- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെഹ്റക്കെതിരായ ഗുരുതരമായ മുല്ലപ്പള്ളിയുടെ ആരോപണങ്ങൾ ഏറ്റുപിടിക്കാതെ രാഷ്ട്രീയ വൃത്തങ്ങൾ; നനഞ്ഞ പടക്കമാവുമോ എന്ന് യുഡിഎഫ് വൃത്തങ്ങൾക്കും സംശയം; കേരളാ രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കരുതിയിരുന്ന ആരോപണങ്ങൾക്ക് നേരെ രാഷ്ട്രീയ വൃത്തങ്ങൾ തികഞ്ഞ വിമുഖത; ആരോപണവുമായി മുന്നോട്ടു പോകേണ്ട ഉത്തരവാദിത്തം മുല്ലപ്പള്ളിയുടെ ചുമലിൽ തന്നെ
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെയുള്ള മുല്ലപ്പള്ളിയുടെ ആരോപണങ്ങൾ ഏറ്റുപിടിക്കാതെ രാഷ്ട്രീയ വൃത്തങ്ങൾ. മുല്ലപ്പള്ളിയുടെ ആരോപണം നനഞ്ഞ പടക്കമാകുമോ എന്ന് യുഡിഎഫ് വൃത്തങ്ങളിൽ നിന്ന് തന്നെ സംശയം ഉയരുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് ആരോപണവുമായി മുന്നോട്ടു പോകേണ്ട ഉത്തരവാദിത്തം മുല്ലപ്പള്ളിയുടെ ചുമലിൽ തന്നെ അമരുന്ന അവസ്ഥ വന്നത്. ഗുരുതരമായ ആരോപണമായിട്ടും ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ് മുല്ലപ്പള്ളിയുടെ ആരോണങ്ങൾ നേരിടുന്നത്. ഇസ്രത് ജഹാൻ കേസിൽ നരേന്ദ്ര മോദിയെയും അമിത് ഷായെയും രക്ഷിക്കാൻ എൻഐഎയിൽ അന്വേഷണ ഉദ്യോഗസ്ഥനായപ്പോൾ ബെഹ്റ ശ്രമിച്ചുവെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. മോദിയുടെ പ്രേരണ കൊണ്ടാണ് നാല് മുതിർന്ന ഐപിഎസ് ഓഫീസർമാരെ മറികടന്നു ബെഹ്‌റയെ പിണറായി വിജയൻ ഡിജിപിയാക്കിയത് എന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. കേരളാ രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കരുതിയിരുന്ന ആരോപണങ്ങൾക്ക് നേരെ രാഷ്ട്രീയ വൃത്തങ്ങൾ തികഞ്ഞ വിമുഖതയാണ് പ്രദർശിപ്പിക്കുന്നത്. രണ്ടു കാരണങ്ങൾകൊണ്ടാണ് രാഷ്ട്രീയ വൃത്തങ്ങൾ ആരോപണ
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെയുള്ള മുല്ലപ്പള്ളിയുടെ ആരോപണങ്ങൾ ഏറ്റുപിടിക്കാതെ രാഷ്ട്രീയ വൃത്തങ്ങൾ. മുല്ലപ്പള്ളിയുടെ ആരോപണം നനഞ്ഞ പടക്കമാകുമോ എന്ന് യുഡിഎഫ് വൃത്തങ്ങളിൽ നിന്ന് തന്നെ സംശയം ഉയരുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് ആരോപണവുമായി മുന്നോട്ടു പോകേണ്ട ഉത്തരവാദിത്തം മുല്ലപ്പള്ളിയുടെ ചുമലിൽ തന്നെ അമരുന്ന അവസ്ഥ വന്നത്. ഗുരുതരമായ ആരോപണമായിട്ടും ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ് മുല്ലപ്പള്ളിയുടെ ആരോണങ്ങൾ നേരിടുന്നത്. ഇസ്രത് ജഹാൻ കേസിൽ നരേന്ദ്ര മോദിയെയും അമിത് ഷായെയും രക്ഷിക്കാൻ എൻഐഎയിൽ അന്വേഷണ ഉദ്യോഗസ്ഥനായപ്പോൾ ബെഹ്റ ശ്രമിച്ചുവെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
മോദിയുടെ പ്രേരണ കൊണ്ടാണ് നാല് മുതിർന്ന ഐപിഎസ് ഓഫീസർമാരെ മറികടന്നു ബെഹ്‌റയെ പിണറായി വിജയൻ ഡിജിപിയാക്കിയത് എന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. കേരളാ രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കരുതിയിരുന്ന ആരോപണങ്ങൾക്ക് നേരെ രാഷ്ട്രീയ വൃത്തങ്ങൾ തികഞ്ഞ വിമുഖതയാണ് പ്രദർശിപ്പിക്കുന്നത്. രണ്ടു കാരണങ്ങൾകൊണ്ടാണ് രാഷ്ട്രീയ വൃത്തങ്ങൾ ആരോപണങ്ങൾ ഏറ്റുപിടിക്കാത്തത്. ഒന്ന്- ആരോപണങ്ങളിൽ സത്യപ്രതിജ്ഞാ ലംഘനം നിലനിൽക്കുന്നു. മുല്ലപ്പള്ളി ആഭ്യന്തര സഹ മന്ത്രിയായിരിക്കെയാണ് ഈ കാര്യങ്ങൾ നടന്നത്. അന്ന് ഫയൽ കണ്ടിട്ടും ഒരു നടപടിയും മുല്ലപ്പള്ളി കൈക്കൊണ്ടിട്ടില്ല. രണ്ടാമത് ശബരിമല സുപ്രീംകോടതിക്ക് വിധിക്ക് പിറകെ വന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ വൻ പരാജയമാണ് യുഡിഎഫിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഈ പരാജയം പുറത്തു വന്നതിന് ശേഷമാണ് ബെഹ്‌റയ്ക്കും പിണറായിക്കും മോദിക്കും നേരെ മുല്ലപ്പള്ളി ആഞ്ഞടിച്ചത്.
