ദുബായ്: യുഎഇ സർക്കാരിന്റെ ദീർഘകാല താമസവിസയായ ഗോൾഡൻ വിസ നടൻ പൃഥ്വിരാജിനും. മലയാള സിനിമയിൽ മമ്മൂട്ടി,മോഹൻലാൽ, ടൊവിനോ തോമസ, നൈല ഉഷ് എന്നീ താരങ്ങൾക്ക് പിന്നാലെയാണ് പൃഥ്വിരാജും യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചത്. ദുബായിലെ ബിസിനസ്സ് സെറ്റപ്പ് സെന്ററായ എമിറേറ്റ്‌സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

'ഗോൾഡിൽ ജോയിൻ ചെയ്യും മുമ്പേ ഗോൾഡൻ വിസ' എന്ന കുറിപ്പോടെ ഗോൾഡൻ വിസ സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 'പ്രേമം' എന്ന ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'ഗോൾഡ്'.

മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വീസ ലഭിച്ചിട്ടുണ്ട്. ഗോൾഡൻ വീസ ലഭിക്കുന്ന ആദ്യ മലയാള നടിയും നൈലയാണ്. യുഎഇയിൽ സ്ഥിരതാമസമാക്കിയ നൈല, യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആർ.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കാണ് പത്ത് വർഷം കാലവധിയുള്ള യുഎഇ ഗോൾഡൻ വിസ. മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. രണ്ടുവർഷം കൂടുമ്പോൾ പുതുക്കുന്ന എംപ്ലോയ്മെന്റ് വിസക്ക് പകരം 10 വർഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോൾഡൻ വിസ. ദീർഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യു എ ഇ ആരംഭിച്ചത്. നേരത്തെ ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങൾക്കും സാനിയ മിർസ ഉൾപ്പെടെയുള്ള കായികതാരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

 

 
 
 
View this post on Instagram

A post shared by Prithviraj Sukumaran (@therealprithvi)