- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനയാത്രയ്ക്കും ആധാർ നിർബന്ധമാക്കുന്നു; എയർപോർട്ടുകളിൽ ചെന്നാൽ വിരലടയാളം എടുത്ത് മാത്രം യാത്ര; പദ്ധതി ഒരുക്കാനുള്ള ചുമതല വിപ്രോയ്ക്ക്
വിമാനയാത്രയ്ക്കും ആധാർ കാർഡ് അടുത്തുതന്നെ നിർബന്ധമാക്കും. വിമാനത്താവളങ്ങളിൽ ആഭ്യന്തര യാത്രക്കാർക്ക് ബയോമെട്രിക് പരിശോധന നിർബന്ധമാക്കുന്ന പദ്ധതി ആവിഷ്‌കരിക്കാൻ സിവിൽ വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. വിപ്രോയ്ക്കാണ് പദ്ധതി തയ്യാറാക്കുന്നതിനുള്ള ചുമതല. മെയ് ആദ്യത്തോടെ വിപ്രോ ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ, വിരലടയാള പരിശോധനയിലൂടെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാനാകും. അന്താരാഷ്ട്ര വിമാനങ്ങളിൽ പാസ്‌പോർട്ട് നിർബന്ധമുള്ളതുപോലെ, ആഭ്യന്തര യാത്രകളിൽ ആധാർ നിർബന്ധമാക്കുന്ന രീതിയാണ് മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ബയോമെട്രിക് സംവിധാനവുമായി ഘടിപ്പിച്ചുകഴിഞ്ഞാൽ, ഓരോ തവണയും വിശദമായ പരിശോധന ആവശ്യമില്ലാതാകും. വ്യോമയാന മന്ത്രി ജയന്ത് സിൻഹയും സെക്രട്ടറി ആർ.എൻ.ചൗധരിയും ഇതുസംബന്ധിച്ച് വിവിധ വിമാനത്താവളങ്ങളിലെ അധികൃതരുമായി ചർച്ച ആരംഭിച്ചു. എല്ലാ വിമാനത്താവളങ്ങളുടെയും അധികൃതരുമായി ചർച്ച നടത്തിയശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് എയർപോർട്ട്
വിമാനയാത്രയ്ക്കും ആധാർ കാർഡ് അടുത്തുതന്നെ നിർബന്ധമാക്കും. വിമാനത്താവളങ്ങളിൽ ആഭ്യന്തര യാത്രക്കാർക്ക് ബയോമെട്രിക് പരിശോധന നിർബന്ധമാക്കുന്ന പദ്ധതി ആവിഷ്‌കരിക്കാൻ സിവിൽ വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. വിപ്രോയ്ക്കാണ് പദ്ധതി തയ്യാറാക്കുന്നതിനുള്ള ചുമതല. മെയ് ആദ്യത്തോടെ വിപ്രോ ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതുന്നത്.
പദ്ധതി നടപ്പിലാകുന്നതോടെ, വിരലടയാള പരിശോധനയിലൂടെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാനാകും. അന്താരാഷ്ട്ര വിമാനങ്ങളിൽ പാസ്‌പോർട്ട് നിർബന്ധമുള്ളതുപോലെ, ആഭ്യന്തര യാത്രകളിൽ ആധാർ നിർബന്ധമാക്കുന്ന രീതിയാണ് മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. ബയോമെട്രിക് സംവിധാനവുമായി ഘടിപ്പിച്ചുകഴിഞ്ഞാൽ, ഓരോ തവണയും വിശദമായ പരിശോധന ആവശ്യമില്ലാതാകും. വ്യോമയാന മന്ത്രി ജയന്ത് സിൻഹയും സെക്രട്ടറി ആർ.എൻ.ചൗധരിയും ഇതുസംബന്ധിച്ച് വിവിധ വിമാനത്താവളങ്ങളിലെ അധികൃതരുമായി ചർച്ച ആരംഭിച്ചു.
എല്ലാ വിമാനത്താവളങ്ങളുടെയും അധികൃതരുമായി ചർച്ച നടത്തിയശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്ന് എയർപോർട്ട് അഥോറിറ്റി ചെയർമാൻ ഗുരുപ്രസാദ് മൊഹാപാത്ര പറഞ്ഞു. യാത്രക്കാർ വിമാനടിക്കറ്റെടുക്കുമ്പോൾ ആധാർ നമ്പറുകൾ നൽകുകയാണ് വേണ്ടത്. ഓരോ തവണ ചെക്ക് ഇൻ ചെയ്യുമ്പോഴും പിന്നീട് വിരലടയാളം പതിച്ചാൽ ഈ വിവരങ്ങൾ ലഭ്യമാക്കാനാവും. ചെക്ക് ഇൻ കൗണ്ടറുകളിലെ തിരക്കുകുറയ്ക്കാനും ഇത് സഹായിക്കും.. യാത്രക്കാരുടെ ബുദ്ധിമുട്ട് കഴിയുന്നത്ര പരിഹരിക്കുന്നതിനാണ് ഇത് നടപ്പാക്കുന്നതെന്ന് മൊഹാപാത്ര പറഞ്ഞു.