ഉപതെരഞ്ഞെടുപ്പുകളിൽ നേട്ടംകൊയ്തത് ഇടതുമുന്നണിയുമാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയ ലക്ഷ്യം തന്നെയാണ് ഈ ആരോപണങ്ങൾക്ക് പിന്നിലുള്ളതെന്നു ആരോപണങ്ങൾ ഉയർന്നപ്പോൾ അതിനു നേർക്ക് ശക്തമായ പ്രതികരണവുമായി രംഗത്ത് വരാൻ മുല്ലപ്പള്ളിക്ക് കഴിഞ്ഞതുമില്ല. ഇതോടെയാണ് മുല്ലപ്പള്ളിയുടെ ആരോപണങ്ങൾ ചീറ്റിപ്പോകുന്ന അവസ്ഥ വന്നത്. ബെഹ്‌റ ഡിജിപിയായി നിയമിതനായിട്ടു രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഈ കാര്യത്തിൽ മുല്ലപ്പള്ളി ഒരു പ്രതികരണവും നടത്തിയില്ല.
തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിൽ യുഡിഎഫിന് തിരിച്ചടി വന്നതോടെ മുല്ലപ്പള്ളി ആരോപണങ്ങൾ പുറത്തെടുക്കുകയും ചെയ്തു. ഇതോടെയാണ് മുല്ലപ്പള്ളിയുടെ ആരോപണങ്ങൾക്ക് നേരെ രാഷ്ട്രീയ വൃത്തങ്ങൾ മുഖം തിരിക്കാൻ ഇടയാവുന്നത്. ഈ പ്രശ്നങ്ങളിൽ പ്രതികരിച്ചാൽ ഒന്നുകിൽ മുല്ലപ്പള്ളിക്ക് അനുകൂലമാകും. അല്ലെങ്കിൽ ബെഹ്‌റയ്ക്ക് അനുകൂലമാകും. സത്യപ്രതിജ്ഞാ ലംഘനത്തിന്റെ നിഴലുമുള്ള ആരോപണമാണിത്. മന്ത്രി കാണുന്ന രഹസ്യ ഫയലിന്റെ വിശദാശംങ്ങൾ പുറത്തു പറയുന്നത് ശരിയല്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ പ്രതികരണം നടത്താൻ ആരും മടിക്കും-ഉന്നത രാഷ്ട്രീയ നേതാവ് മറുനാടനോട് പ്രതികരിച്ചു.
'മുല്ലപ്പള്ളിയുടെ സ്ഥാനത്തിനും രീതിക്കും യോജിച്ച പ്രസ്താവനയല്ല ഇത്. ബെഹ്‌റയ്ക്ക് എതിരെ അന്ന് തന്നെ മുല്ലപ്പള്ളിക്ക് നടപടി കൈക്കൊള്ളാമായിരുന്നു. അത് ചെയ്തില്ല.എന്തുകൊണ്ട് എന്ന് ചോദ്യം ഉയരും.അത് സ്വാഭാവികമാണ്'-പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.ഗോവിന്ദൻകുട്ടി മറുനാടൻ മലയാളിയോട് പ്രതികരിച്ചു. കെ.ഗോവിന്ദൻ കുട്ടി പറയുന്നത് പോലെ തന്നെ മന്ത്രിയായിരിക്കെ ഫയലു കണ്ടിട്ടും ഒരു നടപടിയും മുല്ലപ്പള്ളി കൈക്കൊണ്ടിരുന്നില്ല. ഇതേവരെ ബെഹ്റ മോദിയെയും അമിത് ഷായെയും രക്ഷിച്ചു എന്ന് മുല്ലപ്പള്ളി പറയുകയും ചെയ്തിട്ടില്ല. പക്ഷെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് തോൽവി വന്നതോടെ ബെഹ്‌റയ്ക്കും മോദിക്കും പിണറായിക്കും എതിരെയുള്ള ആരോപണങ്ങൾ മുല്ലപ്പള്ളി കെട്ടഴിക്കുകയായിരുന്നു.
രണ്ടു സംശയങ്ങൾ ഇതോടൊപ്പം ഉയർന്നു വരുകയും ചെയ്തിട്ടുണ്ട്. ഒന്ന് ആരോപണങ്ങളുടെ വാസ്തവികതയെക്കുറിച്ച് സംശയങ്ങൾ ഉയരുന്നു. രണ്ടു സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പ്രശ്നവും ഒപ്പം വരുന്നു. ആരോപണങ്ങൾ മുല്ലപ്പള്ളിക്ക് തന്നെ തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ വരുന്നത്. അല്ലെങ്കിൽ ആരോപണങ്ങൾ കൂടുതൽ വ്യക്തതയോടെ മുല്ലപ്പള്ളി മുന്നോട്ടു കൊണ്ടുവരേണ്ടി വരും. ഇങ്ങിനെയല്ലെങ്കിൽ സ്വയം ഉയർത്തിയ ആരോപണങ്ങളുടെ പേരിൽ മുല്ലപ്പള്ളിയുടെ രാഷ്ട്രീയമായ നിലനിൽപ്പും ഭരണപരമായ പാടവവും സംശയത്തിന്റെ നിഴലിലായേക്കും.