടി. മൂന്നാമത്തെ ഗെയിമിൽ ഫെഡററുടെ സെർവ് ഭേദിച്ച് ഫ്രഞ്ച് താരം ലീഡ് നേടി. രണ്ടാമത്തെ സെറ്റിൽ മനോഹരമായ ബാക് ഹാൻഡ് സെർവ് ഫെഡററുടെ ആത്മവിശ്വാസം തകർത്തു.