- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ വാങ്ങിക്കൊടുത്ത മൊബൈൽ കൊണ്ട് അമ്പിളി മറ്റൊരു യുവാവുമായി സെൽഫി എടുത്തത് സഹിച്ചില്ലെന്ന് അമൽ; തന്റെ പ്രണയം ഒഴിവാക്കി സുഖിക്കേണ്ടെന്ന് കരുതി കൊല്ലാൻ ശ്രമിച്ചു; തെളിവെടുപ്പിനു സഹകരിച്ച്, തന്നെക്കണ്ടു കരയുന്ന അമ്മയ്ക്കു മുമ്പിലും കൂസലില്ലാതെ അമൽ
കൊച്ചി: നാലു വർഷത്തിലധികം നീണ്ടുനിന്ന പ്രണയം ഉപേക്ഷിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണ് ഉദയംപേരൂരിൽ കോളേജ് വിദ്യാർത്ഥിനിയായ അമ്പിളിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിലേക്ക് വഴിതിരിച്ചതെന്ന് അന്വേഷണ സംഘം. അമലിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന വാദം പൊലീസ് തള്ളി. സംഭവത്തിൽ അമലിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അതേസമയം എല്ലാം സാധാരണ നിലയിലാകാൻ എട്ടുമാസത്തോളം ആശുപത്രിയിൽ അമ്പിളി കഴിയേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. താൻ വാങ്ങിനൽകിയ മൊബൈൽ ഫോണിൽ പെരുമ്പളത്തെ ഒരു യുവാവുമായി ചേർന്ന് സെൽഫി എടുക്കുന്നതു കണ്ടതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് അവസാനം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അമൽ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. താനുമായി പ്രണയത്തിലായിരുന്നു അമ്പിളി, നിസാര വിഷയത്തിന്റെ പുറത്താണ് തെറ്റിപ്പിരിയുന്നത്. വീട്ടുകാരുടെ സമ്മർദ്ദമാവാം ഇതിനു കാരണം. താൻ നിരന്തരം പുറകേ നടന്ന് അമ്പിളിയെ ശല്യപ്പെടുത്തിയിട്ടില്ല. പത്തുവർഷത്തോ
കൊച്ചി: നാലു വർഷത്തിലധികം നീണ്ടുനിന്ന പ്രണയം ഉപേക്ഷിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണ് ഉദയംപേരൂരിൽ കോളേജ് വിദ്യാർത്ഥിനിയായ അമ്പിളിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിലേക്ക് വഴിതിരിച്ചതെന്ന് അന്വേഷണ സംഘം. അമലിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന വാദം പൊലീസ് തള്ളി. സംഭവത്തിൽ അമലിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അതേസമയം എല്ലാം സാധാരണ നിലയിലാകാൻ എട്ടുമാസത്തോളം ആശുപത്രിയിൽ അമ്പിളി കഴിയേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു.
താൻ വാങ്ങിനൽകിയ മൊബൈൽ ഫോണിൽ പെരുമ്പളത്തെ ഒരു യുവാവുമായി ചേർന്ന് സെൽഫി എടുക്കുന്നതു കണ്ടതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് അവസാനം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അമൽ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. താനുമായി പ്രണയത്തിലായിരുന്നു അമ്പിളി, നിസാര വിഷയത്തിന്റെ പുറത്താണ് തെറ്റിപ്പിരിയുന്നത്. വീട്ടുകാരുടെ സമ്മർദ്ദമാവാം ഇതിനു കാരണം. താൻ നിരന്തരം പുറകേ നടന്ന് അമ്പിളിയെ ശല്യപ്പെടുത്തിയിട്ടില്ല. പത്തുവർഷത്തോളമായി ഇരുവരും തമ്മിൽ നന്നായി അറിയാം.
നാലുവർഷത്തിലേറെയായി പ്രണയത്തിലാണ്. പെരുമ്പളത്തെ യുവാവുമായി ചേർന്ന് സെൽഫി എടുക്കുന്നത് താൻ നേരിട്ട് കണ്ടു. ഇതിനെ ചൊല്ലി ഏറെ തർക്കങ്ങളും ഉണ്ടായി. ഇതേ തുടർന്നാണ് തന്നെ ശല്യപ്പെടുത്തുന്നുവെന്ന കാണിച്ച് ഉദയംപേരൂർ പൊലീസ് സ്റ്റേഷനിൽ അമ്പിളി പരാതി നൽകിയത്. കോളേജിലെ ഒരു വിദ്യാർത്ഥിയുമായി അമ്പിളിക്ക് പ്രണയം ഉണ്ടായിരുന്നു. അമ്പിളി പലപ്പോഴും ദീർഘനേരം ഫോൺ ചെയ്യുന്നത് താൻ കണ്ടിട്ടുണ്ട്. തന്നെ ഒഴിവാക്കി അവൾ സുഖമായി ജീവിക്കേണ്ട, തനിക്കെതിരെ പരാതി നൽകിയതാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്നും അമൽ അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നൽകി.
ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് അമലിനേയും കൊണ്ട് തൃപ്പൂണിത്തുറ സിഐ പിഎസ് ഷിജുവിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിനായി ആക്രമണ സ്ഥലത്ത് എത്തിയത്. ഒരു കൂസലുമില്ലാതെ നടന്ന സംഭവങ്ങൾ അമൽ പൊലീസിന് വിവരിച്ചു. അമ്പിളി പെരുമ്പളത്തെ ബന്ധു വീട്ടിലേക്ക് വരുന്നത് കണ്ടപ്പോൾ ഓടി ചെന്ന് വഴിയരികിൽ ഒഴിഞ്ഞ പറമ്പിൽ മതിൽ കെട്ടിനകത്ത് ഒളിപ്പിച്ചുവച്ചിരുന്ന വാക്കത്തി മതിൽ ചാടികടന്ന എടുത്താണ് അമ്പിളിയെ വെട്ടിയതെന്ന് അമൽ വിശദീകരിച്ചു. വാക്കത്തി ഒളിപ്പിക്കാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കവർ സ്ഥലത്തും നിന്നും അമൽ എടുത്ത് പൊലീസിന് നൽകി. അമലിന്റെ വീടിനു മുന്നിൽ എത്തിച്ചപ്പോൾ അവിടെ അച്ഛനും അമ്മയും നിൽപ്പുണ്ടായിരുന്നു. അമലിനെ കണ്ടതും അമ്മ ഉച്ചത്തിൽ കരഞ്ഞു. എന്നാൽ ഇതു കണ്ട ഭാവം നടിക്കാതെ അമൽ നടത്തത്തിന്റെ വേഗത കൂട്ടി. ഉദയംപേരൂർ എസ്ഐ ഷിബിനും സംഘത്തിൽ ഉണ്ടായിരുന്നു.
അതേസമയം വെട്ടേറ്റ് എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിൽ കഴിയുന്ന അമ്പിളി അപകടനില പൂർണ്ണമായും തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. വലതുകൈയിലെ കക്ഷത്തിനു താഴെയുള്ള പ്രധാന ഞരമ്പ് അറ്റുപോയതിന് ചൊവ്വാഴ്ച രാത്രി 5 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി കൂട്ടിയോജിപ്പിച്ചു. തോളെല്ലിനും തലയ്ക്കും വെട്ടേറ്റിരുന്നു. തലയോട്ടിക്ക് ചെറിയ പൊട്ടലുണ്ട്. കൂട്ടിയോജിപ്പിച്ച ഞരമ്പുകളുടെ പ്രവർത്തനം സുഗമമാകൻ മാസങ്ങളെടുക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് അമ്പിളി.
ചൊവ്വാഴ്ച വൈകിട്ടു നാലേകാലോടെ തലയോലപ്പറമ്പ് ഡിബി കോളേജിലെ ബിഎസ്‌സി മാത്തമാറ്റിക്സ് വിദ്യാർത്ഥിനിയായ അമ്പിളി ഉദയംപേരൂരിലെ വീട്ടിലെത്തി വസ്ത്രങ്ങളെടുത്ത് ബന്ധു വീട്ടിലേക്ക് പോകുന്ന വഴിക്കാണ് കൊലപാതക ശ്രമം നടന്നത്. ചൊവ്വാഴ്ച രാത്രി നടന്ന ശസ്ത്രക്രിക്ക് മാത്രം മൂന്നര ലക്ഷം രൂപ ചെലവായി. ആകെ ചികിത്സയ്ക്കായി പത്ത ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഈ തുക കോളേജ് സ്വരൂപിച്ച് നൽകുമെന്ന് പ്രിൻസിപ്പൽ ഡോ. ബി പത്മനാഭൻപിള്ള അറിയിച്ചു. ഇന്നലെ ഒന്നര ലക്ഷം രൂപ സ്വരൂപിച്ച് നൽകിയിരുന്നു. പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്കുള്ള സർക്കാരിന്റെ സുവർണ്ണ ജൂബിലി സ്‌കോളർഷിപ്പോടെയാണ് അമ്പിളി പഠിക്കുന്നത്. സഹായത്തിനായി സുമനസുകളുടെ സഹായവും കോളേജ് അഭ്യർത്ഥിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പർ 67234995616, എസ്.ബി.ടി, ഉദയംപേരൂർ ബ്രാഞ്ച്. ഐ.എഫ്.എ.സി കോഡ് : എസ്.ബി.ടി.ആർ 0000348