- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മതിലിനു ബദലുമായി യുഡിഎഫ്; മതേതര വനിതാ സംഗമത്തിന് തുടക്കമായി; പരിപാടി സംഘടപ്പിക്കുന്നത് പതിമൂന്ന് ജില്ലകളിലും ജില്ലാ ആസ്ഥാനത്തും സെക്രട്ടറിയേറ്റിന് മുന്നിലും; സെക്രട്ടറിയേറ്റിന് മുന്നിൽ സംഗമം പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്യും; വനിതാ മതിൽ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായുള്ള യുഡിഎഫിന്റെ വനിതാ സംഗമത്തിന് തുടക്കമായി. പതിമൂന്ന് ജില്ലകളിലും ജില്ലാ ആസ്ഥാനത്തും സെക്രട്ടറിയേറ്റിന് മുന്നിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഡിഎഫിന്റെ വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. ശബരിമലയുടെ പേരിൽ സിപിഎമ്മും ബിജെപിയും നടത്തുന്ന പ്രചാരണത്തിനെതിരാണ് വനിതാ സംഗമമെന്ന് വനിതാ ഏകോപനസമിതി ചെയർമാൻ ലതികാ സുഭാഷ് അറിയിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ സംഗമം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നേതാക്കൾ നേതൃത്വം നൽകും.യുഡിഎഫിന്റെയും ഘടകക്ഷികളായ ആറ് സംഘടനകളുടെയും വനിതാസംഘടനകളാണ് പ്രതിരോധത്തിൽ പങ്കെടുക്കുന്നത്. ഓരോ ജില്ലയിലും ആയിരത്തിൽ അധികം ആൾക്കാർ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ പ്രതിപക്ഷം വലിയ വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. വനിതാ മതിൽ വർഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലിൽ പങ്കെടുക്കില്ല എന്നും പ്രതിപക്ഷ നേതാവ് രമ
തിരുവനന്തപുരം: വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായുള്ള യുഡിഎഫിന്റെ വനിതാ സംഗമത്തിന് തുടക്കമായി. പതിമൂന്ന് ജില്ലകളിലും ജില്ലാ ആസ്ഥാനത്തും സെക്രട്ടറിയേറ്റിന് മുന്നിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഡിഎഫിന്റെ വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.
ശബരിമലയുടെ പേരിൽ സിപിഎമ്മും ബിജെപിയും നടത്തുന്ന പ്രചാരണത്തിനെതിരാണ് വനിതാ സംഗമമെന്ന് വനിതാ ഏകോപനസമിതി ചെയർമാൻ ലതികാ സുഭാഷ് അറിയിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ സംഗമം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നേതാക്കൾ നേതൃത്വം നൽകും.യുഡിഎഫിന്റെയും ഘടകക്ഷികളായ ആറ് സംഘടനകളുടെയും വനിതാസംഘടനകളാണ് പ്രതിരോധത്തിൽ പങ്കെടുക്കുന്നത്.
ഓരോ ജില്ലയിലും ആയിരത്തിൽ അധികം ആൾക്കാർ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ പ്രതിപക്ഷം വലിയ വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. വനിതാ മതിൽ വർഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലിൽ പങ്കെടുക്കില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വനിതാമതിലിന് സർക്കാർ പണം ഉപയോഗിക്കുന്നു എന്നും ആക്ഷേപം ഉയർന്നിരുന്നു. വനിതാ മതിലിന്റെ പേരിൽ നിർബന്ധിത പിരിവും ഭീഷണിയും വ്യാപകമായി നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ ജനുവരി ഒന്നിന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണ് വനിതാ മതിലെന്നും വനിതാ മതിൽ വർഗീയ മതിലാണെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. മതേതര വാദികളായ ആർക്കും വനിതാ മതിലിൽ പങ്കെടുക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
വനിതാ മതിലിന് സർക്കാർ പണം ചിലവഴിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. നിർബന്ധിത പണപ്പിരിവ് വ്യാപകമായി നടക്കുന്നുവെന്നും ആരോപണമുണ്ട്. വനിതാ മതിലിനെ പ്രതിരോധിക്കാനായാണ് ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ അയ്യപ്പജ്യോതി തെളിയിച്ചത്. ബിജെപിയും എൻഎസ്എസും അയ്യപ്പ ജ്യോതിക്ക് പിന്തുണ നൽകിയിരുന്നു. ടിപി സെൻകുമാർ അടക്കമുള്ള പ്രമുഖർ അയ്യപ്പജ്യോതിയിൽ പങ്കെടുത്തിരുന്നു.