- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസി യുവാവുമായുള്ള പ്രണയം അരുതെന്ന് പറഞ്ഞതോടെ ദത്തുപുത്രിയാണെന്ന വിവരം നീതു നാട്ടുകാരോട് പറഞ്ഞു; അങ്ങനെ പറയല്ലേ എന്ന മാതാപിതാക്കളുടെ വാക്കുകൾ കേട്ടില്ല; പ്രാണന് തുല്യം സ്നേഹിക്കുന്നവരെ വിഷമിപ്പിച്ചെന്ന കുറ്റബോധത്തിൽ പ്രണയം ഉപേക്ഷിച്ചു തിരിച്ചെത്തി; പ്രതികാരദാഹിയായ ബിനുരാജ് കാമുകിയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്തി: ഉദയംപേരൂരിലെ ദുരന്ത പ്രണയകഥ ഇങ്ങനെ
കൊച്ചി: ഉദയംപേരൂരിനെ നടുക്കിയ കൊലപാതകിമായിരുന്നു നീതുവെന്ന പെൺകുട്ടിയെ കഴുത്തിന് വെട്ടി യുവാവ് കൊലപ്പെടുത്തിയ സംഭവം ഈ കേസിലെ വിധി പറയാനിരിക്കേയാണ് പ്രതിയായ കാമുകൻ ബിനുരാജ് തൂങ്ങി മരിച്ചെന്ന വാർത്ത പുറത്തുവന്നത്. മകളെ കൊലപ്പെടുത്തിയ വ്യക്തി സ്വയം ജീവനെടുത്തെങ്കിലും മാതാപിതാക്കൾക്ക് കണ്ണീർ തോരുന്നില്ല. കാരണം, പൊന്നുപോലെ വളർത്തിയ മകളുടെ ജീവനെടുത്തതിന്റെ ആഘാഷത്തിൽ നിന്നും മാതാപിതാക്കൾ ഇപ്പോഴും കരകയറിയിട്ടില്ല. നാല് വർഷം മുമ്പായിരുന്നു ഉദയംപേരൂർ സ്വദേശിനിയായ നീതുവിനെ കാമുകൻ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. അതിവൈകിരികത നിറഞ്ഞ പ്രണയദുരന്തമായിരുന്നു ഉദയംപേരൂരിൽ സംഭവിച്ചത്. മരിച്ചു പോയ മകൾക്ക് പകരം അതേപേരിൽ ഒരു പെൺകുട്ടിയെ മാതാപിതാക്കൾ ദത്തെടുത്തു വളർത്തി. ഒടുവിൽ ആ മകൾ മാതാപിതാക്കളെ തള്ളിപ്പറഞ്ഞ് കാമുകന് വേണ്ടി നിലകൊണ്ടു. ഒടുവിൽ പശ്ചാത്താപത്താൽ പ്രണയം ഉപേക്ഷിച്ച് തിരികെ കൂടണഞ്ഞപ്പോൾ ചതിച്ചെന്ന തോന്നലിൽ കാമുകൻ വെട്ടിക്കൊലപ്പെടുത്തി. ദുഃഖസാന്ദ്രായ ഈ കഥ ഇങ്ങനെയാണ്: ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത
കൊച്ചി: ഉദയംപേരൂരിനെ നടുക്കിയ കൊലപാതകിമായിരുന്നു നീതുവെന്ന പെൺകുട്ടിയെ കഴുത്തിന് വെട്ടി യുവാവ് കൊലപ്പെടുത്തിയ സംഭവം ഈ കേസിലെ വിധി പറയാനിരിക്കേയാണ് പ്രതിയായ കാമുകൻ ബിനുരാജ് തൂങ്ങി മരിച്ചെന്ന വാർത്ത പുറത്തുവന്നത്. മകളെ കൊലപ്പെടുത്തിയ വ്യക്തി സ്വയം ജീവനെടുത്തെങ്കിലും മാതാപിതാക്കൾക്ക് കണ്ണീർ തോരുന്നില്ല. കാരണം, പൊന്നുപോലെ വളർത്തിയ മകളുടെ ജീവനെടുത്തതിന്റെ ആഘാഷത്തിൽ നിന്നും മാതാപിതാക്കൾ ഇപ്പോഴും കരകയറിയിട്ടില്ല. നാല് വർഷം മുമ്പായിരുന്നു ഉദയംപേരൂർ സ്വദേശിനിയായ നീതുവിനെ കാമുകൻ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്.
അതിവൈകിരികത നിറഞ്ഞ പ്രണയദുരന്തമായിരുന്നു ഉദയംപേരൂരിൽ സംഭവിച്ചത്. മരിച്ചു പോയ മകൾക്ക് പകരം അതേപേരിൽ ഒരു പെൺകുട്ടിയെ മാതാപിതാക്കൾ ദത്തെടുത്തു വളർത്തി. ഒടുവിൽ ആ മകൾ മാതാപിതാക്കളെ തള്ളിപ്പറഞ്ഞ് കാമുകന് വേണ്ടി നിലകൊണ്ടു. ഒടുവിൽ പശ്ചാത്താപത്താൽ പ്രണയം ഉപേക്ഷിച്ച് തിരികെ കൂടണഞ്ഞപ്പോൾ ചതിച്ചെന്ന തോന്നലിൽ കാമുകൻ വെട്ടിക്കൊലപ്പെടുത്തി. ദുഃഖസാന്ദ്രായ ഈ കഥ ഇങ്ങനെയാണ്:
ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്താൻ തുടങ്ങിയ ശേഷമാണ് നൊന്തുപെറ്റ പെൺകുഞ്ഞ് വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണ് മരിച്ചതിന്റെ ആഘാതത്തിൽ നിന്നും പുഷ്പ-ബാബു ദമ്പതികൾ കരകയറിയത്. അകാലത്തിൽ നഷ്ടപ്പെട്ട ആ പെൺകുഞ്ഞിന്റെ അതേ പേരിട്ട് സ്വന്തം കുഞ്ഞായി അവർ വളർത്തി. പുഷ്പയുടെയും ബാബുവിന്റെയും നാലുവയസ്സുകാരിയായ മകൾ നീതു മാങ്ങ പറിക്കാൻ ശ്രമിക്കവേ മതിലിടിഞ്ഞു വീണാണ് മരിച്ചത്. രണ്ട് ആൺകുട്ടികൾക്കു ശേഷം ഏറെ കൊതിച്ച പെൺകുഞ്ഞ്. ആ ദുഃഖത്തിൽ നിന്നും അവരെ കരകയറ്റിയത് ദത്തുപുത്രിയായ നീതു ആയിരുന്നു. അവളുടെ പ്രണയമാണ് ആ കുടുംബത്തിന് എല്ലാ അർത്ഥത്തിലും ദുരന്തം സമ്മാനിച്ചത്.
ദത്തുപുത്രിയാണ് നീതു എന്ന് സമീപവാസികൾ പോലും അറിയാതിരിക്കാനായാണ് ഇവർ ചമ്പക്കരയിലുള്ള വീടും സ്ഥലവും വിറ്റ് ഉദയംപേരൂർ മീൻകടവിൽ താമസം തുടങ്ങിയത്. അങ്ങനെ, മകൾ ദത്തുപുത്രിയാണെന്ന രഹസ്യം അടുത്ത ബന്ധുക്കൾക്കിടയിൽ മാത്രം ഒതുങ്ങി നിന്നു. നാട്ടുകാർക്ക് മുമ്പിൽ മകളായി തന്നെ നീതു വളർന്നു. ഇതിനിടെ, അയൽവാസിയും പ്രായത്തിൽ ഏറെ മുതിർന്ന യുവാവുമായുള്ള പ്രണയത്തെ ബാബുവും പുഷ്പയും എതിർത്തു. ഇതോടെ താളപ്പിഴകൾ തുടർന്നു. കണ്ണും മൂക്കുമില്ലാത്ത പറക്കമുറ്റാത്ത പ്രായത്തിലെ പ്രണയം എന്ന നിലയിലാണ് മാതാപിതാക്കൾ എതിർത്തത്. എന്നാൽ, പിടിവാശിയായ നീതു താൻ ദത്തുപുത്രിയാണെന്ന വിവരം സ്വയം പുറത്തു പറയുകയും മാതാപിതാക്കളെ വേദനിപ്പിക്കുകയുമായിരുന്നു. അങ്ങനെ നീതു ദത്തുപുത്രിയെന്ന് നാടറിഞ്ഞു.
പൊലീസ് സ്റ്റേഷനിലേയ്ക്ക് പ്രണയതർക്കം എത്തിയതോടെ മാതാപിതാക്കൾക്കൊപ്പം പോകാതിരിക്കാനായി താൻ ദത്തുപുത്രിയാണെന്ന് നീതു വെളിപ്പെടുത്തി. പ്രണയത്തിന്റെ താത്കാലിക വിജയത്തിനായി നടത്തിയ വെളിപ്പെടുത്തലായിരുന്നു അതെങ്കിലും വിവാഹപ്രായം പൂർത്തിയാകാതെ കാമുകനെ വിവാഹം കഴിക്കുന്നത് കുറ്റകരമാണെന്ന് പൊലീസ് നീതുവിനെ അറിയിച്ചു. തുടർന്ന് വനിതാ ഹോസ്റ്റലിലേയ്ക്ക് നീതുവിനെ മാറ്റി.
ഇതിനിടെ, വീട്ടുകാരുടെ പ്രയാസം തിരിച്ചറിഞ്ഞ നീതു വീട്ടിൽ മടങ്ങിയെത്തുകയും താൻ പ്രണയത്തിൽ നിന്നും പിന്മാറിയതായി അറിയിക്കുകയുമായിരുന്നു. മാതാപിതാക്കൾക്കു വേണ്ടി പ്രണയബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം നീതു ബിനുരാജിനെ അറിയിച്ചു. എന്നാൽ, പ്രതികാരദാഹിയായ അയാൾ അവസരം ഒത്തുവന്നപ്പോൾ 2014 ഡിസംബർ 18 ന് നീതുവിനെ വകവരുത്തുകയുമായിരുന്നു. കഴുത്തിന് പിന്നിലേറ്റ വെട്ടിനെ തുടർന്ന് തല കഴുത്തിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. നിലത്തുവീണു പിടഞ്ഞ നീതുവിനെ ബിനുരാജ് വീണ്ടും പലതവണ വെട്ടി. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് ബിനുരാജ് ഇപ്പോൾ ജീവനൊടുക്കിയിരിക്കുന്നത്.